''എന്റെ ഇന്റിമേറ്റ് രംഗങ്ങളിൽ സിദ്ധാർത്ഥിന് പ്രശ്നമില്ല''; 'ടോക്സിക്' പരാജയം തന്നെ തളർത്തിയെന്ന് കിയാര അദ്വാനി

യാഷിനൊപ്പമുള്ള ഇന്റിമേറ്റ് രംഗങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനം നേരിട്ടപ്പോഴും സിദ്ധാർത്ഥ് അതേക്കുറിച്ച് തന്നോട് സംസാരിച്ചിട്ടില്ലെന്ന് കിയാര അദ്വാനി.
''എന്റെ ഇന്റിമേറ്റ് രംഗങ്ങളിൽ സിദ്ധാർത്ഥിന് പ്രശ്നമില്ല''; 'ടോക്സിക്' പരാജയം തന്നെ തളർത്തിയെന്ന് കിയാര അദ്വാനി
Published on: 

'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' യഷിനൊപ്പമുള്ള ഇന്റിമേറ്റ് രംഗങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി കിയാര അദ്വാനി. ചിത്രത്തിലെ രംഗങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ വരെ നേരിടേണ്ടി വന്നെങ്കിലും ഭർത്താവ് സിദ്ധാർത്ഥ് മൽഹോത്രയ്ക്ക് അതിലൊന്നും പ്രശ്നമുണ്ടായിരുന്നില്ലെന്ന് താരം വെളിപ്പെടുത്തി. അതേസമയം, ചിത്രത്തിന് ആദ്യ ദിനങ്ങളിൽ ലഭിച്ച പ്രതികരണം തന്നെ മാനസികമായി തളർത്തിയെന്നും കിയാര പറഞ്ഞു. കരണിന്റെ 'കോഫി വിത്ത് കരൺ' സീസൺ 9ൽ സിദ്ധാർത്ഥിനൊപ്പമെത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.

''എന്റെ ഇന്റിമേറ്റ് രംഗങ്ങളിൽ സിദ്ധാർത്ഥിന് പ്രശ്നമില്ല''; 'ടോക്സിക്' പരാജയം തന്നെ തളർത്തിയെന്ന് കിയാര അദ്വാനി
ഇൻഡോറിൽ 101 ശതമാനം എത്തും; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ദിൽജിത് ദോസാഞ്ജ്

ചിത്രത്തിന്റെ ആദ്യ വാരാന്ത്യത്തിലെ പ്രതികരണത്തെക്കുറിച്ച് സംസാരിക്കവെയാണ് കിയാര തന്റെ നിരാശ തുറന്നുപറഞ്ഞത്. മികച്ച ഓപ്പണിങ് ലഭിച്ചിട്ടും പ്രതീക്ഷിച്ച രീതിയിലുള്ള പ്രതികരണം ചിത്രത്തിന് ലഭിച്ചില്ലെന്നത് ഏറെ വിഷമിപ്പിച്ചുവെന്നാണ് താരം പറഞ്ഞത്. "ആദ്യ ദിവസം തന്നെ അത് ഹൃദയഭേദകമായിരുന്നു. ഈ ചിത്രത്തിന്റെ കാര്യത്തിൽ ഞങ്ങൾ ആരും ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല. മികച്ച ഓപ്പണിങ്ങിന് ശേഷവും ചിത്രം പ്രേക്ഷകരിലേക്ക് വേണ്ട രീതിയിൽ എത്തിയില്ല. ആദ്യ വാരാന്ത്യത്തിൽ ഞാൻ വളരെ തളർന്നുപോയി", കിയാരയുടെ വാക്കുകൾ.

എന്നാൽ, പതിവ് കഥാപാത്രങ്ങളിൽ നിന്ന് മാറി വ്യത്യസ്തമായൊരു വേഷം ഏറ്റെടുത്തതിന് ലഭിച്ച അഭിനന്ദനങ്ങൾ പിന്നീട് ആശ്വാസമായെന്നും താരം പറഞ്ഞു. തന്റെ അഭിനയജീവിതത്തിൽ ഈ ചിത്രം നിർണായകമായ ഒന്നായിരിക്കുമെന്നും കിയാര കൂട്ടിച്ചേർത്തു.

