റോയൽറ്റി എവിടെ? സംഗീത മേഖലയിലെ 'പഴഞ്ചൻ' രീതികൾക്കെതിരെ ജേക്സ് ബിജോയ്!

സ്വന്തം പാട്ടിന്റെ അവകാശം കിട്ടാൻ പലരോടും സംസാരിക്കേണ്ടി വരുന്ന ഗതികേട് നിലനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി
റോയൽറ്റി എവിടെ? സംഗീത മേഖലയിലെ 'പഴഞ്ചൻ' രീതികൾക്കെതിരെ ജേക്സ് ബിജോയ്!
Published on

സ്വന്തം പാട്ടിന്റെ അവകാശം ലഭിക്കുന്നത് പ്രയാസകരമായ കാര്യമായി നിലനിൽക്കുന്ന കാര്യമായി തുടരുന്നുവെന്ന് സംഗീത സംവിധായകൻ ജേക്സ് ബിജോയ്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.

ജേക്സിന്റെ വാക്കുകൾ:

ഒരു പാട്ടിന്റെ സൃഷ്ടാവ് എന്ന നിലയ്ക്ക്, സ്വന്തം പാട്ടിന്റെ സ്ട്രീമിംഗ് റവന്യു എത്രയാണെന്ന് എത്ര സംഗീത സംവിധായകർക്ക് അറിയുന്നുണ്ടാവും. ചെയ്ത ജോലിക്കുള്ള കൂലിയും വാങ്ങി വീട്ടിൽ പോകുന്ന പരമ്പരാഗത രീതിയാണ് ഇന്നും തുടരുന്നത്. ഐപിആർഎസ്, പിആർഎസ് എന്നിങ്ങനെ പല കാര്യങ്ങളും ഒരു പാട്ടിന്റെ അവസാന ഘട്ടത്തിൽ വരുന്നുണ്ട്. സ്വന്തം പാട്ടിന്റെ അവകാശം സംഗീത സംവിധായകന് ലഭിക്കുന്നത് പ്രയാസകരമായ കാര്യമായി നിലനിൽക്കുന്നുണ്ട്. ഇത്തരത്തിൽ അവകാശം ലഭിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇതിനായി നമുക്ക് പുറമെ പാട്ടുമായി ബന്ധപ്പെട്ട് നിൽക്കുന്ന മുഴുവൻ ആളുകളോടും സംസാരിക്കേണ്ടി വരുന്നു. വർഷങ്ങളായി ഒന്നിച്ചു പ്രവർത്തിക്കുന്നതിനാൽ തന്നെ ആർട്ടിസ്റ്റുകളോടടക്കം സംസാരിച്ചതിന് ശേഷം മാത്രമാണ് സ്വന്തം പാട്ട് ഉപയോഗിച്ചൊരു കാറ്റ്ലോഗ് നിർമിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നത്. സാമ്പത്തികഭദ്രതയിലേക്കും ഭാവിയിലേക്കും ഇവയെല്ലാം അനിവാര്യ ഘടകങ്ങൾ ആയതിനാൽ തന്നെ പാട്ടിന്റെ അവകാശം കിട്ടേണ്ടത് വളരെ പ്രധാനമാണ്.

റോയൽറ്റി എവിടെ? സംഗീത മേഖലയിലെ 'പഴഞ്ചൻ' രീതികൾക്കെതിരെ ജേക്സ് ബിജോയ്!
'കോപ്പിറൈറ്റ് യുദ്ധത്തിൽ ജയിച്ച് സൺ നെറ്റ്‌വർക്ക്'; ചെന്നൈ സൂപ്പർ കിംഗ്സിന്റെ വീഡിയോകളിൽ രജനി ഗാനങ്ങൾ ഉണ്ടാകില്ല

മലയാളത്തിലെ നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് ജേക്സ് ബിജോയ്. 2007-ൽ പുറത്തിറങ്ങിയ ‘മിന്നലഴകേ മിന്നുമഴകേ’ എന്ന ഗാനത്തിലൂടെ മലയാളി സംഗീത പ്രേമികൾക്കിടയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംഗീത സംവിധായകനാണ് ജേക്സ് ബിജോയ്. മിന്നലഴകിന്‌ ശേഷം നീണ്ട ഏഴ് വർഷത്തെ ഇടവേള വേണ്ടി വന്നു ജേക്സിന്റെ സിനിമയിലേക്കുള്ള ചുവടു വെയ്പ്പിനു. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ തമിഴിലും മലയാളത്തിലും തെലുങ്കുലുമായി നിറസാന്നിധ്യമാണ് ജേക്സ്. പാട്ടിലും പശ്ചാത്തല സംഗീതത്തിലും ചരിത്രം കുറിക്കുകയാണ് ജേക്സ്.

റോയൽറ്റി എവിടെ? സംഗീത മേഖലയിലെ 'പഴഞ്ചൻ' രീതികൾക്കെതിരെ ജേക്സ് ബിജോയ്!
'ദ വോയിസ് ഓഫ് ഹിന്ദ് റജബി'ന് ഇന്ത്യയില്‍ പ്രദര്‍ശനാനുമതിയില്ല

English Summary: Jakes Bejoy highlights that many composers still follow the traditional system of taking a one-time fee without owning rights to their songs. He stresses that earning streaming revenue and securing music rights remains a challenge in the industry.

Related Stories

No stories found.
Madism Digital
madismdigital.com