'വീ വിൽ മിസ് യൂ മാസ്റ്റർ...' ഷാജി കുമാറിന്റെ വിയോഗത്തിൽ വിതുമ്പി സിനിമാലോകം

ഛായാഗ്രാഹകന്റെ വിയോഗത്തിൽ മോഹൻലാൽ, പൃഥ്വിരാജ്, വൈശാഖ്, ലിജീഷ് കുമാർ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
'വീ വിൽ മിസ് യൂ മാസ്റ്റർ...' 
ഷാജി കുമാറിന്റെ വിയോഗത്തിൽ വിതുമ്പി സിനിമാലോകം
Published on: 

ഛായാഗ്രാഹകന്‍ ഷാജി കുമാറിന്‌റെ വിയോഗത്തില്‍ വൈകാരിക പ്രതികരണവുമായി സിനിമ ലോകം. മുഖ്യമന്ത്രി വി ഡി സതീശന്‍, മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, സംവിധായകന്‍ വൈശാഖ് തുടങ്ങി പ്രമുഖരുടെ നീണ്ട നിര ഷാജി കുമാറിന് ആദാരാഞ്ജലികള്‍ അര്‍പ്പിച്ചു. ഷാജി കുമാറിനൊപ്പമുള്ള സിനിമാ അനുഭവങ്ങളും വ്യക്തിബന്ധവും ഓര്‍ത്തെടുത്താണ് താരങ്ങള്‍ സോഷ്യല്‍ മീഡയയില്‍ അടക്കം പ്രതികരണങ്ങള്‍ നടത്തിയത്.പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് കുറിപ്പിൽ വ്യക്തമാക്കി.

'വീ വിൽ മിസ് യൂ മാസ്റ്റർ...' 
ഷാജി കുമാറിന്റെ വിയോഗത്തിൽ വിതുമ്പി സിനിമാലോകം
രാവണനാകാൻ യഷ് ധരിച്ചത് 33 കിലോ ഭാരമുള്ള വേഷം! കിരീടത്തിന്റെ ഭാരം 1.8 കിലോ; വെളിപ്പെടുത്തി കോസ്റ്റ്യൂം ഡിസൈനർ

ഷാജി കുമാറിന്റെ വിയോഗം ഏറെ സങ്കടപ്പെടുത്തുന്നതാണെന്ന് മോഹൻലാൽ കുറിച്ചു. 'നരൻ', 'പുലിമുരുകൻ', 'ഒടിയൻ', 'തുടരും' തുടങ്ങിയ ചിത്രങ്ങൾക്കു പുറമെ തങ്ങൾ അവസാനമായി ഒന്നിച്ച 'അതിമനോഹരം' എന്ന ചിത്രത്തിലും ഷാജി തന്റെ ഒപ്പമുണ്ടായിരുന്നുവെന്ന് മോഹൻലാൽ . ''പ്രിയപ്പെട്ട ഷാജി കുമാര്‍ നമ്മോട് വിടപറഞ്ഞു. ഏറെ സങ്കടപ്പെടുത്തുന്ന വിയോഗമാണ്. ഛായാഗ്രഹണ കലയില്‍ തന്‍റേതായ വ്യക്തിമുദ്ര പതിച്ച ഷാജിയുടെ അകാലത്തെ വിയോഗം ഏറെ സങ്കപ്പെടുത്തുന്നു. നരന്‍, പുലിമുരുകൻ, ഒടിയന്‍, തുടരും തുടങ്ങി അവസാനമായി ഞങ്ങളൊന്നിച്ച അതിമനോഹരം എന്ന ചിത്രത്തില്‍ വരെ ഷാജി എന്‍റെ ഒപ്പമുണ്ടായിരുന്നു. വൈകാരിക ഭാവങ്ങളെ അതീവ ആഴത്തില്‍ ഒപ്പിയെടുക്കാന്‍ കഴിവുള്ള അതുല്യ പ്രതിഭയായിരുന്നു ഷാജി. സ്നേഹവും സൗഹൃദവും എക്കാലത്തും ഞങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു. വേദനയോടെ ആദരാഞ്ജലികള്‍.''

