ഫിഫ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനാകാനുള്ള പോരാട്ടം ആവേശകരമായ വഴിത്തിരിവിലേക്ക്. 2026 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ അള്‍ജീരിയക്കെതിരെ അവിസ്മരണീയ പ്രകടനം പുറത്തെടുത്ത അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സി ചരിത്രത്തിന്റെ നെറുകയിലെത്തി. മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ ഹാട്രിക്കോടെ ലോകകപ്പിലെ തന്റെ ആകെ ഗോള്‍ നേട്ടം 16 ആയി ഉയര്‍ത്തിയ മെസ്സി, ജര്‍മ്മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡിനൊപ്പം ഒന്നാം സ്ഥാനത്തെത്തി.
ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാര്‍
ലയണല്‍ മെസ്സി (അര്‍ജന്റീന) 16 ഗോളുകള്‍
മിറോസ്ലാവ് ക്ലോസെ (ജര്‍മ്മനി) 16 ഗോളുകള്‍
റൊണാള്‍ഡോ (ബ്രസീല്‍) 15 ഗോളുകള്‍
കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്) 14 ഗോളുകള്‍
ഗെര്‍ഡ് മുള്ളര്‍ (പശ്ചിമ ജര്‍മ്മനി) 14 ഗോളുകള്‍
ജസ്റ്റ് ഫോണ്ടെയ്ന്‍ (ഫ്രാന്‍സ്) 13 ഗോളുകള്‍
പെലെ (ബ്രസീല്‍) 12 ഗോളുകള്‍
സാന്‍ഡോര്‍ കോച്ചിസ് (ഹംഗറി) 11 ഗോളുകള്‍
യൂര്‍ഗന്‍ ക്ലിന്‍സ്മാന്‍ (ജര്‍മ്മനി) 11 ഗോളുകള്‍
ഹെല്‍മുട്ട് റാന്‍, ഗാരി ലേനേക്കര്‍, ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട, തിയോഫിലോ ക്യൂബിലാസ്, തോമസ് മുള്ളര്‍, ഗ്രിഗോര്‍സ് ലാറ്റോ എന്നിവര്‍ 10 ഗോളുകള്‍ വീതം നേടിയിട്ടുണ്ട്.
ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പം മെസ്സി
2026 ല്‍ ലോകകപ്പ് ടൂര്‍ണമെന്റ് ആരംഭിക്കുന്നതുവരെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ റെക്കോര്‍ഡ് ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ പേരിലായിരുന്നു. 2002, 2006, 2010, 2014 എന്നീ നാല് ലോകകപ്പുകളിലായി 24 മത്സരങ്ങളില്‍ നിന്നാണ് ക്ലോസെ 16 ഗോളുകള്‍ അടിച്ചുകൂട്ടിയത്. 2014-ല്‍ ജര്‍മ്മനി ലോകകിരീടം ചൂടിയതോടെയാണ് ക്ലോസെ തന്റെ ലോകകപ്പ് കരിയര്‍ അവസാനിപ്പിച്ചത്.
എന്നാല്‍, ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ വേദിയില്‍ അവിശ്വസനീയമായ കുതിപ്പ് തുടരുന്ന മെസ്സി തന്റെ 27-ാം മത്സരത്തില്‍ ആ റെക്കോര്‍ഡിനൊപ്പം എത്തിയി. 2006-ല്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച മെസ്സി, കളിച്ച ആറ് ലോകകപ്പുകളിലും ഗോളടിച്ചിട്ടുണ്ട്. 2022 ഖത്തര്‍ ലോകകപ്പില്‍ ഏഴ് ഗോളുകളോടെ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ചതായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും സുവര്‍ണ്ണ നിമിഷം.
