'ജന നായകൻ' മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നു; വിജയ്ക്കും 'ജനനായകനു'മെതിരെ നിയമനടപടിയുമായി ഇന്ത്യൻ നാഷണൽ ലീഗ്

വിജയ് നായകനായ ജന നായകൻ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായി ഇന്ത്യൻ നാഷണൽ ലീഗ് പരാതി നൽകി, ചിത്രം വീണ്ടും വിവാദത്തിൽ
'ജന നായകൻ' മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നു; വിജയ്ക്കും 'ജനനായകനു'മെതിരെ നിയമനടപടിയുമായി ഇന്ത്യൻ നാഷണൽ ലീഗ്
Published on

നടൻ വിജയ് നായകനായ ‘ജനനായകൻ’ ചിത്രത്തിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ ലീഗ്. ചിത്രം മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് ടാഡ ജെ. അബ്ദുൽ റഹിം ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. സമൂഹത്തിൽ വൈരാഗ്യവും സംഘർഷവും സൃഷ്ടിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാൻ ശ്രമിക്കുന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. നടനെയും സംവിധായകനെയും നിർമാതാക്കളെയും അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രെയ്‌ലറിലെ ചില രംഗങ്ങളാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. ഗ്രാമത്തിലെ ആഘോഷത്തിനിടെ മുസ്ലിം കഥാപാത്രം ബോംബ് വെക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളുണ്ടെന്നാണ് ആരോപണം. മുമ്പ് പുറത്തിറങ്ങിയ ‘തുപ്പാക്കി’, ‘ബീസ്റ്റ്’ എന്നീ ചിത്രങ്ങളിലും മുസ്ലിം കഥാപാത്രങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്ന ആരോപണവും പരാതിയിൽ ഉന്നയിക്കുന്നു. സെൻസർ ബോർഡിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തിലും ഇത്തരം ഉള്ളടക്കം പ്രചരിപ്പിക്കുന്നത് ഉദ്ദേശപൂർവ്വമാണെന്നും പരാതിയിൽ പറയുന്നു.

'ജന നായകൻ' മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നു; വിജയ്ക്കും 'ജനനായകനു'മെതിരെ നിയമനടപടിയുമായി ഇന്ത്യൻ നാഷണൽ ലീഗ്
പ്രതിസന്ധി ഒഴിയാതെ 'ജനനായകൻ'; മൂന്ന് മണിക്കൂർ സിനിമയും ചോർന്നതായി റിപ്പോർട്ട്! സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ക്ലൈമാക്സ് ദൃശ്യങ്ങളോ?

എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെ.വി.എൻ. പ്രൊഡക്ഷൻസാണ് നിർമാണം. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. നേരത്തെ ‘ജനനായകന്റെ’ നിലവാരമുള്ള പതിപ്പ് പൈറസി വെബ്സൈറ്റുകൾ വഴി ചോർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനെതിരെ സിനിമാ മേഖലയിലെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. ജനുവരി 9ന് റിലീസ് ചെയ്യാനിരുന്ന ചിത്രം, സെൻസർ ബോർഡിന്റെ അനുമതി ലഭിക്കാത്തതിനാൽ ഇതുവരെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

English Summary: A complaint has been filed against actor Vijay’s film Jana Nayagan, alleging anti-Muslim content and demanding legal action over controversial trailer scenes and portrayal concerns

Related Stories

No stories found.
Madism Digital
madismdigital.com