'വീ വിൽ മിസ് യൂ മാസ്റ്റർ...' 
ഷാജി കുമാറിന്റെ വിയോഗത്തിൽ വിതുമ്പി സിനിമാലോകം
മോഹൻലാലിനെ അഭിനയിപ്പിച്ച് കൊതിതീരാത്തൊരാൾ; മകന്റെ ചിത്രത്തിലും നായകനായി ലാലേട്ടൻ, സന്തോഷം പങ്കുവെച്ച് സത്യൻ അന്തിക്കാട്

സംവിധായകൻ വൈശാഖും ഷാജി കുമാറിന്റെ വിയോഗത്തിൽ കുറിപ്പ് പങ്കുവെച്ചു. തന്റെ ഇന്നത്തെ സംവിധായക ജീവിതത്തിന് പിന്നിൽ ഷാജി കുമാറിന്റെ പിന്തുണയും പ്രോത്സാഹനവും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് വൈശാഖ്. സഹപ്രവർത്തകൻ എന്നതിലുപരി സഹോദരനും ഏറ്റവും വലിയ ശക്തിയുമായിരുന്നു അദ്ദേഹമെന്നും വൈശാഖ് പറഞ്ഞു. ''ഷാജിച്ചേട്ടാ…നിങ്ങളെക്കുറിച്ച് ഈ വാക്കുകള്‍ എഴുതേണ്ടി വരുന്നുവെന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല. സത്യത്തില്‍, നിങ്ങളെ പോലൊരാളെ നഷ്ടമാകുന്നതിന്റെ വേദന പങ്കുവെക്കാന്‍ ഒരു വാക്കുകളും മതിയാകില്ല. ചേട്ടാ, നിങ്ങളില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇന്ന് കാണുന്ന ഈ സംവിധായകൻ ആകില്ലായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്നയാള്‍ മാത്രമായിരുന്നില്ല നിങ്ങളെനിക്ക്. അതിലും ഒരുപാടായിരുന്നു നിങ്ങള്‍. നിങ്ങള്‍ എന്റെ സഹോദരനായിരുന്നു, എന്റെ ഏറ്റവും വലിയ ശക്തിയായിരുന്നു. നിരന്തരമായ പിന്തുണയും. നിങ്ങള്‍ എനിക്ക് വേണ്ടി ചെയ്തിട്ടുള്ളതൊക്കെ ഞാന്‍ എന്നും കടപ്പെട്ടിരിക്കും ചേട്ടാ.''

'വീ വിൽ മിസ് യൂ മാസ്റ്റർ...' 
ഷാജി കുമാറിന്റെ വിയോഗത്തിൽ വിതുമ്പി സിനിമാലോകം
കാർത്തിക് സുബ്ബരാജ്; ഗ്യാങ്സ്റ്റർ കഥയിൽ തുടങ്ങി, നിലപാടുകളിൽ വളർന്ന സിനിമാജീവിതം

തിരക്കഥാകൃത്ത് ലിജീഷ് കുമാറും ഷാജി കുമാറിന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പ് പങ്കുവെച്ചു. സിനിമയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഗുരുവിനെയാണ് നഷ്ടമായതെന്ന് ലിജീഷ്, 'പ്രേംപാറ്റ'യുടെ തിരക്കഥയുമായി ബന്ധപ്പെട്ട ഓർമകളും പങ്കുവെച്ചു. '''ആദ്യമായി ഷാജി സാറിനെ കാണുമ്പോൾ ഞാൻ ഭൂമിയിലും സാറാകാശത്തുമായിരുന്നു. അവിടെ നിന്ന് എപ്പോഴും സാറിൻ്റെ ഫോൺ വരും. വെക്കാൻ തുടങ്ങുമ്പോൾ ഞാനങ്ങോട്ട് വരാമെന്ന് ഷാജി സാറ് പറയും, വേണ്ട ഞങ്ങള് വരാമെന്ന് ഞാനും. വാ എന്നും പറഞ്ഞ് സാറ് കൈ നീട്ടിയത് മുഴുവനും സിനിമയുടെ ആകാശത്തേക്ക് പിടിച്ച് കയറ്റാനുള്ള ശ്രമങ്ങളായിരുന്നുവെന്ന് എനിക്കിപ്പോഴറിയാം. കടന്നു പോയത് എൻ്റെ മഹാഗുരുവാണ്. ആമിറിനുശേഷം പ്രേംപാറ്റയുടെ തിരക്കഥ വായിച്ചത് ഷാജി സാറാണ്. മീനും ഹൽവയുമൊക്കെയായി മൂന്നു പകൽ രാത്രികൾ സാറ് കോഴിക്കോട് വന്നു താമസിച്ചു. എന്നെക്കൊണ്ട് പലവട്ടം തിരുത്തിച്ചു. പടം കഴിഞ്ഞ ശേഷം, മടി പിടിച്ചാ മരിച്ചു പോകുമെന്ന് പറഞ്ഞ് അടുത്ത പടത്തിന് തിരക്കുകൂട്ടി. അങ്ങനെ പലതും ഞങ്ങളെ സ്വപ്നം കാണിച്ച് കൊതിപ്പിച്ച് ഷാജി സാറ് പോയി. അവസാനമായി ഷാജി സാറിനെ കണ്ട് മടങ്ങുകയാണ്. ഇപ്പോഴും ഞാൻ ഭൂമിയിലും സാറാകാശത്തുമാണ്. അവിടെ നിന്ന് എപ്പോഴാവും സാറിൻ്റെ ഫോൺ വരിക!! മടങ്ങിയത് വലിയ പടങ്ങൾ ചെയ്യാനറിയുന്ന അപൂർവങ്ങളിൽ അപൂർവനായ ഒരാളാണ്. വീ വിൽ മിസ് യൂ മാസ്റ്റർ.'

