World Cup 2026

'ഫിഫയുടെ ഒത്തുകളി, ഗോളിക്ക് കണ്ണില്ലേ'; വിവാദമായി 'മെസി കിക്ക്', യാഥാർഥ്യം ഇതാണ്

ജോർദാൻ ഗോളി യാതൊരു ഇടപെടലും നടത്തിയില്ലെന്നും അവരുടെ പ്രതിരോധനിര കാഴ്ചക്കാരായി നിന്നെന്നുമാണു പലരും സമൂഹമാധ്യമങ്ങളിൽ ആരോപിക്കുന്നത്

Sports Desk

അർജന്റീന - ജോർദാൻ മത്സരത്തിനുശേഷം സമൂഹമാധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ച നടക്കുകയാണ്. ലയണൽ മെസിക്കുവേണ്ടി ഫിഫയും ജോർദാൻ ടീമും ഒത്തുകളിച്ചെന്നുപോലും ആരോപണം ഉയർന്നിരിക്കുന്നു. മത്സരത്തിന്റെ 80-ാം മിനിറ്റിൽ അർജന്റീന നായകൻ ലയണൽ മെസി നേടിയ ഫ്രീ കിക്ക് ഗോളാണ് ഇപ്പോഴത്തെ ചർച്ചകൾക്കെല്ലാം കാരണം.

അനായാസമാണ് മെസി ഈ ഗോൾ നേടുന്നത്. ബോക്‌സിനു തൊട്ടുവെളിയിൽനിന്ന് ലഭിച്ച കിക്ക് ഗ്രൗണ്ട് ഷോട്ടിലൂടെ തന്നെ ജോർദാന്റെ വലയിലെത്തിക്കാൻ മെസിക്കു സാധിച്ചിരുന്നു. ജോർദാൻ ഗോളി യാതൊരു ഇടപെടലും നടത്തിയില്ലെന്നും അവരുടെ പ്രതിരോധനിര കാഴ്ചക്കാരായി നിന്നെന്നുമാണു പലരും സമൂഹമാധ്യമങ്ങളിൽ ആരോപിക്കുന്നത്. യഥാർഥത്തിൽ ആ ഗോൾ അത്ര അനായാസം ആയിരുന്നോ? പരിശോധിക്കാം.

ഫോർ മാൻ വോൾ (Four Man Wall) പ്രതിരോധമാണ് ജോർദാൻ തീർത്തത്. അവർ ജംപ് ചെയ്യാനുള്ള ശ്രമവും നടത്തുന്നതു വീഡിയോയിൽ കാണാം. ജോർദ്ദാൻ പ്രതിരോധത്തിനു മുന്നിൽ അർജന്റീന താരങ്ങൾ 'ത്രീ മാൻ സ്‌ക്രീൻ' തീർക്കുന്നുണ്ട്. ഗോൾ കീപ്പറുടെ കാഴ്ച പൂർണമായി തടസപ്പെടുത്തുകയെന്നതായിരുന്നു ലക്ഷ്യം.

മെസിയുടെ ബ്രില്ല്യന്റ് തന്ത്രമാണ് ഈ ഗോളിനു പിന്നിലുള്ളതെന്നാണ് പ്രമുഖ ഫുട്‌ബോൾ നിരീക്ഷ പേജായ 'ഫുട്‌ബോൾ മാച്ച് ബ്രേക്ക്ഡൗൺ' വിലയിരുത്തുന്നത്. 80-ാം മിനിറ്റിലെ ഈ ഫ്രി കിക്കിനു മുൻപ് മെസി മറ്റൊരു ഫ്രീ കിക്ക് എടുത്തിരുന്നു. അത് ഹൈ ബോൾ കിക്കായിരുന്നു. പോസ്റ്റിനു മുകളിലൂടെ ഗാലറിയിലേക്കു പതിച്ചു. തൊട്ടുപിന്നാലെ ലഭിച്ച ഫ്രീ കിക്കും ഹൈ ഷോട്ടായിരിക്കും മെസി പയറ്റുകയെന്ന് ജോർദാൻ പ്രതിരോധനിരയെയും ഗോളിയെയും തെറ്റിദ്ധരിപ്പിക്കാൻ അർജന്റീന ടീമിനു സാധിക്കുന്നുണ്ട്.

ഫോർ മാൻ വോൾ (Four Man Wall) പ്രതിരോധമാണ് ജോർദാൻ തീർത്തത്. അവർ ജംപ് ചെയ്യാനുള്ള ശ്രമവും നടത്തുന്നതു വീഡിയോയിൽ കാണാം. ജോർദ്ദാൻ പ്രതിരോധത്തിനു മുന്നിൽ അർജന്റീന താരങ്ങൾ 'ത്രീ മാൻ സ്‌ക്രീൻ' തീർക്കുന്നുണ്ട്. ഗോൾ കീപ്പറുടെ കാഴ്ച പൂർണമായി തടസപ്പെടുത്തുകയെന്നതായിരുന്നു ലക്ഷ്യം. മെസിയുടെ റണ്ണപ്പും ശരീരഭാഷയും ശക്തിയോടെ കിക്ക് എടുക്കുമെന്ന് തോന്നിപ്പിക്കുന്നതും കർവ് ചെയ്ത് ഗോളിയുടെ ഇടത് സൈഡിലേക്ക് ലക്ഷ്യംവയ്ക്കുന്ന തരത്തിലുമായിരുന്നു.

മെസിയുടെ റണ്ണപ്പ് കഴിഞ്ഞതും ഉടനെ ജോർദാൻ ഗോളി തന്റെ ഇടത് സൈഡിലേക്കാണ് ആയുന്നത്. മാത്രമല്ല ഹൈ ബോൾ ആയിരിക്കുമെന്ന പ്രതീക്ഷയിൽ കൈ ഉയർത്താനും നോക്കുന്നുണ്ട്. ഈ സമയത്ത് പോസ്റ്റിന്റെ എതിർവശത്തേക്കു വളരെ തന്ത്രപരമായി മെസി ഗ്രൗണ്ട് കിക്ക് എടുക്കുന്നു. അത് മനസിലാക്കി വരുമ്പോഴേക്കും പന്ത് വല ചലിപ്പിച്ചു. ജോർദാൻ താരങ്ങളും അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി.

അതേസമയം, മത്സരത്തിന്റെ 65-ാം മിനിറ്റിലാണ് മെസി കളത്തിലെത്തിയത്. അർജന്റീന നേരത്തെ റൗണ്ട് 32 ഉറപ്പിച്ചതിനാൽ ജോർദാനെതിരായ മത്സരഫലം പ്രസക്തമല്ലായിരുന്നു.

A heated debate has erupted on social media following Argentina's match against Jordan, with some users making unsubstantiated claims that FIFA and the Jordanian team colluded to ensure a goal for Lionel Messi. The controversy centers on a free-kick goal scored by Messi in the 80th minute. Critics claim the goal was "too easy," pointing out that the Jordanian goalkeeper made no attempt to save it and the defensive wall appeared passive or stationary during the play.