അയൺ മാനിൽ നിന്ന് ഡോക്ടർ ഡൂമിലേക്ക്: 'അവഞ്ചേഴ്സ്: ഡൂംസ്ഡേ' പുതിയ സ്പെഷ്യൽ ലുക്ക് പുറത്ത്

വർഷങ്ങളോളം സൂപ്പർ ഹീറോയായി തിളങ്ങിയ ഡൗണി ജൂനിയർ ഇത്തവണ നായകനായല്ല, ലോകത്തെ നടുക്കുന്ന വില്ലനായാണ് എത്തുന്നത്
അയൺ മാനിൽ നിന്ന് ഡോക്ടർ ഡൂമിലേക്ക്: 'അവഞ്ചേഴ്സ്: ഡൂംസ്ഡേ' പുതിയ സ്പെഷ്യൽ ലുക്ക് പുറത്ത്
Published on

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തരംഗത്തിനാണ് വഴിയൊരുങ്ങുന്നത്. അയൺ മാനിലൂടെ കോടിക്കണക്കിന് ആരാധകരുടെ ഹൃദയം കവർന്ന റോബർട്ട് ഡൗണി ജൂനിയർ വില്ലനായെത്തുന്ന 'അവഞ്ചേഴ്സ്: ഡൂംസ്ഡേ' ചിത്രത്തിന്റെ സ്പെഷ്യൽ ലുക്ക് വീഡിയോ പുറത്തുവന്നു. ചിത്രത്തിലെ ഡോക്ടർ ഡൂമിന്റെ പുതിയ ഗ്ലിംപ്സാണ് വീഡിയോയിലുള്ളത്.

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലേക്ക് പുതിയ ഭാവത്തിൽ തിരിച്ചെത്തുന്ന റോബർട്ട് ഡൗണി ജൂനിയറിന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്കിടയിലെ പ്രധാന ചർച്ചാവിഷയം. ചിത്രത്തിലെ പ്രധാന വില്ലനായ വിക്ടർ വോൺ ഡൂം അഥവാ ഡോക്ടർ ഡൂമിന്റെ അപാരമായ ശക്തിയും പശ്ചാത്തലവും കൂടുതൽ വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ഈ വീഡിയോ.

അയൺ മാനിൽ നിന്ന് ഡോക്ടർ ഡൂമിലേക്ക്: 'അവഞ്ചേഴ്സ്: ഡൂംസ്ഡേ' പുതിയ സ്പെഷ്യൽ ലുക്ക് പുറത്ത്
സ്പൈഡർമാൻ: ബോക്സ് ഓഫീസ് കീഴടക്കിയ അജയ്യനായ പോരാളിയുടെ കഥ!

വർഷങ്ങളോളം സൂപ്പർ ഹീറോയായി തിളങ്ങിയ ഡൗണി ജൂനിയർ ഇത്തവണ നായകനായല്ല, മറിച്ച് ലോകത്തെ നടുക്കുന്ന വില്ലനായാണ് എത്തുന്നത്. തനിക്ക് പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെട്ടതോടെ ഇരുട്ടിന്റെ വഴിയിലേക്ക് തിരിഞ്ഞ അതീവ ബുദ്ധിശാലിയായ വിക്ടറിന്റെ ദാരുണമായ ഭൂതകാലത്തിലേക്കാണ് പുതിയ ദൃശ്യങ്ങൾ വിരൽ ചൂണ്ടുന്നത്.

വനേസ കിർബി അവതരിപ്പിക്കുന്ന സൂ സ്റ്റോം പറയുന്ന വാക്കുകളിലൂടെയാണ് ഡൂമിന്റെ വൈകാരികവും വ്യക്തിപരവുമായ പശ്ചാത്തലത്തിലേക്ക് കഥ കടക്കുന്നത്. എന്നാൽ, ഡൂമിന്റെ പൂർണ്ണമായ ഒറിജിൻ സ്റ്റോറിയോ അന്തിമ ലക്ഷ്യമോ എന്താണെന്ന് അണിയറപ്രവർത്തകർ ഇപ്പോഴും രഹസ്യമാക്കി വച്ചിരിക്കുകയാണ്.

അയൺ മാനിൽ നിന്ന് ഡോക്ടർ ഡൂമിലേക്ക്: 'അവഞ്ചേഴ്സ്: ഡൂംസ്ഡേ' പുതിയ സ്പെഷ്യൽ ലുക്ക് പുറത്ത്
അഭിമുഖം| സ്പൈഡർമാനെ മലയാളം പറയിച്ച യുവപ്രതിഭകൾ; പീറ്റർ, എം.ജെ, നെഡ് കഥാപാത്രങ്ങളുടെ ശബ്ദമായവരെ പരിചയപ്പെടാം

