World Cup 2026

ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ പ്രതീക്ഷ മുഴുവൻ ഹാരി കെയ്നിൽ; മിന്നും ഫോമിൽ ബയേൺ എഫ്സി താരം

ബയേൺ മ്യൂണിക്കിൽ വിൻസെന്റ് കോംപനിയുടെ ആക്രമണനിരയുടെ പ്രധാന കരുത്തായി കെയ്ൻ തുടരുകയാണ്

Sports Desk

ബയേൺ മ്യൂണിക്കിനായി ഹാരി കെയ്ൻ പുറത്തെടുത്ത അതിഗംഭീര സീസൺ, ഒരു വർഷം മുൻപ് വരെ മുഖ്യധാരയിലേക്ക് എത്താതിരുന്ന ഒരു ചർച്ചയ്ക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്. ഇംഗ്ലണ്ട് നായകന് ഒടുവിൽ ബാലൺ ഡി ഓർ നേടാനാകുമോ?

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ പ്രതിരോധതാരം ഗാരി പല്ലിസ്റ്ററിന്റെ അഭിപ്രായത്തിൽ അതിന് എന്തുകൊണ്ടും യോഗ്യനാണ് കെയ്ൻ. ക്ലബ്ബിനും രാജ്യത്തിനുമായി കെയ്ൻ പുറത്തെടുക്കുന്ന ഗോളുകളുടെ കുത്തൊഴുക്കും മികച്ച ഫോമിലേക്കുള്ള തിരിച്ചുവരവും കണക്കിലെടുക്കുമ്പോൾ, ഫുട്ബോളിലെ ഏറ്റവും വലിയ വ്യക്തിഗത പുരസ്കാരത്തിന് അദ്ദേഹം അർഹനാണെന്ന് പല്ലിസ്റ്റർ പറയുന്നു.

'67 ഗോളുകൾ നേടിയിട്ടും ബാലൺ ഡി ഓർ നേടാനായില്ലെങ്കിൽ പിന്നെ എന്ത് ചെയ്താലാണ് അത് ലഭിക്കുക?' ന്യൂബെറ്റിംഗ്സൈറ്റ്സ് യുകെയോട് പല്ലിസ്റ്ററുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

'കഴിഞ്ഞ പ്രധാന ടൂർണമെന്റിലേക്ക് തിരിഞ്ഞുനോക്കൂ. അന്ന് എല്ലാവരും ഹാരി കെയ്ൻന്റെ കരിയർ അവസാനിച്ചുവെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന് മികച്ച ടൂർണമെന്റായിരുന്നില്ല അത്. പരിക്കിന്റെ ബുദ്ധിമുട്ടായിരുന്നോ, ഫിറ്റ്നസ് പ്രശ്നമായിരുന്നോ എന്നറിയില്ല. എന്നാൽ ഇപ്പോൾ ഇംഗ്ലണ്ടിനായി വീണ്ടും ഗോളുകൾ നേടുകയാണ് അദ്ദേഹം. ചാമ്പ്യൻസ് ലീഗിലും ബുണ്ടസ് ലീഗയിലും ക്ലബ്ബിനായി ഗോളടിച്ച് തകർക്കുകയാണ്. കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നത്. ഇംഗ്ലണ്ട് ടീമിന് അദ്ദേഹം അത്രയും നിർണായക താരമാണ്," പല്ലിസ്റ്റർ കൂട്ടിച്ചേർത്തു.

കെയ്‌നെക്കുറിച്ച് പൊതുവേയുള്ള വിലയിരുത്തൽ എത്രത്തോളം മാറിയെന്ന് പല്ലിസ്റ്ററുടെ വാക്കുകൾ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ പ്രധാന അന്താരാഷ്ട്ര ടൂർണമെന്റിൽ ഇംഗ്ലണ്ടിന്റെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ, കെയ്ൻ പഴയ മികവ് നഷ്ടപ്പെടുത്തുകയാണോയെന്ന സംശയം പലരും ഉയർത്തിയിരുന്നു. എന്നാൽ അതിന് മറുപടിയായി കരിയറിലെ ഏറ്റവും മികച്ച സീസണുകളിലൊന്നാണ് അദ്ദേഹം പുറത്തെടുത്തത്.

ബയേൺ മ്യൂണിക്കിൽ വിൻസെന്റ് കോംപനിയുടെ ആക്രമണനിരയുടെ പ്രധാന കരുത്തായി കെയ്ൻ തുടരുകയാണ്. മികച്ച ഫിനിഷിങ്ങും പ്ലേമേക്കിങ് മികവും നേതൃത്വപാടവവും ഒരുമിച്ചുള്ള പ്രകടനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. ബുണ്ടസ് ലീഗിലും ചാമ്പ്യൻസ് ലീഗിലും ഗോളടിച്ച് തിളങ്ങിയ കെയ്ൻ ലോകത്തിലെ ഏറ്റവും സമ്പൂർണ ഫോർവേഡുമാരിലൊരാളെന്ന തന്റെ പ്രതിച്ഛായ കൂടുതൽ ശക്തമാക്കി.

എന്നാൽ ബാലൺ ഡി ഓർ നേടാനുള്ള പോരാട്ടത്തിൽ ഗോളുകളുടെ എണ്ണം മാത്രം മതിയാകണമെന്നില്ല. ടീമിന്റെ നേട്ടങ്ങൾ, പ്രധാന കിരീടങ്ങൾ, വലിയ വേദികളിലെ പ്രകടനം എന്നിവയും നിർണായകമാണ്. എന്നിരുന്നാലും, പല്ലിസ്റ്റർ പറഞ്ഞതുപോലെ 67 ഗോളുകളുമായി സീസൺ അവസാനിപ്പിക്കാൻ കെയ്‌നിന് കഴിഞ്ഞാൽ, ബാലൺ ഡി ഓറിനുള്ള അദ്ദേഹത്തിന്റെ അവകാശവാദം തള്ളിക്കളയുക ഏറെ ബുദ്ധിമുട്ടാകും.

ബയേൺ മ്യൂണിക് ആരാധകരെ സംബന്ധിച്ചിടത്തോളം ഈ ചർച്ച തന്നെ കെയ്ൻ ടീമിൽ ചെലുത്തിയ സ്വാധീനത്തിന്റെ തെളിവാണ്. ഗോളുകൾ നേടുക മാത്രമല്ല, ഫുട്ബോളിലെ ഏറ്റവും വലിയ വ്യക്തിഗത പുരസ്കാരമായ ബാലൺ ഡി ഓറിനുള്ള പ്രധാന ഫേവറിറ്റുകളിൽ ഒരാളായി തന്നെ ഉയർത്തുന്ന സീസണാണ് കെയ്ൻ ഇപ്പോൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

Harry Kane's sensational season for Bayern Munich has reignited a debate that barely existed a year ago: Can the England captain finally win the Ballon d'Or?

Former Manchester United defender Gary Pallister believes he is more than worthy of the honour. Citing Kane's incredible goal-scoring exploits for both club and country, along with his return to top form, Pallister says the Bayern striker deserves serious consideration for football's most prestigious individual award.