World Cup 2026

ഇതിഹാസങ്ങൾ അരങ്ങൊഴിയുന്ന 2026 ലോകകപ്പ്; സ്പെയിനിനെതിരെ അടിയറവ് പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ ബൂട്ടഴിക്കുമ്പോൾ

ഇന്നലെ നോർവേയൊട് പരാജയപ്പെട്ടതിനെ തുടർന്ന് ബ്രസീൽ സൂപ്പർതാരം നെയ്മർ അന്താരാഷ്ട്ര ഫുട്ബോളിനോട് വിട പറഞ്ഞിരുന്നു

Sports Desk

2026 ലോകകപ്പിൽ ഓരോ ദിവസങ്ങൾ പിന്നിടുന്നതിനൊപ്പം ഓരോ യു​ഗങ്ങൾകൂടി അവസാനിക്കുകയാണ്. ഇന്നലെ നോർവേയോട് പരാജയപ്പെട്ടതിനെ തുടർന്ന് ബ്രസീൽ സൂപ്പർതാരം നെയ്മർ അന്താരാഷ്ട്ര ഫുട്ബോളിനോട് വിട പറഞ്ഞിരുന്നു. ഇന്ന് സ്പെയിനിനോടുള്ള പരാജയത്തെ തുടർന്ന് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പവലിയനിലേക്ക് തിരികെ പോകുന്ന കാഴ്ച്ച ഫുട്ബോൾ ലോകത്തിന് കണ്ണീരോടെയല്ലാതെ കണ്ടുനിൽക്കാനാകില്ല. ഈ ലോകകപ്പോടെ വിരമിക്കുമെന്ന് താരം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇരു പകുതികളും ​ഗോൾ വഴങ്ങാതെ ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തിൽ എക്സ്ട്രാ ടൈമിലായിരുന്നു അത് സംഭവിച്ചത്. രണ്ടാം പകുതിയുടെ അധികസമയത്തിന്റെ ആദ്യ മിനിറ്റിൽ മികേൽ മെറിനോ നേടിയ ഗോളിൽ പോർച്ചുഗൽ സ്പെയിനിനോട് അടിയറവ് പറയുകയായിരുന്നു. 2018 ലോകകപ്പിലെ സ്പെയിൻ-പോർച്ചു​ഗൽ മത്സരം പ്രതീക്ഷിച്ച ആരാധകർക്ക് നിരാശ നൽകുന്നതായിരുന്നു ഇന്നത്തെ മത്സരം. പോർച്ചു​ഗലിനെ ഏകപക്ഷീയമായ ഒരു ​ഗോളിന് തോൽ‍പിച്ച് സ്പെയിൻ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. പോർച്ചു​ഗലിന്റെ പരാജയത്തേക്കാൾ ആരാധകർക്ക് നിരാശ നൽകുന്നത് 41കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് കരിയർ അവസാനിക്കുന്നതായിരിക്കും.

ഫൗളിനെത്തുടർന്ന് ലഭിച്ച ഫ്രീകിക്ക് അതിവേഗം എടുത്ത മെറിനോ മുന്നേറി ഓടി. ഫെറാൻ ടോറസിൽനിന്ന് ലഭിച്ച പാസ് സ്വീകരിച്ച താരം ഗോൾകീപ്പർ ഡിയോഗോ കോസ്റ്റയെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു. 85ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മെറിനോയുടെ നിർണായക ഇടപെടലാണ് സ്പെയിനിന് വിജയം സമ്മാനിച്ചത്. 2010ൽ ദക്ഷിണാഫ്രിക്കയിൽ കിരീടം നേടിയശേഷം ആദ്യമായാണ് സ്പെയിൻ ലോകകപ്പ് ക്വാർട്ടർ ഫൈനലിലെത്തുന്നത്. ക്വാർട്ടറിൽ അമേരിക്കയെയോ ബെൽജിയത്തെയോ ആയിരിക്കും സ്പെയിൻ നേരിടുക.

