'മോളിവുഡ് ടൈംസ് സെന്‍സര്‍ നിയമം ലംഘിച്ചു'; തീയറ്ററില്‍ പ്രദര്‍ശിപ്പിച്ചതില്‍ ബോര്‍ഡ് നീക്കിയ ദൃശ്യങ്ങളും അശ്ലീല സംഭാഷണങ്ങളും, സിനിമയ്ക്കെതിരെ കേസ്

സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
'മോളിവുഡ് ടൈംസ് സെന്‍സര്‍ നിയമം ലംഘിച്ചു'; തീയറ്ററില്‍ പ്രദര്‍ശിപ്പിച്ചതില്‍ ബോര്‍ഡ് നീക്കിയ ദൃശ്യങ്ങളും അശ്ലീല സംഭാഷണങ്ങളും, സിനിമയ്ക്കെതിരെ കേസ്
Published on

സെന്‍സര്‍ ബോര്‍ഡ് നീക്കിയ അശ്ലീല സംഭാഷണങ്ങളും ദൃശ്യങ്ങളും ഉള്‍പ്പെടുത്തി സിനിമ പ്രദര്‍ശിപ്പിച്ചെന്ന പരാതിയില്‍ മോളിവുഡ് ടൈംസ് സിനിമയ്ക്ക് എതിരെ കേസ്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് കേസ്. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങിയ സിനിമയില്‍ ബോര്‍ഡ് നീക്കിയ ചില സംഭാഷണങ്ങളും, രംഗങ്ങളും ഉള്‍പ്പെടുത്തിയാണ് മോളിവുഡ് ടൈംസ് തീയറ്ററില്‍ എത്തിയത് എന്നാണ് പരാതിയുടെ ഉള്ളടക്കം. തീയറ്ററില്‍ എത്തിയത് സെന്‍സര്‍ ചെയ്യാത്ത കോപ്പിയാണ്. ഇതില്‍ ബോര്‍ഡ് മ്യൂട്ട് ചെയ്ത സംഭാഷണങ്ങളും, നീക്കാന്‍ നിര്‍ദേശിച്ച രംഗങ്ങളും ഉള്‍പ്പെടുന്നു എന്നും പരാതി ചൂണ്ടിക്കാട്ടുന്നു.

'മോളിവുഡ് ടൈംസ് സെന്‍സര്‍ നിയമം ലംഘിച്ചു'; തീയറ്ററില്‍ പ്രദര്‍ശിപ്പിച്ചതില്‍ ബോര്‍ഡ് നീക്കിയ ദൃശ്യങ്ങളും അശ്ലീല സംഭാഷണങ്ങളും, സിനിമയ്ക്കെതിരെ കേസ്
ഷവറിലെ ആ കത്തി ശരീരത്തില്‍ തൊട്ടിട്ടേയില്ല! 66 വര്‍ഷത്തിനുശേഷവും നമ്മളെ ഭയപ്പെടുത്തുന്ന 'സൈക്കോ'യിലെ ആ രഹസ്യം!

സിനിമയുടെ പ്രദര്‍ശനം സിനിമോട്ടോ ഗ്രാഫ് നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ സിനിമയുടെ സംവിധായകന്‍, നിര്‍മാതാവ്, വിതരണക്കാരന്‍, ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. സിനിമ പ്രദര്‍ശിപ്പിച്ച ദിവസങ്ങള്‍ അനുസരിച്ച് പിഴ ചുമത്താനും കഴിയും.

'മോളിവുഡ് ടൈംസ് സെന്‍സര്‍ നിയമം ലംഘിച്ചു'; തീയറ്ററില്‍ പ്രദര്‍ശിപ്പിച്ചതില്‍ ബോര്‍ഡ് നീക്കിയ ദൃശ്യങ്ങളും അശ്ലീല സംഭാഷണങ്ങളും, സിനിമയ്ക്കെതിരെ കേസ്
രണ്ട് പതിറ്റാണ്ടിനുശേഷം ആ ചെറുപ്പക്കാര്‍ വീണ്ടുമെത്തുന്നു; 'ഫോര്‍ ദി പീപ്പിള്‍' റീ റിലീസ് ഉറപ്പിച്ച് സംവിധായകന്‍

നസ്ലന്‍ കേന്ദ്രകഥാപാത്രമായി എത്തിയ 'മോളിവുഡ് ടൈംസ്' തിയേറ്ററുകളില്‍ മികച്ച കളക്ഷനുമായി വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഇതിനിടെയാീണ് ഗുരുതരമായ നിയമലംഘനം കണ്ടെത്തിയത്. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ 15കോടി രൂപയാണ് ആഗോളതലത്തില്‍ ചിത്രം സ്വന്തമാക്കിയത്. പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം, മികച്ച തുടക്കമാണ് ചിത്രത്തിന് ലഭിച്ചത്. 954 ഷോകളോടെ പ്രദര്‍ശനത്തിനെത്തിയ ചിത്രം, ആദ്യ ദിനത്തില്‍ തന്നെ 2.09 കോടി രൂപ ആഗോള ഗ്രോസ് കളക്ഷനായി നേടിയിരുന്നു.

Summary

A case has been registered against the makers of Mollywood Times following allegations that the film was screened in theatres with scenes and allegedly obscene dialogues that had been removed by the Central Board of Film Certification (CBFC). The case was filed based on a complaint submitted by the Regional Officer of the censor board to the City Police Commissioner. Authorities have initiated legal proceedings against members of the film's production team for allegedly violating certification guidelines.

Madism Digital
madismdigital.com