“ഒരേ തരം വേഷങ്ങളിൽ എന്നെ തളച്ചിടേണ്ട”; ബോളിവുഡിലെ പതിവ് ഫോർമുലകളെ തള്ളി താപ്സി പന്നു

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ താപ്സി പന്നു, ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാതിരിക്കാൻ വേഷങ്ങൾ വേണ്ടെന്നുവെച്ചതിനെക്കുറിച്ച് മനസ്സ് തുറക്കുന്നു
“ഒരേ തരം വേഷങ്ങളിൽ എന്നെ തളച്ചിടേണ്ട”; ബോളിവുഡിലെ പതിവ് ഫോർമുലകളെ തള്ളി താപ്സി പന്നു
Published on

ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് താപ്സി പന്നു. ഇപ്പോഴിതാ, ഒരേ തരത്തിലുള്ള കഥാപാത്രങ്ങളിൽ തളച്ചിടപ്പെടാതിരിക്കാൻ സിനിമകൾ ഉപേക്ഷിക്കാറുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ആവർത്തിച്ച് ഒരേ സ്വഭാവത്തിലുള്ള വേഷങ്ങൾ ലഭിക്കുമ്പോൾ അവ നിരസിക്കുകയാണ് പതിവെന്നും താപ്സി പറഞ്ഞു. വളരെ എളുപ്പത്തിൽ പ്രവചിക്കാനാകുന്ന തരം കഥാപാത്രങ്ങൾ ചെയ്യാൻ തനിക്ക് താൽപര്യമില്ലെന്നും, ഇത്തരം വേഷങ്ങൾ തനിക്ക് നൽകരുതെന്ന് സംവിധായകരോട് നേരിട്ട് പറയാറുണ്ടെന്നും താപ്സി കൂട്ടിച്ചേർത്തു. പുതിയ ചിത്രമായ ‘ഗാന്ധാരി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

“ഒരേ തരം വേഷങ്ങളിൽ എന്നെ തളച്ചിടേണ്ട”; ബോളിവുഡിലെ പതിവ് ഫോർമുലകളെ തള്ളി താപ്സി പന്നു
"മക്കളോടൊപ്പം ഇല്ലാതിരുന്ന നിമിഷങ്ങൾ എന്നെ വേട്ടയാടുന്നു"; മനസ്സുതുറന്ന് റോബർട്ട് ഡി നീറോ

ഗ്ലാമറസ് വേഷങ്ങൾക്കും, ഗൗരവമേറിയ കഥാപാത്രങ്ങൾക്കും വേണ്ടി ചില നടീനടന്മാരെ ഇന്റസ്റ്റ്രി കൃത്യമായി മാറ്റിവെച്ചിട്ടുണ്ടെന്നാണ് താപ്സി പന്നുവിന്റെ നിരീക്ഷണം. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച ഇത്തരം ഫോർമുലകളിൽ ഒതുങ്ങാൻ തനിക്ക് താൽപര്യമില്ലെന്നും താരം വ്യക്തമാക്കി. താൻ അഭിനയിക്കുന്നതുകൊണ്ട് മാത്രം ചിത്രത്തിന്റെ സസ്പെൻസ് നേരത്തെ തന്നെ പ്രേക്ഷകർക്ക് മനസ്സിലാകുമെന്ന് തോന്നിയാൽ ആ സിനിമയിൽനിന്ന് പിന്മാറാറുണ്ടെന്നും താപ്സി പറഞ്ഞു. ഇക്കാര്യം നിർമ്മാതാക്കളെ ബോധ്യപ്പെടുത്തി, ചിത്രത്തിന് അത് ഗുണകരമാകില്ലെന്ന് മനസ്സിലാക്കിച്ച ശേഷമാണ് പലപ്പോഴും വേഷങ്ങൾ നിരസിക്കാറുള്ളതെന്നും താരം വ്യക്തമാക്കി.

കരിയറിന്റെ തുടക്കത്തിൽ പതിവ് മസാല ചിത്രങ്ങളിൽ അവസരങ്ങൾ ലഭിക്കാതിരുന്നതാണ് വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും താപ്സി കൂട്ടിച്ചേർത്തു. എന്നാൽ പിന്നീട് താൻ തിരഞ്ഞെടുത്ത സിനിമകൾ തന്നെ മെയിൻസ്ട്രീം തരംഗമായി മാറ്റുകയായിരുന്നുവെന്നും താരം പറഞ്ഞു.

“ഒരേ തരം വേഷങ്ങളിൽ എന്നെ തളച്ചിടേണ്ട”; ബോളിവുഡിലെ പതിവ് ഫോർമുലകളെ തള്ളി താപ്സി പന്നു
ഡോളി പാർട്ടന്റെ വേർപാടിന് പിന്നാലെ സംഗീത ലോകത്ത് ചരിത്ര നേട്ടം; സ്ട്രീമിംഗിൽ സർവ്വകാല റെക്കോർഡ്

പിങ്ക്, മുൽക്, തപ്പട്, ഹസീൻ ദിൽറുബാ തുടങ്ങിയ ചിത്രങ്ങളിലൂടെ സ്ത്രീകേന്ദ്രീകൃത സിനിമകളിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച താപ്സി വീണ്ടും കരുത്തുറ്റ വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗാന്ധാരി. കാണാതായ മകളെ കണ്ടെത്താൻ ഏതറ്റം വരെയും പോകാൻ മടിക്കാത്ത ഒരു അമ്മയുടെ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അസാധാരണ സാഹചര്യങ്ങളിൽ സാധാരണക്കാരായ മനുഷ്യർ എടുക്കുന്ന തീരുമാനങ്ങളും അവരുടെ ഉള്ളിലെ പ്രതികരണശേഷിയുമാണ് ഈ ആക്ഷൻ ത്രില്ലറിന്റെ കാതൽ. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയാൽ അതിനെതിരെ പോരാടുന്ന അമ്മയ്ക്ക് അതിരുകളില്ലാത്ത ശക്തിയാണുള്ളതെന്ന് കഥാപാത്രത്തെക്കുറിച്ച് താപ്സി പറഞ്ഞു.

“ഒരേ തരം വേഷങ്ങളിൽ എന്നെ തളച്ചിടേണ്ട”; ബോളിവുഡിലെ പതിവ് ഫോർമുലകളെ തള്ളി താപ്സി പന്നു
80’s രാജ! കാലം മാറിയാലും ഇളയരാജയുടെ ഈണത്തിന് പ്രായമില്ല; തരംഗമായി ‘കല്ല്യാണ വിരുന്ന്’

ദേവാശിഷ് മഖിജ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത് കണികാ ധില്ലനാണ്. ജോയ്പൂർ എന്ന സാങ്കൽപ്പിക നഗര പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഇഷ്വാക് സിങ്, ജതിൻ സർന, സ്വാസ്തീക മുഖർജി, മിതാ വസിഷ്ഠ്, ഛായാ കദം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം സെപ്റ്റംബർ 3 മുതൽ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.

Summary

Taapsee Pannu says she often turns down roles to avoid being typecast in similar characters. During the promotion of her upcoming film ‘Gandhari’, she revealed that she prefers unpredictable roles and even asks filmmakers not to approach her with characters whose storylines are easy to guess.

Madism Digital
madismdigital.com