'വീ വിൽ മിസ് യൂ മാസ്റ്റർ...' 
ഷാജി കുമാറിന്റെ വിയോഗത്തിൽ വിതുമ്പി സിനിമാലോകം
എഴുത്തച്ഛന്‍ കയറിയ മേതിലിയന്‍ യാത്ര

ഷാജി കുമാറിനൊപ്പമുള്ള സിനിമാ യാത്രയെക്കുറിച്ചും അദ്ദേഹത്തിൽ നിന്ന് ലഭിച്ച വിലപ്പെട്ട പാഠങ്ങളെക്കുറിച്ചും പൃഥ്വിരാജയം കുറിച്ചു. സിനിമയിലെ തന്റെ യാത്രയുടെ പ്രധാനപ്പെട്ട ഭാഗമായി ഷാജി കുമാർ എന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഛായാഗ്രഹണത്തിലൂടെ സമ്മാനിച്ച ദൃശ്യങ്ങൾക്കും ഓർമകൾക്കും പാഠങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ടായിരുന്നു പൃഥ്വിരാജിന്റെ കുറിപ്പ്.''റസ്റ്റ് ഇൻ പീസ് ഷാജി ചേട്ടാ ! സിനിമയിലെ എന്റെ യാത്രയുടെ വലിയൊരു ഭാഗമായി നിങ്ങൾ എന്നും ഉണ്ടായിരിക്കും. മനോഹരമായ ദൃശ്യങ്ങൾക്കും ഓർമകൾക്കും വിലപ്പെട്ട പാഠങ്ങൾക്കും നന്ദി.''

'വീ വിൽ മിസ് യൂ മാസ്റ്റർ...' 
ഷാജി കുമാറിന്റെ വിയോഗത്തിൽ വിതുമ്പി സിനിമാലോകം
കഥകൊണ്ടും ജീവിതംകൊണ്ടും പുനത്തിൽ

സിനിമകളുടെ വലിപ്പച്ചെറുപ്പം നോക്കാതെ മികച്ച ദൃശ്യങ്ങൾ സമ്മാനിക്കാൻ ശ്രമിച്ച ഛായാഗ്രാഹകനായിരുന്നു ഷാജി കുമാർ. 'ഉത്തമൻ', 'പകൽപ്പൂരം', 'പട്ടണത്തിൽ സുന്ദരൻ', 'നസ്രാണി', 'റോബിൻഹുഡ്', 'ബാബാ കല്യാണി', 'വെള്ളിനക്ഷത്രം', 'അത്ഭുതദ്വീപ്', 'മധുരരാജ', 'റിങ് മാസ്റ്റർ', 'മല്ലു സിങ്', 'രാമലീല', 'പത്തൊൻപതാം നൂറ്റാണ്ട്', 'ബാന്ദ്ര', 'കാഥികൻ', 'തുടരും' തുടങ്ങി നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രം 'അതിമനോഹരം', സുരേഷ് ഗോപിയുടെ 'ഒറ്റക്കൊമ്പൻ' എന്നിവയിലും ഷാജി കുമാറായിരുന്നു ഛായാഗ്രാഹകൻ. ഷാജി കുമാറിന്റെ വിയോഗത്തിൽ സിനിമാലോകത്തുനിന്ന് നിരവധി പേരാണ് ആദരാഞ്ജലികൾ അർപ്പിക്കുന്നത്.

Summary

The Malayalam film industry mourns the demise of cinematographer Shaji Kumar. Mohanlal, Prithviraj Sukumaran, director Vysakh and screenwriter Lijish Kumar shared emotional tributes, remembering his cinematic contributions and personal bonds. Their heartfelt notes recalled his support, friendship and lasting influence on their careers and filmmaking journeys.