സാന്നിധ്യത്തിലും റെക്കോര്‍ഡ് ഭേദിച്ച് മെസ്സി
ഗോള്‍വേട്ടയ്ക്ക് പുറമെ, ആറാമത് ലോകകപ്പില്‍ പങ്കെടുത്തുകൊണ്ടും മെസ്സി പുതിയ ചരിത്രം കുറിച്ചു. അഞ്ച് ലോകകപ്പുകളില്‍ പങ്കെടുത്ത പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മെക്‌സിക്കോയുടെ അന്റോണിയോ കാര്‍ബഹാല്‍, ആന്‍ഡ്രേസ് ഗ്വാര്‍ഡാഡോ, റാഫേല്‍ മാര്‍ക്വേസ്, ജര്‍മ്മനിയുടെ ലോഥര്‍ മത്തേവൂസ് എന്നീ ഇതിഹാസ താരങ്ങളെ മറികടന്നാണ് മെസ്സി ഈ നേട്ടം സ്വന്തമാക്കിയത്.
പിന്നിലായി ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ
ലോകകപ്പിലെ ഏറ്റവും ഭയപ്പെടുത്തുന്ന സ്‌ട്രൈക്കര്‍മാരില്‍ ഒരാളായ ബ്രസീലിന്റെ റൊണാള്‍ഡോ 19 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകളുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ രണ്ട് ഗോളടിച്ച്, ബ്രസീലിനൊപ്പം രണ്ട് ലോകകപ്പ് കിരീടങ്ങള്‍ നേടിയ റൊണാള്‍ഡോയുടെ റെക്കോര്‍ഡിനൊപ്പം മെസ്സി എത്തി. അതേ മത്സരത്തില്‍ മൂന്നാം ഗോളടിച്ച് മെസ്സി റൊണാള്‍ഡോയെ മറികടന്നു.
ചരിത്രം തിരുത്താന്‍ യുവരക്തം, കുതിപ്പുമായി എംബാപ്പെ
പട്ടികയിലുള്ള ഭൂരിഭാഗം താരങ്ങളേക്കാളും പ്രായം കുറവാണെങ്കിലും ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ 14 ഗോളുകളുമായി ജര്‍മ്മന്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ക്കൊപ്പം നാലാം സ്ഥാനത്തുണ്ട്. 2018-ല്‍ ഫ്രാന്‍സ് ലോകകിരീടം നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച എംബാപ്പെ, 2022 ലോകകപ്പിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നിലവില്‍ 27 വയസ്സ് മാത്രമുള്ള എംബാപ്പെയ്ക്ക് മെസ്സിയുടെയും ക്ലോസെയുടെയും റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ആവശ്യത്തിന് സമയമുണ്ട്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏറെ പിന്നില്‍
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ താരങ്ങളിലൊരാളായ പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍വേട്ടയില്‍ മെസ്സിക്കും എംബാപ്പെയ്ക്കും ഏറെ പിന്നിലാണ്. അഞ്ച് ലോകകപ്പുകളില്‍ നിന്നായി 8 ഗോളുകളാണ് റൊണാള്‍ഡോയുടെ സമ്പാദ്യം. അന്താരാഷ്ട്ര തലത്തില്‍ നിരവധി റെക്കോര്‍ഡുകള്‍ റൊണാള്‍ഡോയുടെ പേരിലുണ്ടെങ്കിലും ലോകകപ്പ് ഗോള്‍വേട്ടയില്‍ അദ്ദേഹത്തിന് മുന്നേറാനായിട്ടില്ല.
Lionel Messi has joined German legend Miroslav Klose as the joint highest goalscorer in FIFA World Cup history after scoring a hat-trick against Algeria in Argentina's opening match of the 2026 tournament. Messi's tally now stands at 16 goals from 27 World Cup appearances, matching Klose's record of 16 goals from 24 matches between 2002 and 2014. Brazilian icon Ronaldo remains third on the all-time list with 15 goals, while France's Kylian Mbappe has moved to 14 goals and is emerging as a serious contender to break the record in future tournaments.