ഏഴ് വർഷമായി കാത്തിരുന്ന സഹായം; 224 സിനിമകൾക്ക് ₹15.68 കോടിയുടെ സബ്സിഡി അനുവദിച്ച് വിജയ് സർക്കാർ

2015 മുതൽ 2022 വരെ നിർമിച്ച ചിത്രങ്ങൾക്കാണ് ധനസഹായം. ഓരോ നിർമാതാവിനും ഏഴ് ലക്ഷം രൂപ വീതം ലഭിക്കും. തീരുമാനത്തെ ദീപാവലി സമ്മാനമെന്ന് വിശേഷിപ്പിച്ച് നിർമാതാവ് ടി. ശിവ.
ഏഴ് വർഷമായി കാത്തിരുന്ന സഹായം; 224 സിനിമകൾക്ക് ₹15.68 കോടിയുടെ സബ്സിഡി അനുവദിച്ച് വിജയ് സർക്കാർ
Published on: 

തമിഴ് സിനിമാ മേഖലയിലെ 224 നിർമാതാക്കൾക്ക് 15.68 കോടി രൂപയുടെ സബ്സിഡി അനുവദിച്ച് തമിഴ്‌നാട് സർക്കാർ. ഏഴ് വർഷമായി മുടങ്ങിക്കിടന്ന ധനസഹായമാണ് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സർക്കാർ വിതരണം ചെയ്തത്. ഓരോ നിർമാതാവിനും ഏഴ് ലക്ഷം രൂപ വീതമാണ് ലഭിക്കുക. സർക്കാർ തീരുമാനത്തെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട കുടുംബങ്ങൾക്കുള്ള ദീപാവലി സമ്മാനമെന്നാണ് നിർമാതാവ് ടി. ശിവ വിശേഷിപ്പിച്ചത്.

അമ്മ ക്രിയേഷൻസിന്റെ ബാനറിൽ സിനിമകൾ നിർമിച്ചിട്ടുള്ള ടി. ശിവ വിജയ്‌ക്കും മന്ത്രി രാജ്മോഹൻ അരുണഗത്തിനും നന്ദി അറിയിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചു. ഏഴ് വർഷമായി കാത്തിരുന്ന സബ്സിഡി തുക ഉടൻ അനുവദിച്ചതിലൂടെ 224 നിർമാതാക്കളുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷയും തുടക്കവുമാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം കുറിച്ചു. ഈ നടപടിക്ക് പിന്നിൽ പ്രവർത്തിച്ച മന്ത്രിയോടും അദ്ദേഹം നന്ദി അറിയിച്ചു.

ഏഴ് വർഷമായി കാത്തിരുന്ന സഹായം; 224 സിനിമകൾക്ക് ₹15.68 കോടിയുടെ സബ്സിഡി അനുവദിച്ച് വിജയ് സർക്കാർ
450 കോടിയുടെ വിജയത്തിനിടയിലും 'ഹനുമാൻ അൻഷ്' അണിയറയിൽ തർക്കം; അവകാശങ്ങളിൽ വ്യക്തത വരുത്തി നിർമാതാക്കൾ,

ധനസഹായം ലഭിക്കുന്നവരിൽ 90 ശതമാനം പേരും സിനിമാ നിർമാണത്തെ തുടർന്ന് ഉപജീവനമാർഗം നഷ്ടപ്പെട്ടവരാണെന്നാണ് അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നത്. ഈ സഹായം അവരുടെ ജീവിതത്തിൽ വീണ്ടുമൊരു മാറ്റത്തിന് വഴിയൊരുക്കുമെന്നും 224 നിർമാതാക്കളുടെയും കുടുംബങ്ങളുടെയും പേരിൽ മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഏഴ് വർഷമായി കാത്തിരുന്ന സഹായം; 224 സിനിമകൾക്ക് ₹15.68 കോടിയുടെ സബ്സിഡി അനുവദിച്ച് വിജയ് സർക്കാർ
കാർത്തിക് സുബ്ബരാജ്; ഗ്യാങ്സ്റ്റർ കഥയിൽ തുടങ്ങി, നിലപാടുകളിൽ വളർന്ന സിനിമാജീവിതം

ചെന്നൈയിലെ ചെപ്പോക്കിൽ നടന്ന ചടങ്ങിലാണ് സബ്സിഡി തുക വിതരണം ചെയ്തത്. മന്ത്രി രാജ്മോഹൻ അരുണഗമാണ് നിർമാതാക്കൾക്ക് ചെക്കുകൾ കൈമാറിയത്. കുറഞ്ഞ ചെലവിൽ നിർമിച്ച് തിയേറ്ററുകളിലെത്തിച്ച തമിഴ് സിനിമകളെ പ്രോത്സാഹിപ്പിക്കുക, സമൂഹത്തിന് പ്രയോജനകരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾക്ക് പിന്തുണ നൽകുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

2015 മുതൽ 2022 വരെയുള്ള കാലയളവിൽ നിർമിച്ച ചിത്രങ്ങളെയാണ് സബ്സിഡിക്കായി പരിഗണിച്ചത്. വിരമിച്ച ജസ്റ്റിസ് എസ്.കെ കൃഷ്ണൻ അധ്യക്ഷനായ സമിതിയാണ് ചിത്രങ്ങൾ തെരഞ്ഞെടുത്തത്. വാണിജ്യവിജയം മാത്രം ലക്ഷ്യമിടാതെ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങൾ സിനിമയാക്കുന്ന നിർമാതാക്കളെ മന്ത്രി രാജ്മോഹൻ ചടങ്ങിൽ അഭിനന്ദിച്ചു.

ഏഴ് വർഷമായി കാത്തിരുന്ന സഹായം; 224 സിനിമകൾക്ക് ₹15.68 കോടിയുടെ സബ്സിഡി അനുവദിച്ച് വിജയ് സർക്കാർ
മതിഭ്രമക്കൊടുങ്കാറ്റില്‍ തകരുമോ ഐഎഫ്എഫ്കെ?

ഭ്രൂണഹത്യയ്ക്കും പെൺകുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നതിനുമെതിരായ ബോധവത്കരണം നടത്തിയ ഭാരതിരാജയുടെ 'കരുത്തമ്മ' (1994) പോലുള്ള ചിത്രങ്ങളുടെ പ്രാധാന്യവും മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം സാമൂഹിക വിഷയങ്ങൾ സിനിമയിലൂടെ അവതരിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ തമിഴ് സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരങ്ങൾ അർഹതയും സത്യസന്ധതയും മാത്രം പരിഗണിച്ചായിരിക്കും നൽകുകയെന്നും മന്ത്രി വ്യക്തമാക്കി.

Summary

The Tamil Nadu government has announced ₹15.68 crore in subsidies for 224 film producers whose movies were made between 2015 and 2022. Each producer will receive ₹7 lakh. Producer T. Siva called the long-awaited financial assistance a Diwali gift for families dependent on the Tamil film industry