World Cup 2026

മെസിക്കു വെല്ലുവിളിയാകുന്ന വിനീഷ്യസ്, നെയ്മറിന്റെ വരവിൽ കടലിരമ്പം; വരുമോ ബ്രസീൽ-ജപ്പാൻ പോര്?

ഗ്രൂപ്പ് ചാംപ്യൻമാരായാണ് ബ്രസീലിന്റെ നോക്ക്ഔട്ട് പ്രവേശനം

Sports Desk

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സ്‌കോട്ട്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കു തോൽപ്പിച്ച് ബ്രസീൽ റൗണ്ട് 32 വിലേക്ക് രാജകീയമായി പ്രവേശിച്ചു. ഗ്രൂപ്പ് ചാംപ്യൻമാരായാണ് ബ്രസീലിന്റെ നോക്ക്ഔട്ട് പ്രവേശനം.

വീറോടെ വിനീഷ്യസ്

ഈ ലോകകപ്പിലെ ബ്രസീലിന്റെ ബ്രഹ്‌മാസ്ത്രം വിനീഷ്യസ് ജൂനിയറാണ്. ക്ലബ് ഫുട്‌ബോളിൽ റയൽ മഡ്രിഡിനായി കളിക്കുന്ന താരം ഈ ലോകകപ്പിൽ ഇതുവരെ നാല് ഗോളുകൾ നേടി. സ്‌കോട്ട്‌ലൻഡിനെതിരെ ഇരട്ടഗോൾ നേടിയ വിനീഷ്യസ് ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും ബ്രസീലിനായി സ്‌കോർ ചെയ്ത താരമായി.

മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് ഗോളും ഒരു അസിസ്റ്റുമാണ് വിനീഷ്യസിനുള്ളത്. അഞ്ച് ഗോളുകളുള്ള ലയണൽ മെസിക്കു താഴെ രണ്ടാം സ്ഥാനത്ത്. ഗോൽഡൻ ബൂട്ടിനായുള്ള മത്സരത്തിൽ വിനീഷ്യസ് ശക്തമായ വെല്ലുവിളി ഉയർത്തുമെന്ന് ഇതോടെ ഉറപ്പായി.

നെയ്മറിന്റെ വരവിൽ കടലിരമ്പം

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായ സൂപ്പർതാരം നെയ്മർ ബ്രസീലിനായി കളത്തിലിറങ്ങിയത് വൈകാരിക കാഴ്ചയായി. മത്സരത്തിന്റെ 76-ാം മിനിറ്റിൽ സബ്സ്റ്റിറ്റിയൂട്ട് ആയാണ് 34 കാരനായ നെയ്മർ ഇറങ്ങിയത്. 2023 ഒക്ടോബർ 17 നാണ് നെയ്മർ അവസാനമായി ബ്രസീലിനായി കളിച്ചത്. 981 ദിവസങ്ങൾക്കു ശേഷം ബ്രസീലിന്റെ മഞ്ഞ ജേഴ്‌സിയിൽ പ്രിയതാരത്തെ കണ്ടതും ഗാലറി അക്ഷരാർഥത്തിൽ ആവേശക്കടലായി. ബ്രസീൽ ആരാധകർ മാത്രമല്ല സ്‌കോട്ട്‌ലൻഡ് ആരാധകർ പോലും നെയ്മറിനെ ആരവങ്ങളോടെ സ്വീകരിച്ചു.

ഏറെ വൈകാരികമായിരുന്നു നെയ്മറിന്റെ പ്രതികരണവും. കൈകൾ മുകളിലേക്ക് നീട്ടി നെയ്മർ ദൈവത്തിനു നന്ദി പറഞ്ഞു. ഗ്രൗണ്ടിൽ ഇറങ്ങുന്ന സമയത്ത് താരത്തെ വളരെ വൈകാരിമായാണ് കണ്ടത്. നോക്ക്ഔട്ട് മത്സരങ്ങളിൽ സ്റ്റാർട്ടിങ് ഇലവനിൽ നെയ്മർ കളിക്കാനുള്ള സാധ്യതയും തെളിഞ്ഞു.

അപൂർവ നേട്ടവുമായി കാനറികൾ

1930 ലെ ആദ്യ ലോകകപ്പിൽ ഒഴികെ തുടർന്നുള്ള എല്ലാ ലോകകപ്പുകളിലും (22 തവണ) ഗ്രൂപ്പ് ഘട്ടം കടക്കുന്ന ഏകടീമായി ബ്രസീൽ. മറ്റൊരു ടീമിനും ഇത്രയും തവണ ലോകകപ്പ് നോക്ക്ഔട്ടിൽ പ്രവേശിക്കാൻ സാധിച്ചിട്ടില്ല. അഞ്ച് തവണ കിരീടം ചൂടിയ ബ്രസീൽ തന്നെയാണ് ഏറ്റവും കൂടുതൽ തവണ ലോക ചാംപ്യൻമാരായിരിക്കുന്നതും.

ബ്രസീലിനു ഇനി ജപ്പാൻ കടമ്പ?

ബ്രസീലിനു റൗണ്ട് 32 വിൽ നേരിടേണ്ടിവരിക ജപ്പാനെ ആയിരിക്കും. ഗ്രൂപ്പ് സിയിൽ ടേബിൾ ടോപ്പേഴ്‌സാണ് ബ്രസീൽ. ഫിഫ ക്രമപ്രകാരം ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരെ ആദ്യ നോക്ക്ഔട്ട് മത്സരത്തിൽ നേരിടണം. ജപ്പാനാണ് ഗ്രൂപ്പ് എഫിൽ രണ്ടാം സ്ഥാനക്കാർ.

Summary: Brazil stormed into the Round of 32 with a commanding 3-0 victory over Scotland in their final group-stage match. The five-time champions advanced to the knockout stage as group winners.

Brazil’s biggest weapon at this World Cup has been Vinícius Júnior. The Real Madrid star has scored four goals so far in the tournament. With a brace against Scotland, Vinícius became the first Brazilian player to score in all of the team's group-stage matches.

The forward has registered four goals and one assist in three matches. He currently sits second in the scoring charts behind Lionel Messi, who has five goals. Vinícius has now firmly established himself as a strong contender in the race for the Golden Boot.