വര്‍ക്കൗട്ട് മാത്രമല്ല വേണ്ടത്; പെര്‍ഫെക്ട് വെല്‍നസ് ദിനത്തിൽ മനസ്സ് തുറന്ന് ജെന്നിഫർ ആനിസ്റ്റൺ

വ്യായാമത്തിനൊപ്പം വിശ്രമത്തിനും സൗഹൃദങ്ങൾക്കും പ്രാധാന്യം നൽകുന്നതാണ് തന്റെ പുതിയ വെൽനസ് ശൈലിയെന്ന് താരം.
വര്‍ക്കൗട്ട് മാത്രമല്ല വേണ്ടത്; പെര്‍ഫെക്ട് വെല്‍നസ് ദിനത്തിൽ മനസ്സ് തുറന്ന് ജെന്നിഫർ ആനിസ്റ്റൺ
Published on

തന്റെ പെർഫെക്ട് വെൽനസ് ദിനത്തെക്കുറിച്ചുള്ള സങ്കൽപ്പം പങ്കുവെച്ചിരിക്കുകയാണ് ഹോളിവുഡ് താരം ജെന്നിഫർ ആനിസ്റ്റൺ. ജിമ്മിൽ മണിക്കൂറുകൾ ചെലവഴിക്കുന്നതിന് പകരമായി വ്യായാമം, വിശ്രമം, സുഹൃത്തുക്കളുമൊത്തുള്ള സമയം എന്നിവ കൃത്യമായി സമന്വയിപ്പിക്കുന്ന രീതിയാണ് താൻ ഇപ്പോൾ പിന്തുടരുന്നതെന്ന് താരം പീപ്പിൾ മാഗസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

വര്‍ക്കൗട്ട് മാത്രമല്ല വേണ്ടത്; പെര്‍ഫെക്ട് വെല്‍നസ് ദിനത്തിൽ മനസ്സ് തുറന്ന് ജെന്നിഫർ ആനിസ്റ്റൺ
അമ്മയായ ശേഷമുള്ള ജീവിതം, മാറിയ സൗന്ദര്യ കാഴ്ചപ്പാടുകള്‍; കത്രീന കൈഫ് സംസാരിക്കുന്നു

''വർക്കൗട്ടിന് ശേഷം ശരീരത്തിന് ആവശ്യമായ വിശ്രമം നൽകുക എന്നത് പ്രധാനമാണ്. സാൾട്ട് ബാത്ത്, സോന, കോൾഡ് പ്ലഞ്ച് എന്നിവയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. തണുത്ത വെള്ളത്തിലെ പ്ലഞ്ച് എനിക്ക് നൽകുന്ന ഉന്മേഷം വളരെ വലുതാണ്. ശ്വസനരീതികൾ ക്രമീകരിച്ച് ഇത്തരം റിക്കവറി സെഷനുകൾ എളുപ്പമാക്കാൻ പരിശീലിച്ചിട്ടുണ്ട്. ശാരീരിക വ്യായാമങ്ങൾക്കും റിക്കവറിക്കും ശേഷം സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കാനാണ് ഞാൻ കൂടുതലും ശ്രമിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പമുള്ള നീണ്ട ഉച്ചഭക്ഷണവും തുടർന്ന് സ്പാ, ഫേഷ്യൽ, ഹെയർ കെയർ സെഷനുകളും വെൽനസ് ദിനത്തിന്റെ പ്രധാന ഭാഗമാണ്,'' ജെന്നിഫർ ആനിസ്റ്റൺ പറഞ്ഞു.

വര്‍ക്കൗട്ട് മാത്രമല്ല വേണ്ടത്; പെര്‍ഫെക്ട് വെല്‍നസ് ദിനത്തിൽ മനസ്സ് തുറന്ന് ജെന്നിഫർ ആനിസ്റ്റൺ
ശരീരത്തിന് കൃത്യമായ വിശ്രമം നൽകേണ്ടത് എന്തുകൊണ്ട്?; ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക

എല്ലാ ദിവസവും ആരംഭിക്കുന്നത് 'പി-വോൾവ്' എന്ന വർക്കൗട്ട് രീതിയോടെയാണ്. 2023 മുതൽ ഈ ഫിറ്റ്നസ് ബ്രാൻഡിന്റെ പങ്കാളി കൂടിയാണ് താരം. മുൻകാലങ്ങളിൽ കാർഡിയോ പരിശീലനങ്ങളിലും ശരീരഭാരം കുറയ്ക്കുന്നതിലുമാണ് കൂടുതൽ ശ്രദ്ധ നൽകിയിരുന്നതെങ്കിൽ, പ്രായമാകുന്തോറും ഫിറ്റ്നസിനോടുള്ള കാഴ്ചപ്പാട് മാറിയതായി താരം പറഞ്ഞു. അമിതമായി കാർഡിയോ ചെയ്യുന്നത് ഒഴിവാക്കി മസിൽ സ്ട്രെങ്ത് നിലനിർത്തുന്നതിനും ബോഡി ഫങ്ഷണാലിറ്റിക്കുമണ് ഇപ്പോൾ മുൻഗണന നൽകുന്നത്. പ്രായമാകുമ്പോൾ ശരീരത്തിന്റെ വഴക്കവും കരുത്തും നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് താരം ചൂണ്ടിക്കാട്ടി.

വര്‍ക്കൗട്ട് മാത്രമല്ല വേണ്ടത്; പെര്‍ഫെക്ട് വെല്‍നസ് ദിനത്തിൽ മനസ്സ് തുറന്ന് ജെന്നിഫർ ആനിസ്റ്റൺ
പ്രസവശേഷം പാപ്പരാസികളുടെ ക്രൂരമായ ഇടപെടലും ബോഡി ഷെയ്മിങ്ങും; പൊറുതിമുട്ടിയെന്ന് ബിപാഷ ബസു

മുൻപ് 'ഹു വാട്ട് വെയർ' അഭിമുഖത്തിലും സുഹൃത്തുക്കളുമൊത്തുള്ള സമയം മാനസികാരോഗ്യത്തിന് എത്രത്തോളം പ്രധാനമാണെന്ന് താരം തുറന്നുപറഞ്ഞിരുന്നു. പ്രായമാകുമ്പോൾ മാതാപിതാക്കൾ നേരിട്ട ശാരീരിക പ്രയാസങ്ങൾ കണ്ടതാണ് ആരോഗ്യത്തെയും ഫിറ്റ്നസിനെയും കുറിച്ച് വ്യത്യസ്തമായി ചിന്തിക്കാൻ പ്രേരണയായതെന്ന് ആനിസ്റ്റൺ വ്യക്തമാക്കി. കഠിനമായ വ്യായാമമുറകൾക്ക് മാത്രം പ്രാധാന്യം നൽകാതെ, മാനസിക സന്തോഷത്തിനും വിശ്രമത്തിനും ഒരുപോലെ സ്ഥാനം നൽകുന്ന ശൈലിയാണ് തന്റെ ആരോഗ്യപരമായ ജീവിതത്തിന് അടിത്തറയെന്നും താരം പറഞ്ഞു.

Summary

Jennifer Aniston opens up about her ideal wellness day, balancing Pvolve workouts with recovery, self-care and quality time with friends. She says her fitness priorities have shifted toward muscle strength, functionality and overall well-being.

Madism Digital
madismdigital.com