Technology

സുസുക്കിക്കും ഹീറോയ്ക്കും ശേഷം ഫ്ലെക്സ് ഫ്യുവൽ ​രംഗത്തേക്ക് യമഹയും; E85ൽ വരെ പ്രവർത്തിക്കുന്ന ബൈക്ക് വിപണിയിൽ

FZ ബ്ലൂ ഫ്ലെക്സ് എന്ന ഫ്ലെക്‌സ് ഫ്യുവൽ ബൈക്കുമായി ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ് കമ്പനി

Madism Desk

E20 പെട്രോളും കേന്ദ്രസർക്കാരിന്റെ പുതിയ വാഹനനയങ്ങളുമെല്ലാം രാജ്യത്ത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. പെട്രോളിൽ എഥനോളിന്റെ അളവ് കൂടുന്നതിൽ ഉപഭോക്താക്കൾക്കിടയിൽ ഇതിനോടകം തന്നെ പ്രതിഷേധം ശക്തമാണ്. സോഷ്യൽമീഡിയയിൽ പരസ്യപ്രതികരണവുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

ഇപ്പോഴിതാ കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനങ്ങൾക്ക് പിന്തുണയുമായി പുതിയ ഫ്ലക്സി ഫ്യൂവല്‍ വാഹനങ്ങൾ അവതരിപ്പിക്കുകയാണ് രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ യമഹ. FZ ബ്ലൂ ഫ്ലെക്സ് എന്ന ഫ്ലെക്‌സ് ഫ്യുവൽ ബൈക്കുമായി ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ് കമ്പനി.

E20 മുതൽ E85 വരെയുള്ള എഥനോൾ മിശ്രിതങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്ന മോഡലാണിത്. രാജ്യത്ത് സുസുക്കിക്കും ഹീറോയ്ക്കും ശേഷം ഫ്ലെക്സ് ഫ്യുവൽ ​രംഗത്തേക്ക് കടക്കുന്ന വാഹന ബ്രാന്റാണ് യമഹ.

FZ ശ്രേണിയിലെ മറ്റു എഞ്ചിനുകളിൽ ഉപയോഗിക്കുന്ന അതേ 149 സിസി എയർ കൂൾഡ്, ഫ്യുവൽ ഇഞ്ചക്റ്റഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് FZ ബ്ലൂ ഫ്ലെക്‌സിനും കരുത്ത് പകരുന്നത്. ഉയർന്ന തോതിലുള്ള എഥനോൾ മിശ്രിതങ്ങളിൽ പ്രവർത്തിക്കാവുന്ന എഞ്ചിനിൽ ചെറിയ ചില മോഡിഫിക്കേഷനുകൾ നടത്തിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്.

അതിനാൽ തന്നെ പെർഫോമന്റെ കാര്യത്തിൽ ചെറിയ ചില വിട്ടുവീഴ്ചകൾ വരുത്തിയിട്ടുണ്ടെന്നും യമഹ പറയുന്നു. എഥനോളിന്റെ കുറഞ്ഞ ഊർജ സാന്ദ്രത കാരണമാണ് ഫ്ലെക്സ് ഫ്യുവൽ എഞ്ചിനുകളിൽ പെർഫോമൻസ് ചെറുതായി കുറയുന്നത്.

7,250 ആർപിഎമ്മിൽ 11.7 bhp പവറും 6,000 ആർപിഎമ്മിൽ പരമാവധി 12.8 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ഈ എഞ്ചിനാകും. സ്റ്റാൻഡേർഡ് FZ ബൈക്കുകളെ അപേക്ഷിച്ച് പവർ ഔട്ട്പുട്ട് കണക്കുകളിൽ 0.7 bhp, 0.5 Nm ടോർക്ക് എന്നിവയുടെ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് സാരം. അതുകൊണ്ടുതന്ന 150 സിസി സെഗ്‌മെന്റിലെ ഏറ്റവും പവർഫുൾ ബൈക്കാണെന്ന അവകാശ വാദമൊന്നും യമഹ ഉന്നയിക്കുന്നില്ല.

മെറ്റാലിക് ബ്ലാക്ക് എന്ന ഒറ്റ നിറത്തിൽ ലഭ്യമാകുന്ന FZ ബ്ലൂ ഫ്ലെക്സ് ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത യമഹ ബ്ലൂ സ്ക്വയർ ഡീലർഷിപ്പുകൾ വഴിയാണ് വിപണിയിലെത്തുക

The rollout of E20 petrol and the Central government's new vehicle policies has sparked widespread debate across India. The increased ethanol content in petrol has already drawn criticism from many consumers, with numerous users voicing their concerns on social media.

Amid these developments, Yamaha has backed the government's initiative by introducing new flex-fuel vehicles. The company has launched the FZ Blue Flex, a flex-fuel motorcycle designed for the Indian market.