ഡോളി പാർട്ടന്റെ വേർപാടിന് പിന്നാലെ സംഗീത ലോകത്ത് ചരിത്ര നേട്ടം; സ്ട്രീമിംഗിൽ സർവ്വകാല റെക്കോർഡ്

അർബുദ ബാധയെ തുടർന്ന് അന്തരിച്ച കൺട്രി സംഗീത ലെജൻഡ് ഡോളി പാർട്ടന്റെ ഗാനങ്ങൾ കേൾക്കാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ കോടിക്കണക്കിന് ആരാധകർ
ഡോളി പാർട്ടന്റെ വേർപാടിന് പിന്നാലെ സംഗീത ലോകത്ത് ചരിത്ര നേട്ടം; സ്ട്രീമിംഗിൽ സർവ്വകാല റെക്കോർഡ്
Published on

കൺട്രി സംഗീത ലോകത്തെ ലെജൻഡ് ഗായികയും ഗാനരചയിതാവുമായ ഡോളി പാർട്ടന്റെ വേർപാടിന് പിന്നാലെ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ അവരുടെ ഗാനങ്ങൾക്ക് വൻ ജനപ്രീതി. ഓഗസ്റ്റ് 25ന് 80-ാം വയസ്സിൽ അർബുദബാധയെ തുടർന്ന് വാൻഡർബിൽറ്റ് ഇൻഗ്രാം കാൻസർ സെന്ററിൽവെച്ചായിരുന്നു ഡോളി പാർട്ടന്റെ അന്ത്യം. വേർപാടിന് പിന്നാലെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സ്ട്രീം ചെയ്യപ്പെട്ട ആർട്ടിസ്റ്റായി ഡോളി പാർട്ടൻ മാറിയെന്നാണ് റിപ്പോർട്ടുകൾ.

ഡോളി പാർട്ടന്റെ വേർപാടിന് പിന്നാലെ സംഗീത ലോകത്ത് ചരിത്ര നേട്ടം; സ്ട്രീമിംഗിൽ സർവ്വകാല റെക്കോർഡ്
ഡോളി പാര്‍ട്ടണ്‍: കണ്‍ട്രി സംഗീതത്തിലെ അസ്തമിക്കാത്ത നക്ഷത്രം

ലൂമിനേറ്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ചൊവ്വാഴ്ച മാത്രം ഡോളിയുടെ പാട്ടുകളുടെ യു എസ് സ്ട്രീമിംഗിൽ 2458 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 1.2 മില്യൺ ആയിരുന്ന സ്ട്രീമുകൾ ചൊവ്വാഴ്ച 30.5 മില്യണായും ബുധനാഴ്ച 46.3 മില്യണായും ഉയർന്നു. ആഗോളതലത്തിൽ ഡോളിയുടെ ഓഡിയോ, വീഡിയോ സ്ട്രീമിങ്ങിലും 1,549 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി.

ഡോളി പാർട്ടന്റെ വേർപാടിന് പിന്നാലെ സംഗീത ലോകത്ത് ചരിത്ര നേട്ടം; സ്ട്രീമിംഗിൽ സർവ്വകാല റെക്കോർഡ്
TOXIC വിവാദങ്ങൾ ആർക്കാണ് പൊള്ളുന്നത്?

ഡോളിയുടെ എക്കാലത്തെയും വലിയ ഹിറ്റായ "ജോലിൻ" എന്ന ഗാനമാണ് ഏറ്റവും കൂടുതൽ ആളുകൾ കേട്ടത് . തിങ്കളാഴ്ച 1.96 ലക്ഷം സ്ട്രീം ഉണ്ടായിരുന്ന ഈ ഗാനം ചൊവ്വാഴ്ച 3.3 മില്യണും ബുധനാഴ്ച 4 മില്യണും കടന്നു. "9 ടു 5", കെനി റോജേഴ്സുമൊത്തുള്ള "ഐലൻഡ്സ് ഇൻ ദി സ്ട്രീം", വിറ്റ്നി ഹൂസ്റ്റൺ പിന്നീട് തന്റേതാക്കി മാറ്റിയ "ഐ വിൽ ഓൾവേസ് ലവ് യൂ", "ഹിയർ യൂ കം എഗെയ്ൻ", "കോട്ട് ഓഫ് മെനി കളേഴ്സ്" തുടങ്ങിയ പ്രശസ്ത ഗാനങ്ങളും സ്ട്രീമിംഗ് ചാർട്ടുകളിൽ മുന്നിലെത്തി. കൂടാതെ, 2024-ൽ ബിയോൺസെയുമായി ചേർന്ന് അവതരിപ്പിച്ച "ടൈറന്റ്" എന്ന ഗാനത്തിനും വലിയ രീതിയിലുള്ള സ്ട്രീമിംഗ് വർധനവുണ്ടായി.

ഗാനങ്ങൾക്ക് പിന്നാലെ ഡോളി പാർട്ടന്റെ പുസ്തകങ്ങൾക്കും വൻ ഡിമാൻഡ്. അവരുടെ ഓർമ്മക്കുറിപ്പായ "ഡോളി പാർട്ടൻ, സോംഗ്ടെല്ലർ: മൈ ലൈഫ് ഇൻ ലിറിക്സ്" ഉൾപ്പെടെയുള്ള മൂന്ന് പുസ്തകങ്ങൾ ആമസോൺ ബെസ്റ്റ് സെല്ലർ പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിച്ചു.

ഡോളി പാർട്ടന്റെ വേർപാടിന് പിന്നാലെ സംഗീത ലോകത്ത് ചരിത്ര നേട്ടം; സ്ട്രീമിംഗിൽ സർവ്വകാല റെക്കോർഡ്
ഓസ്കർ പോരാട്ടത്തിനൊരുങ്ങി 'ഓന്താസ്'; ഒഫീഷ്യൽ എൻട്രിയായി ഹീസ്റ്റ് ത്രില്ലർ ചിത്രം

നാഷ്‌വില്ലിലെ വുഡ്‌ലോൺ മെമ്മോറിയൽ പാർക്കിൽ നടന്ന സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ഡോളി പാർട്ടന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. 2025 മാർച്ചിൽ അന്തരിച്ച ഭർത്താവ് കാൾ ഡീനിന്റെ കല്ലറയ്ക്ക് സമീപമാണ് ഡോളിയെ അടക്കം ചെയ്തത്. മൈലി സൈറസ്, ടെയ്‌ലർ സ്വിഫ്റ്റ്, എമിനെം, ജോൺ മേയർ തുടങ്ങിയ പ്രമുഖ താരങ്ങൾ ഡോളി പാർട്ടന് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.

Summary

Dolly Parton’s music has seen a massive surge in digital streaming following the country music legend’s reported death at 80. Her songs, especially “Jolene”, recorded a huge increase in US and global streams, while her books also climbed bestseller charts.

Madism Digital
madismdigital.com