ഫിഫ ലോകകപ്പ് 2026 അതിന്റെ ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോൾ ഫുട്‌ബോൾ പ്രേമികളെല്ലാം ഒറ്റസ്വരത്തിൽ പറയുന്നു, 'ഫ്രാൻസ് അല്ലാതെ മറ്റാര്'. ഈ ലോകകപ്പിലെ ഫേവറിറ്റുകൾ ഫ്രാൻസ് തന്നെയാണ്. ഒന്നുകിൽ ഫ്രാൻസ് അല്ലെങ്കിൽ ഫ്രാൻസിനെ തോൽപ്പിക്കുന്നവർ എന്ന നിലയിലേക്കു ലോകകപ്പ് ചർച്ചകൾ മാറിയിരിക്കുന്നു.
ക്വാർട്ടറിൽ മൊറോക്കോ ഫ്രാൻസിനു ശക്തമായ വെല്ലുവിളി ഉയർത്തുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഫ്രാൻസിന്റെ ജയം എതിരില്ലാത്ത രണ്ട് ഗോളിനാണ്. മൊറോക്കോ പ്രതിരോധത്തിലൂന്നി ഫ്രാൻസിനെ തളയ്ക്കാൻ നോക്കിയിട്ടും ഷോർട്ട്‌സ് ഓൺ ടാർഗറ്റ് 9 എണ്ണം! മറുവശത്ത് മൊറോക്കോയുടെ ഷോർട്ട്‌സ് ഓൺ ടാർഗറ്റ് വെറും ഒന്ന് മാത്രം!
തുടർച്ചയായ മൂന്നാം ലോകകപ്പ് സെമിയാണ് ഫ്രാൻസ് കളിക്കാൻ പോകുന്നത്. ബെൽജിയമോ സ്‌പെയിനോ ആയിരിക്കും അവരുടെ എതിരാളികൾ. 2018 ൽ കിരീടം നേടിയും 2022 ൽ റണ്ണറപ്പ് ആയും ലോകകപ്പിൽ സമഗ്ര ആധിപത്യം തുടരുകയാണ് ഫ്രഞ്ച് പട.
2002 ൽ ലോകകിരീടം നേടിയ ബ്രസീൽ ടീമിനെയാണ് 2026 ലെ ഫ്രാൻസ് ടീം ഓർമിപ്പിക്കുന്നതെന്നാണ് ഫുട്‌ബോൾ ആരാധകരുടെ വിലയിരുത്തൽ. ഫ്രാൻസിന്റെ ഏറ്റവും വലിയ കരുത്ത് മൂവർ സംഘമാണ്, കിലിയെൻ എംബാപ്പെ - ഒസ്മാൻ ഡെംബലെ - മൈക്കിൾ ഒലിസെ . 2002 ൽ ബ്രസീൽ ലോകകപ്പ് നേടിയപ്പോൾ ഇതുപോലൊരു ത്രയം അവർക്കുണ്ടായിരുന്നു, റൊണാൾഡീഞ്ഞോ - റൊണാൾഡോ - റിവാൾഡോ!
ടൂർണമെന്റിൽ തുടർച്ചയായി ഗോളുകൾ നേടുന്ന എംബാപ്പെ, തൊട്ടുപിന്നാലെ ആക്രമണത്തിനു മൂർച്ഛകൂട്ടി ഓടുന്ന ഡെംബലെ, പന്ത് കാലിൽ കിട്ടിയാൽ അതിവേഗം എതിരാളികളുടെ ഗോൾ പോസ്റ്റിലേക്ക് അടുപ്പിക്കുന്ന ഒലിസെ...മൂവരും മികച്ച ഫോമിൽ തുടരുമ്പോൾ ഫ്രാൻസിന് കാര്യങ്ങൾ എളുപ്പമാണ്. പന്ത് നിയന്ത്രിക്കുന്നതിലും കളിയുടെ വേഗതയിലും ഈ ത്രയത്തെ വെല്ലാൻ നിലവിൽ ലോകകപ്പിൽ തുടരുന്ന ടീമുകളിൽ കളിക്കാരില്ല. സമാന രീതിയിലുള്ള കുതിപ്പാണ് 2002 ൽ ബ്രസീൽ നടത്തിയതെന്നാണ് ഫുട്‌ബോൾ ആരാധകരുടെ വിലയിരുത്തൽ.
ബ്രസീൽ ത്രയത്തെ ഓർമിപ്പിക്കുന്ന മറ്റൊരു അപൂർവ റെക്കോർഡും ഫ്രാൻസിന്റെ ഈ മൂവർ സംഘത്തിന്റെ പേരിലേക്കു ചേർക്കപ്പെട്ടിരിക്കുന്നു. ഒരു ടൂർണമെന്റിൽ ഒരേ ടീമിലെ രണ്ടു താരങ്ങൾ അഞ്ച് ഗോളുകൾ സ്വന്തമാക്കിയെന്ന നേട്ടം. 2002 ൽ ബ്രസീലിനായി റൊണാൾഡോയും റിവാൾഡോയും അഞ്ച് വീതം ഗോളുകൾ നേടിയിരുന്നു. സമാന നേട്ടം ഇപ്പോൾ കൈവരിച്ചിരിക്കുന്നത് ഫ്രാൻസിനായി എംബാപ്പെയും (എട്ട് ഗോൾ), ഡെംബലെയും (അഞ്ച് ഗോൾ) ആണ്. ഇരുവരുടെയും മിക്ക ഗോളുകളിലും ഒലിസെയുടെ സാന്നിധ്യവുമുണ്ട്.
ഫ്രാൻസിനു വെല്ലുവിളികളുണ്ടോയെന്നു ചോദിച്ചാൽ ഒരുപക്ഷേ ഈ മൂന്ന് പേരിൽ രണ്ട് പേർക്കെങ്കിലും താളം കണ്ടെത്താൻ കഴിയാതെ വരുമ്പോൾ മാത്രമായിരിക്കും അങ്ങനെയൊന്ന് സംഭവിക്കുക. മാത്രമല്ല ഇവർക്കൊപ്പം ഓടിയെത്താൻ നിലവിൽ അൽപ്പമെങ്കിലും സാധിക്കുക ഇംഗ്ലണ്ടിനും ബെൽജിയത്തിനും ആയിരിക്കും. എന്തായാലും കലാശക്കൊട്ടിലേക്ക് അടുക്കുമ്പോൾ ഫ്രാൻസോ ഫ്രാൻസിനെ വീഴ്ത്തുന്നവരോ എന്ന നിലയിലേക്കു ചർച്ചകൾ പുരോഗമിക്കുകയാണ്.
France have established themselves as the overwhelming favourites to win the 2026 FIFA World Cup after a dominant run to the semi-finals, including a convincing 2–0 victory over Morocco. Having won the World Cup in 2018 and finished runners-up in 2022, they continue to showcase remarkable consistency on football's biggest stage. The tournament narrative has increasingly become one of either France lifting the trophy or another team managing the difficult task of eliminating them.
Much of France's success has been driven by the outstanding attacking trio of Kylian Mbappe, Ousmane Dembele, and Michael Olise, whose performances have drawn comparisons with Brazil's legendary Ronaldinho–Ronaldo–Rivaldo partnership from the 2002 World Cup-winning team. Mbappé's goalscoring, Dembele's pace, and Olise's creativity have made France one of the tournament's most dangerous teams. The article also notes that Mbappé and Dembele have matched a rare scoring feat achieved by Ronaldo and Rivaldo in 2002, further strengthening comparisons between the two iconic teams.