അതേസമയം, ഡോക്ടർ ഡൂം എത്രത്തോളം അപകടകാരിയായ വില്ലനാണെന്ന് വ്യക്തമാക്കുന്ന മാസ് ആക്ഷൻ രംഗങ്ങളും വിഡിയോയിൽ കാണാം. തോറുമായി ഡൂം നേരിട്ട് ഏറ്റുമുട്ടുന്ന രംഗമാണ് ഇതിലെ പ്രധാന ഹൈലൈറ്റ്. തോറിന്റെ ഏറ്റവും ശക്തമായ ആയുധമായ സ്റ്റോംബ്രേക്കർ ഉപയോഗിച്ചുള്ള ആക്രമണത്തെ വളരെ അനായാസമായി തടഞ്ഞുനിർത്തുന്ന ഡൂം, നിമിഷങ്ങൾക്കുള്ളിൽ ശക്തമായ തിരിച്ചടി നൽകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ഒറ്റ രംഗം കൊണ്ടുതന്നെ മാർവൽ യൂണിവേഴ്സ് ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ശക്തനായ വില്ലനായിരിക്കും ഡോക്ടർ ഡൂം എന്ന് ഉറപ്പിക്കാം.

അയൺ മാനിൽ നിന്ന് ഡോക്ടർ ഡൂമിലേക്ക്: 'അവഞ്ചേഴ്സ്: ഡൂംസ്ഡേ' പുതിയ സ്പെഷ്യൽ ലുക്ക് പുറത്ത്
'തുടക്കം', വിസ്മയയിൽ നിന്ന് പ്രതീക്ഷിച്ചത് ഇതോ?

ഡൂം ഉയർത്തുന്ന മഹാവിപത്തിനെ നേരിടാൻ മാർവലിലെ വിവിധ ടീമുകൾ ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഫന്റാസ്റ്റിക് ഫോർ, അവഞ്ചേഴ്സ്, ന്യൂ അവഞ്ചേഴ്സ്, എക്സ്-മെൻ എന്നീ വിഭാഗങ്ങളിലെ ജനപ്രിയ കഥാപാത്രങ്ങളാണ് ഈ സിനിമയിൽ ഒരുമിക്കുന്നത്. ക്രിസ് ഇവാൻസ് (സ്റ്റീവ് റോജേഴ്സ്), ക്രിസ് ഹെംസ്‌വർത്ത് (തോർ), പെഡ്രോ പാസ്കൽ (രീഡ് റിച്ചാർഡ്സ്), ലെറ്റീഷ്യ റൈറ്റ് (ഷൂരി), സിമു ലിയു (ഷാങ്-ചി) തുടങ്ങിയവർക്കൊപ്പം എക്സ്-മെൻ ചിത്രങ്ങളിലൂടെ പ്രിയങ്കരരായ പാട്രിക് സ്റ്റുവാർട്ട്, ഇയാൻ മക്കെല്ലൻ, ജെയിംസ് മാർസ്ഡൻ, കെൽസി ഗ്രാമർ, റെബേക്ക റോമിൻ, അലൻ കമ്മിംഗ് തുടങ്ങിയ വമ്പൻ താരനിരയും വീണ്ടും ഒന്നിക്കുന്നു. മൂന്ന് വ്യത്യസ്ത മാർവൽ മൾട്ടിവേഴ്സുകളിൽ നിന്നുള്ള കഥാപാത്രങ്ങൾ ഒരുമിച്ച് ഒരു വലിയ ഭീഷണി നേരിടുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രമേഹമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.

അയൺ മാനിൽ നിന്ന് ഡോക്ടർ ഡൂമിലേക്ക്: 'അവഞ്ചേഴ്സ്: ഡൂംസ്ഡേ' പുതിയ സ്പെഷ്യൽ ലുക്ക് പുറത്ത്
റെവന്യൂ ഷെയറിങ് പദ്ധതി അവസാനിപ്പിക്കാനൊരുങ്ങി എക്സ്; പണമിടപാട് സെപ്റ്റംബർ 11 വരെ മാത്രം

ആന്തണി റൂസ്സോയും ജോ റൂസ്സോയും ചേർന്ന് സംവിധാനം ചെയ്യുന്ന ‘അവഞ്ചേഴ്സ്: ഡൂംസ്ഡേ’ 2026 ഡിസംബർ 18-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്. അതേ ദിവസം തന്നെ വാർണർ ബ്രദേഴ്സിന്റെ 'ഡ്യൂൺ: പാർട്ട് ത്രീ'യും റിലീസ് ചെയ്യുന്നതിനാൽ ബോക്സ് ഓഫീസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പോരാട്ടത്തിനായിരിക്കും തീയേറ്ററുകളിൽ കളമൊരുങ്ങുക.

Summary

Robert Downey Jr. returns to the Marvel Cinematic Universe as the powerful villain Doctor Doom in Avengers: Doomsday. A new special look highlights Doom’s mysterious origins, immense powers and confrontation with Thor, while Marvel’s biggest heroes and X-Men prepare to unite against him.

Madism Digital
madismdigital.com