'ഗെയിം ചേഞ്ചേഴ്‌സ്' അവതാരകനായി ആർ മാധവൻ; ആഗോള ബിസിനസ്സ് റിയാലിറ്റി ഷോ ഉടൻ വരുന്നു

ദുബായ് കേന്ദ്രീകരിച്ച് നിർമിക്കുന്ന ഇന്റർനാഷണൽ ബിസിനസ് ഷോയിലൂടെ സംരംഭകരും ആഗോള നിക്ഷേപകരും മുഖാമുഖം എത്തും.
'ഗെയിം ചേഞ്ചേഴ്‌സ്' അവതാരകനായി ആർ മാധവൻ; ആഗോള ബിസിനസ്സ് റിയാലിറ്റി ഷോ ഉടൻ വരുന്നു
Published on: 

അഭിനയത്തിന് പുറമെ അവതാരകന്റെ കുപ്പായത്തിലും തിളങ്ങിയിട്ടുള്ള ആർ മാധവൻ പുതിയൊരു ബിസിനസ് റിയാലിറ്റി ഷോയുമായി പ്രേക്ഷകരിലേക്ക് എത്തുന്നു. 'ഗെയിം ചേഞ്ചേഴ്സ്' എന്ന് പേരിട്ടിരിക്കുന്ന അന്താരാഷ്ട്ര ബിസിനസ് റിയാലിറ്റി ഷോയുടെ അവതാരകനായാണ് താരം എത്തുന്നത്. ലോകമെമ്പാടുമുള്ള സംരംഭകർക്ക് തങ്ങളുടെ ബിസിനസ് ആശയങ്ങൾ അന്താരാഷ്ട്ര നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള വേദിയായാണ് ഷോ ഒരുങ്ങുന്നത്.

ഒപ്റ്റിമിസ്റ്റിക്സ് എന്റർടൈൻമെന്റ് ഇന്ത്യ ലിമിറ്റഡ് പ്രഖ്യാപിച്ച ഈ റിയാലിറ്റി ഷോ ദുബായ് പശ്ചാത്തലമാക്കിയാണ് നിർമിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പ് സ്ഥാപകർക്ക് തങ്ങളുടെ സംരംഭങ്ങളിലേക്ക് നിക്ഷേപം ആകർഷിക്കാനുള്ള അവസരം ഷോ നൽകും. ദുബായ്, ലണ്ടൻ, റഷ്യ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ ആഗോള നിക്ഷേപകരാണ് പാനലിൽ ഉണ്ടാവുക.

'ഗെയിം ചേഞ്ചേഴ്‌സ്' അവതാരകനായി ആർ മാധവൻ; ആഗോള ബിസിനസ്സ് റിയാലിറ്റി ഷോ ഉടൻ വരുന്നു
എമ്മിയിലെ മികച്ച നായകൻ; ചരിത്രം കുറിച്ച് മാത്യു റിസ്

സാധാരണ പിച്ചിങ് ഷോകൾക്കപ്പുറം വളരാൻ ശേഷിയുള്ള ഫ്യൂച്ചർ ഫേസിങ് ഗ്ലോബൽ ഫ്രാഞ്ചൈസിയായാണ് ഗെയിം ചേഞ്ചേഴ്സിനെ കാണുന്നതെന്ന് ഒപ്റ്റിമിസ്റ്റിക്സ് ചെയർമാൻ വിപുൽ ഡി ഷാ വ്യക്തമാക്കിയിരുന്നു. ആഗോള വിപണിയിൽ ഒന്നിലധികം രീതികളിൽ വരുമാനം കണ്ടെത്താൻ സാധിക്കുന്ന ഓൺഡ് ഐപിയായാണ് പദ്ധതിയെ കമ്പനി ലക്ഷ്യമിടുന്നത്. ജനപ്രിയ വിനോദ പരിപാടികൾ നിർമിച്ചുള്ള പരിചയസമ്പത്തും നിലവിലെ ആഗോള സംരംഭക അന്തരീക്ഷവും സമന്വയിപ്പിച്ചാണ് ഷോ ഡിസൈൻ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഗെയിം ചേഞ്ചേഴ്‌സ്' അവതാരകനായി ആർ മാധവൻ; ആഗോള ബിസിനസ്സ് റിയാലിറ്റി ഷോ ഉടൻ വരുന്നു
'റെസിഡന്റ് ഈവിള്‍': സ്‌റ്റൈലിഷായ ഹൊറര്‍ ക്രാഫ്റ്റ്!

ഒരു ബിസിനസ് പിച്ചിന് അപ്പുറത്തേക്ക് ബിസിനസ് കെട്ടിപ്പടുക്കുന്നതിന് പിന്നിലെ പരിശ്രമവും തന്ത്രങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഷോയുടെ ലക്ഷ്യമെന്ന് സിഇഒ രാജേഷ് ബാൽ പറഞ്ഞു. മത്സരങ്ങൾ നിറഞ്ഞ ആഗോള സാമ്പത്തിക വ്യവസ്ഥയിൽ ഒരു കമ്പനി പടുത്തുയർത്തുന്നതിന്റെയും നിക്ഷേപം നേടുന്നതിന്റെയും വ്യക്തമായ ചിത്രം ഗെയിം ചേഞ്ചേഴ്സ് പ്രേക്ഷകർക്ക് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

'ഗെയിം ചേഞ്ചേഴ്‌സ്' അവതാരകനായി ആർ മാധവൻ; ആഗോള ബിസിനസ്സ് റിയാലിറ്റി ഷോ ഉടൻ വരുന്നു
ബോളിവുഡിനെ പിടിമുറുക്കിയ 'പെയിഡ് ട്രോളിങ്': താരങ്ങളുടെ പ്രതിച്ഛായയും സിനിമകളെയും തകര്‍ക്കാന്‍ ഒഴുകുന്നത് കോടികള്‍

മുൻപും ടെലിവിഷൻ ഷോകളിൽ അവതാരകനായി മാധവൻ എത്തിയിട്ടുണ്ട്. 1997-ൽ സംപ്രേഷണം ചെയ്ത 'തോൽ മോൽ കെ ബോൽ' എന്ന ഹിന്ദി ഗെയിം ഷോയിലൂടെയാണ് താരം ഈ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് 2005-ൽ സൊണി ടിവിയിൽ സംപ്രേഷണം ചെയ്ത 'ഡീൽ ഓർ നോ ഡീൽ', 2010-ൽ ഇമേജിൻ ടിവിയിലെ 'ബിഗ് മണി' എന്നീ പ്രമുഖ ഷോകളും അദ്ദേഹം നയിച്ചു. ഷോയുടെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുമെന്നാണ് വിവരം. ഗെയിം ചേഞ്ചേഴ്സിന്റെ കൂടുതൽ വിവരങ്ങളും സംപ്രേഷണ തീയതിയും വരും ദിവസങ്ങളിൽ നിർമാതാക്കൾ പുറത്തുവിടും.

Summary

R Madhavan is set to host Game Changers, a Dubai-based international business reality show that will connect entrepreneurs with global investors. The show will feature startup founders pitching their ideas to investors from markets including Dubai, London, Russia and the United States.

Madism Digital
madismdigital.com