'മമ്മൂട്ടി സാർ എന്നാൽ തഗ് ലൈഫ്'; 'ധനുഷിന്റെ മകനൊപ്പം എപ്പോൾ അഭിനയിക്കുമെന്ന് അറിയില്ല'; വേദിയിൽ പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ടിയും ധനുഷും

ആദ്യം മമ്മൂട്ടിയെ ഗൗരവക്കാരനെന്ന് കരുതിയിരുന്നുവെന്ന് ധനുഷ്. ധനുഷിന്റെ മകനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം പങ്കുവെച്ച് മമ്മൂട്ടിയും.
'മമ്മൂട്ടി സാർ എന്നാൽ തഗ് ലൈഫ്'; 'ധനുഷിന്റെ മകനൊപ്പം എപ്പോൾ അഭിനയിക്കുമെന്ന് അറിയില്ല'; വേദിയിൽ പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ടിയും ധനുഷും
Published on: 

മമ്മൂട്ടിയും ധനുഷും ഒരേ വേദിയിലെത്തിയപ്പോൾ ആരാധകർക്ക് ലഭിച്ചത് തഗ്ഗും തമാശയും നിറഞ്ഞ നിമിഷങ്ങളായിരുന്നു. 'ഓം' സിനിമയുടെ ഗ്രാൻഡ് പ്രീ റിലീസ് ചടങ്ങിൽ ഇരുവരും പരസ്പരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മമ്മൂട്ടി ഭയങ്കര രസമുള്ള മനുഷ്യനാണെന്ന് ധനുഷ് പറഞ്ഞപ്പോൾ, ധനുഷിന്റെ മകനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം പങ്കുവെച്ചായിരുന്നു മമ്മൂട്ടിയുടെ മറുപടി. പതിവ് ഗൗരവം മാറ്റിവെച്ച് തമാശകളിലൂടെ സദസ്സിനെ ചിരിപ്പിക്കുന്ന മമ്മൂട്ടിയുടെ പ്രസംഗവും ധനുഷിന്റെ പ്രതികരണവും ചടങ്ങിലെ ശ്രദ്ധേയമായ നിമിഷങ്ങളായി.

മമ്മൂട്ടിയെക്കുറിച്ചുള്ള തന്റെ ആദ്യ ധാരണ തന്നെ മാറ്റിയത് 'ഓം' സിനിമയാണെന്നാണ് ധനുഷ് പറഞ്ഞത്. ഒരു മലയാള സിനിമയിൽ ചെറിയൊരു വേഷം ചെയ്തിരുന്ന സമയത്ത് മമ്മൂട്ടിയെ കണ്ടിട്ടുണ്ടെന്നും അന്ന് അദ്ദേഹം അധികം സംസാരിക്കാത്തതിനാൽ പരുക്കൻ സ്വഭാവക്കാരനായിരിക്കുമെന്നാണ് കരുതിയതെന്നും ധനുഷ് പറഞ്ഞു. എന്നാൽ 'ഓം' ചിത്രീകരണത്തിനിടെ അടുത്തറിഞ്ഞപ്പോഴാണ് മമ്മൂട്ടിയുടെ മറ്റൊരു വശം മനസ്സിലായതെന്നും താരം വ്യക്തമാക്കി.

'മമ്മൂട്ടി സാർ എന്നാൽ തഗ് ലൈഫ്'; 'ധനുഷിന്റെ മകനൊപ്പം എപ്പോൾ അഭിനയിക്കുമെന്ന് അറിയില്ല'; വേദിയിൽ പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ടിയും ധനുഷും
ആദ്യദിനം 19 കോടി കടന്ന് 'സീൻ'; സൂര്യയുടെ കരിയറിലെ മികച്ച ഓപ്പണിംഗ്

"മമ്മൂട്ടി സാർ എന്നാൽ 'തഗ് ലൈഫ്' ആണ്. 'തഗ് ലൈഫ്' എന്നാൽ മമ്മൂട്ടി സാറും. ഒരു ചോദ്യത്തിനും സാധാരണ രീതിയിലുള്ള മറുപടിയല്ല അദ്ദേഹത്തിൽ നിന്ന് ലഭിക്കുക. ഒരു മലയാളം സിനിമയിൽ ഞാൻ ചെറിയൊരു വേഷം ചെയ്തിരുന്നു. അന്ന് അദ്ദേഹം വളരെ സൈലന്റ് ആയിരുന്നതുകൊണ്ട്, പരുക്കനായ ഒരാളായിരിക്കുമെന്ന് ഞാൻ കരുതി. പിന്നീട് 'ഓം'ൽ വെച്ച് അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോഴാണ് അദ്ദേഹം എത്രത്തോളം സ്നേഹനിധിയും വാത്സല്യമുള്ളവരും തമാശക്കാരനുമാണെന്ന് എനിക്ക് മനസ്സിലായത്. അദ്ദേഹം ഭയങ്കര രസമുള്ളൊരു മനുഷ്യനാണ്", ധനുഷ് പറഞ്ഞു.

ധനുഷിന്റെ വാക്കുകൾക്ക് പിന്നാലെ മമ്മൂട്ടിയുടെ പ്രസംഗവും വേദിയിൽ ചിരി പടർത്തി. "ഞാൻ രജനികാന്ത് സാറിനൊപ്പവും ധനുഷ് സാറിനൊപ്പവും അഭിനയിച്ചു കഴിഞ്ഞു. ധനുഷിന്റെ മകൻ അടുത്തിരിക്കുന്നുണ്ട്. അവൻ എപ്പോൾ അഭിനയിക്കാൻ പോകുന്നെന്ന് അറിയില്ല", എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. ഇത് സദസ്സിൽ പൊട്ടിച്ചിരിയുണ്ടാക്കി.