തുടർച്ചയായ രണ്ടാം ലോകകപ്പിലും പോർച്ചുഗലിനെ ക്വാർട്ടറിലെത്തിക്കാമെന്ന ലക്ഷ്യവുമായാണ് റൊണാൾഡോ ബൂട്ടണിഞ്ഞത്. എന്നാൽ അത് സാധ്യമായില്ല. അന്താരാഷ്ട്ര ഫുട്ബോളിൽ 146 ​ഗോളുകളോടെ ഏറ്റവും കൂടുതൽ ഗോളുകളെന്ന റെക്കോർ‍ഡ് നേടിയതും 233 മത്സരങ്ങളോടെ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതുമായ റൊണാൾഡോയ്ക്ക് ഇത് ലോകകപ്പിലെ അവസാന മത്സരമാകും.

2018 ലോകകപ്പിൽ സ്പെയിനെതിരെ 3-3 സമനിലയിൽ അവസാനിച്ച മത്സരത്തിൽ ലോകകപ്പിലെ തന്റെ ഏക ഹാട്രിക് നേടിയ റൊണാൾഡോയ്ക്ക് ഇത്തവണ അതുപോലൊരു പ്രകടനം ആവർത്തിക്കാനായില്ല. ഈ ലോകകപ്പിൽ മൂന്ന് ഗോളുകൾ നേടിയെങ്കിലും സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണിനെ മറികടക്കാൻ താരത്തിന് കഴിഞ്ഞില്ല. മത്സരത്തിലുടനീളം മികച്ച അവസരങ്ങൾ സൃഷ്ടിച്ചത് സ്പെയിനായിരുന്നു. മത്സരം അധികസമയത്തിലേക്കും ഒരുപക്ഷേ പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീങ്ങുമെന്ന തോന്നൽ ഉയർന്നിരിക്കെയാണ് മെറിനോ വിജയഗോൾ നേടിയത്.

ഈ ജയത്തോടെ ലോകകപ്പിൽ തുടർച്ചയായി ആറു മത്സരങ്ങളിൽ ഗോൾ വഴങ്ങാതിരുന്ന ആദ്യ ടീമായി സ്പെയിൻ ചരിത്രം കുറിച്ചു. ഇതോടെ 1990ലെ ഇറ്റലിയും 2006-10 കാലഘട്ടത്തിലെ സ്വിറ്റ്സർലൻഡും പങ്കിട്ടിരുന്ന അഞ്ച് മത്സരങ്ങളുടെ റെക്കോർഡ് സ്പെയിൻ മറികടന്നു. സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോനും പുതിയ വ്യക്തിഗത റെക്കോർഡ് സ്വന്തമാക്കി. ലോകകപ്പിൽ തുടർച്ചയായി 609 മിനിറ്റ് ഗോൾ വഴങ്ങാതെയാണ് സിമോൻ മുന്നേറുന്നത്. 1990 ലോകകപ്പിൽ ഇറ്റലിയുടെ വാൾട്ടർ സെംഗ സ്ഥാപിച്ച 517 മിനിറ്റിന്റെ റെക്കോർഡാണ് അദ്ദേഹം തകർത്തത്.

പോർച്ചുഗലിനെതിരായ മത്സരത്തിൽ റൊണാൾഡോയുടെ രണ്ട് മികച്ച ശ്രമങ്ങൾ ആദ്യ പകുതിയിൽ സിമോൻ രക്ഷപ്പെടുത്തി. അതിൽ രണ്ടാമത്തേത് മുകളിലേക്കുയർന്ന് നടത്തിയ അതിമനോഹര സേവായിരുന്നു. മത്സരത്തിന്റെ ഗതിതന്നെ മാറ്റിമറിച്ച ആ പ്രകടനത്തിനൊടുവിലാണ് സ്പെയിൻ ചരിത്രവിജയം സ്വന്തമാക്കിയത്.

Portugal's 1-0 extra-time defeat to Spain in the 2026 FIFA World Cup Round of 16 is expected to mark the end of Cristiano Ronaldo's World Cup career. Mikel Merino scored the winner in stoppage time of extra time to send Spain into the quarterfinals. Ronaldo, who had announced this would be his final World Cup, bows out as international football's all-time leading scorer and appearance-maker. Spain also set a World Cup record with six consecutive clean sheets, while goalkeeper Unai Simón extended his shutout streak to 609 minutes.