ഓസ്കർ പോരാട്ടത്തിനൊരുങ്ങി 'ഓന്താസ്'; ഒഫീഷ്യൽ എൻട്രിയായി ഹീസ്റ്റ് ത്രില്ലർ ചിത്രം

99-ാമത് അക്കാദമി അവാർഡിലെ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് അയർലൻഡ് ഔദ്യോഗികമായി 'ഓന്താസ്' തിരഞ്ഞെടുത്തു
ഓസ്കർ പോരാട്ടത്തിനൊരുങ്ങി 'ഓന്താസ്'; ഒഫീഷ്യൽ എൻട്രിയായി ഹീസ്റ്റ് ത്രില്ലർ ചിത്രം
Published on

2027-ൽ നടക്കുന്ന 99-ാമത് അക്കാദമി അവാർഡിനുള്ള അയർലൻഡിന്റെ ഔദ്യോഗിക എൻട്രിയായി അയറിഷ് ഭാഷാ ഹീസ്റ്റ് ത്രില്ലർ ചിത്രം 'ഓന്താസ്' തിരഞ്ഞെടുക്കപ്പെട്ടു. ഐറിഷ് ഫിലിം ആൻഡ് ടെലിവിഷൻ അക്കാദമിയാണ് മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്കുള്ള ഈ ചിത്രത്തിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഡാമിയൻ മക്കാൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ 'ദി ക്വയറ്റ് ഗേൾ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ കാരി ക്രൗളിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബ്രീഡ് ബ്രെനൻ, ഇവാ-ജെയ്ൻ ഗാഫ്നി, സീൻ ടി. ഓ മല്ലെ, മാർക്കസ് ലാംബ്, ആർട്ട് പാർക്കിൻസൺ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. 'ഓന്താസ്' എന്നാൽ ഐറിഷ് ഭാഷയിൽ ഐക്യം എന്നാണ് അർത്ഥം.

ഓസ്കർ പോരാട്ടത്തിനൊരുങ്ങി 'ഓന്താസ്'; ഒഫീഷ്യൽ എൻട്രിയായി ഹീസ്റ്റ് ത്രില്ലർ ചിത്രം
സ്‌മോക്കി ഐസ്; ബോളിവുഡില്‍ 'ബാഡ് ഗേള്‍' ഇമേജിന്റെ അടയാളമായി മാറിയ മേക്കപ്പ്

റിവേഴ്സ് ക്രൊണോളജി രീതിയിലാണ് കഥ പറയുന്നത്. ഒരു ഗ്രാമീണ ഐറിഷ് ക്രെഡിറ്റ് യൂണിയൻ കൊള്ളയടിക്കാൻ ശ്രമിക്കുന്ന മൂന്ന് കവർച്ചക്കാരുടെ കഥയാണ് ചിത്രം പ്രമേയമാക്കുന്നത്. ഒരു സ്ത്രീയുടെ നേതൃത്വത്തിൽ നടക്കുന്ന കവർച്ചയും തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കാതൽ. ഒരു കവർച്ചയുടെ പരാജയപ്പെട്ട ഭീകരമായ പശ്ചാത്തലത്തിൽ തുടങ്ങുന്ന ചിത്രം, സ്വന്തം ഭൂതകാലത്തിൽ കുടുങ്ങിപ്പോയ നിശ്ചയദാർഢ്യമുള്ള ഒരു സ്ത്രീയുടെ ആത്മസംഘർഷങ്ങളിലേക്ക് പിന്നീട് വിരൽ ചൂണ്ടുന്നു.

ഓസ്കർ പോരാട്ടത്തിനൊരുങ്ങി 'ഓന്താസ്'; ഒഫീഷ്യൽ എൻട്രിയായി ഹീസ്റ്റ് ത്രില്ലർ ചിത്രം
80’s രാജ! കാലം മാറിയാലും ഇളയരാജയുടെ ഈണത്തിന് പ്രായമില്ല; തരംഗമായി ‘കല്ല്യാണ വിരുന്ന്’