'മമ്മൂട്ടി സാർ എന്നാൽ തഗ് ലൈഫ്'; 'ധനുഷിന്റെ മകനൊപ്പം എപ്പോൾ അഭിനയിക്കുമെന്ന് അറിയില്ല'; വേദിയിൽ പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ടിയും ധനുഷും
"ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിൽ സിനിമ ഉപേക്ഷിക്കാമായിരുന്നു"; ജാൻവിക്കും രാധിക ആപ്തെയ്ക്കും റെജീനയുടെ മറുപടി

ഏഴ് വർഷത്തിന് ശേഷമാണ് ഒരു തമിഴ് സിനിമയിൽ അഭിനയിക്കുന്നതെന്നും 'പേരൻപി'ന് ശേഷം വീണ്ടും തമിഴ് ചിത്രം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. നിരവധി പേരോട് അവസരം ചോദിച്ചെങ്കിലും ആരും നൽകിയില്ലെന്നും 'ഓം' അതിന് വഴിയൊരുക്കിയെന്നും താരം തമാശരൂപേണ പങ്കുവെച്ചു.

സിനിമയുടെ ചിത്രീകരണ അനുഭവങ്ങളും മമ്മൂട്ടി പങ്കുവെച്ചു. 45 ദിവസത്തെ ഷൂട്ടിങ് എന്നാണ് ആദ്യം പറഞ്ഞതെങ്കിലും പിന്നീട് അത് ആറു മാസത്തോളം നീണ്ടുവെന്നും രാത്രിയിലായിരുന്നു അധികവും ചിത്രീകരണമെന്നും അദ്ദേഹം പറഞ്ഞു. കടത്തുകാരന്റെ കഥ രാത്രിയിലേ എടുക്കാൻ പറ്റൂ എന്നാണ് സംവിധായകൻ പറയുന്നതെന്നും അതുകൊണ്ട് തനിക്ക് ഒന്നും ചെയ്യാനില്ലെന്നുമായിരുന്നു മമ്മൂട്ടിയുടെ രസകരമായ മറുപടി.

'മമ്മൂട്ടി സാർ എന്നാൽ തഗ് ലൈഫ്'; 'ധനുഷിന്റെ മകനൊപ്പം എപ്പോൾ അഭിനയിക്കുമെന്ന് അറിയില്ല'; വേദിയിൽ പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ടിയും ധനുഷും
'ആളുകള്‍ക്ക് എന്നിലുള്ള വിശ്വാസം കുറഞ്ഞ സമയത്ത് എന്നെ വിശ്വസിച്ചു'; വേദിയിൽ കണ്ണുനിറഞ്ഞ് പാർവതി

മലയോര പശ്ചാത്തലത്തിലുള്ള കഥയ്ക്കൊപ്പം സായ് പല്ലവിയുടെയും ധനുഷിന്റെയും കഥാപാത്രങ്ങൾക്കും പ്രാധാന്യമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. സായ് പല്ലവിയുടെ അഭിനയമികവിനെ പ്രശംസിച്ച അദ്ദേഹം താരത്തെ 'ഹീറോ' എന്നാണ് വിശേഷിപ്പിച്ചത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിൽ സായ് പല്ലവി കാഴ്ചവെക്കുന്ന പ്രകടനം ബ്രൂസ് ലീയെ ഓർമിപ്പിക്കുന്നതാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

ധനുഷിന്റെ കഥാപാത്രം അസാധാരണമാണെന്നും 'ഓമി'ലേത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരിക്കുമെന്നുമാണ് മമ്മൂട്ടിയുടെ വിലയിരുത്തൽ. തന്റെ സംസാരം തമാശയായി തോന്നാമെങ്കിലും സിനിമ വളരെ ഗൗരവമുള്ളതാണെന്നും പ്രേക്ഷകരുടെ ഉള്ളുതൊടുമെന്നും പറഞ്ഞു.

'മമ്മൂട്ടി സാർ എന്നാൽ തഗ് ലൈഫ്'; 'ധനുഷിന്റെ മകനൊപ്പം എപ്പോൾ അഭിനയിക്കുമെന്ന് അറിയില്ല'; വേദിയിൽ പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ടിയും ധനുഷും
സിനിമകളെ വിമർശിക്കുന്നവർ പാട്ടുകളെയും വിമർശിക്കണം; 'ബീഡി ജലായിലേ', 'ചിക്നി ചമേലി' പാട്ടുകൾക്കെതിരെ അമാൽ മാലിക്

രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന 'ഓം' നവംബർ 20 നാണ് തിയറ്ററുകളിലെത്തുന്നത്. സായ് പല്ലവിയും ശ്രീലീലയുമാണ് ചിത്രത്തിലെ നായികമാർ. മമ്മൂട്ടിക്കും ധനുഷിനും ഒപ്പം നസറുദ്ദീൻ ഷാ, ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സായ് അഭ്യങ്കർ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. എഴിൽ അരശുവാണ് ഛായാഗ്രഹണം. ആർ. കലൈവാണൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. യാനിക് ബെൻ, കെച്ച ഖംഫാക്ഡീ എന്നിവരാണ് ആക്ഷൻ രംഗങ്ങളുടെ കൊറിയോഗ്രഫി കൈകാര്യം ചെയ്യുന്നത്.

Summary

Mammootty and Dhanush entertained the audience at the grand pre-release event of their upcoming film Om. Dhanush described Mammootty as a fun-loving and humorous person, saying his initial impression had changed during filming. Mammootty joked about acting with Dhanush’s son and praised Sai Pallavi and Dhanush’s performances.