''എന്റെ ഇന്റിമേറ്റ് രംഗങ്ങളിൽ സിദ്ധാർത്ഥിന് പ്രശ്നമില്ല''; 'ടോക്സിക്' പരാജയം തന്നെ തളർത്തിയെന്ന് കിയാര അദ്വാനി
രശ്മികയെയും വിജയ് ദേവരകൊണ്ടയെയും അധിക്ഷേപിക്കരുത്; വിമർശകർക്കെതിരെ കരൺ ജോഹർ

ചിത്രത്തിലെ 'തബാഹി' എന്ന ഗാനത്തിന്റെ റിലീസിന് പിന്നാലെയായിരുന്നു കിയാരയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നത്. യാഷിനൊപ്പമുള്ള ഇന്റിമേറ്റ് രംഗങ്ങളുടെ പേരിൽ വിവാഹിതയും അമ്മയുമായ താരം ഇത്തരം രംഗങ്ങളിൽ അഭിനയിച്ചതിനെ ചോദ്യം ചെയ്തായിരുന്നു ചിലരുടെ പ്രതികരണങ്ങൾ. സിദ്ധാർത്ഥിന്റെ പ്രതികരണം എന്തായിരുന്നുവെന്ന തരത്തിലുള്ള ചർച്ചകളും ഇതിന് പിന്നാലെ ഉണ്ടായി.

എന്നാൽ, സിദ്ധാർത്ഥ് ഒരിക്കലും ഇക്കാര്യം തന്നോട് ചോദിച്ചിട്ടില്ലെന്നാണ് കിയാര വ്യക്തമാക്കിയത്. "അദ്ദേഹത്തിന് അതിൽ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. അദ്ദേഹം ഒരിക്കലും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ഞങ്ങൾ തമ്മിൽ അങ്ങനെയൊരു ചർച്ച പോലും ഉണ്ടായിട്ടില്ല. ഇത് അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. അദ്ദേഹത്തിന് അതിൽ ആശങ്കയുമില്ലായിരുന്നു," കിയാര പറഞ്ഞു.

''എന്റെ ഇന്റിമേറ്റ് രംഗങ്ങളിൽ സിദ്ധാർത്ഥിന് പ്രശ്നമില്ല''; 'ടോക്സിക്' പരാജയം തന്നെ തളർത്തിയെന്ന് കിയാര അദ്വാനി
"ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിൽ സിനിമ ഉപേക്ഷിക്കാമായിരുന്നു"; ജാൻവിക്കും രാധിക ആപ്തെയ്ക്കും റെജീനയുടെ മറുപടി

വിവാഹിതരായ പുരുഷ താരങ്ങൾ സിനിമകളിൽ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ഉണ്ടാകാത്ത തരത്തിലുള്ള വിമർശനങ്ങളാണ് സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നതെന്ന് കരൺ ജോഹർ ചൂണ്ടിക്കാട്ടി. സിനിമയിലെ സ്ത്രീകൾക്കെതിരെയുള്ള ഇത്തരം ഇരട്ടത്താപ്പ് പുതിയ കാര്യമല്ലെന്നും കിയാര പ്രതികരിച്ചു. ഐശ്വര്യ റായ് ഉൾപ്പെടെ നിരവധി അഭിനേത്രികൾ പതിറ്റാണ്ടുകളായി ഇത്തരം വിമർശനങ്ങൾ നേരിടുന്നുണ്ടെന്നും താരം പറഞ്ഞു. ഇന്റർനെറ്റിലെ പ്രതികരണങ്ങൾ കണ്ടപ്പോൾ തന്നെ ന്യായീകരിക്കേണ്ട ആവശ്യം തോന്നിയില്ലെന്നും വിമർശനങ്ങളിലെ ഇരട്ടത്താപ്പ് പലരും നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും കിയാര കൂട്ടിച്ചേർത്തു.

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്', 'കെജിഎഫ്: ചാപ്റ്റർ 2'ന് ശേഷം യഷ് നായകനായെത്തിയ ചിത്രമാണ്. ഗോവയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഗ്യാങ്സ്റ്റർ ഡ്രാമയിൽ റായ, റൂമി എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് യഷ് അവതരിപ്പിച്ചത്. റൂമിയുടെ അമ്മയായ നാദിയ എന്ന കഥാപാത്രത്തെയാണ് കിയാര അവതരിപ്പിച്ചത്.

''എന്റെ ഇന്റിമേറ്റ് രംഗങ്ങളിൽ സിദ്ധാർത്ഥിന് പ്രശ്നമില്ല''; 'ടോക്സിക്' പരാജയം തന്നെ തളർത്തിയെന്ന് കിയാര അദ്വാനി
സൂര്യയല്ല, നസ്‍‍‍ലനാണ് സീൻ!

മൂന്ന് മണിക്കൂറിലേറെ ദൈർഘ്യമുള്ള ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. മികച്ച ഓപ്പണിങ് നേടിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനിൽ ഇടിവുണ്ടായി. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

Summary

Kiara Advani has revealed that her husband Sidharth Malhotra had no issue with her intimate scenes alongside Yash in Toxic. Speaking on Koffee With Karan, she also recalled feeling deeply disappointed by the film’s initial response despite its strong opening, while addressing the online criticism and double standards.