സാറ ഗോർഡനും ഡാമിയൻ മക്കാനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പി.ജി.4, ബി.ബി.സി ഗെയ്ലിജ്, നോർത്തേൺ അയർലൻഡ് സ്ക്രീൻസ് ഐറിഷ് ലാംഗ്വേജ് ബ്രോഡ്കാസ്റ്റ് ഫണ്ട് എന്നിവയുടെ ധനസഹായത്തോടെ പ്യൂക്ക പിക്ചേഴ്സിന്റെ ബാനറിൽ ഓർഫ്ലൈറ്റ് നി ചെർണെയും ക്രിസ്റ്റഫർ മേയേഴ്സും ചേർന്നാണ് നിർമ്മാണം. "ധനകാര്യ സ്ഥാപനം കൊള്ളയടിക്കുന്ന ക്ലാസിക് ഹീസ്റ്റ് പ്രമേയത്തിന് വളരെ ബുദ്ധിപൂർവ്വവും വ്യത്യസ്തവുമായ ഒരു വഴിത്തിരിവ് നൽകാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. കാരി ക്രൗളി, ബ്രീഡ് ബ്രെനൻ, ഇവാ-ജെയ്ൻ ഗാഫ്നി എന്നിവരുടെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം. ഈ അയറിഷ് ഭാഷാ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത നേടുന്നുണ്ട്," എന്ന് പ്രഖ്യാപനത്തിന് പിന്നാലെ ഐഎഫ്ടിഎ സി.ഇ.ഒ ആനെ മോറിയാർട്ടി പറഞ്ഞു.

"മഴയത്ത് തോരാൻ ഇട്ടിരുന്ന നനഞ്ഞ വസ്ത്രങ്ങൾ മുറിക്കുള്ളിലേക്ക് മാറ്റിവെക്കുന്നതിനിടയിലാണ് ഈ വാർത്ത എന്നെ തേടിയെത്തിയത്. ശരിക്കും അത്ഭുതപ്പെടുത്തിയ ഒരു ദിവസമായിരുന്നു അത്. ചിത്രത്തിന്റെ ഇതുവരെയുള്ള യാത്രയിൽ ഞങ്ങൾ വളരെ സന്തോഷവാന്മാരാണ്. ഞാനും സഹ-രചയിതാവായ സാറ ഗോർഡനും വീടിന്റെ തട്ടിൽ ഇരുന്ന് എഴുതിയ തിരക്കഥയാണിത്. ആന്റ്രിമിലെ മലനിരകളിൽ 18 മഴദിവസങ്ങൾ കൊണ്ടാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ചിത്രം ഇവിടെയൊക്കെ വരെ എത്തിച്ചേരുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണിത്."എന്ന് സംവിധായകൻ ഡാമിയൻ മക്കാൻ പങ്കുവെച്ചു.

ഓസ്കർ പോരാട്ടത്തിനൊരുങ്ങി 'ഓന്താസ്'; ഒഫീഷ്യൽ എൻട്രിയായി ഹീസ്റ്റ് ത്രില്ലർ ചിത്രം
നാട്ടിലെങ്ങും പ്രണയം പടരാൻ സാധ്യത; ആമിർ പള്ളിക്കൽ - ലിജീഷ്‍ കുമാർ കൂട്ടുകെട്ടിലെ പ്രേംപാറ്റ ഒക്ടോബറിൽ തിയേറ്ററുകളിലെത്തും

അക്കാദമി അവാർഡിൽ മുൻപ് നാമനിർദ്ദേശം ചെയ്യപ്പെട്ട 'ദി ക്വയറ്റ് ഗേൾ' (2023), ഷാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട 'നീക്യാപ്' (2024) എന്നീ സിനിമകളുടെ തുടർച്ചയായാണ് 'ഓന്താസ്' ഈ നേട്ടം കൈവരിക്കുന്നത്. അന്താരാഷ്ട്ര ഓസ്കർ വിഭാഗത്തിൽ നോമിനേഷൻ നേടുന്ന ആദ്യ അയറിഷ് ഭാഷാ ചിത്രമായിരുന്നു 'ദി ക്വയറ്റ് ഗേൾ'. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിനായുള്ള 15 സിനിമകളുടെ ഷോർട്ട് ലിസ്റ്റ് ഡിസംബർ 15-ന് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് പുറത്തുവിടും. അവസാന അഞ്ച് നോമിനേഷനുകൾ 2027 ജനുവരി 21-ന് പ്രഖ്യാപിക്കും. 99-ാമത് അക്കാദമി അവാർഡ് ദാന ചടങ്ങ് 2027 മാർച്ച് 14-നാണ് നടക്കുക.

Summary

Ireland has selected the Irish-language heist thriller ‘Aontas’ as its official entry for the Best International Feature Film category at the 99th Academy Awards. Directed by Damian McCann and starring Carrie Crowley, the film follows three robbers attempting to raid a rural Irish credit union.

Madism Digital
madismdigital.com