2070-ല്‍ ലോകത്ത് മുസ്ലീങ്ങള്‍ ഏറ്റവും വലിയ മതവിഭാഗമാകും, മതരഹിതര്‍ കൂടും; ഇന്ത്യയില്‍ ഹിന്ദു ജനസംഖ്യാ വിഹിതം കുറയും

മറ്റു പ്രധാന മാറ്റങ്ങളില്‍ ഒന്ന് അമേരിക്കയിലെ ഹിന്ദു ജനസംഖ്യാ വളര്‍ച്ചയാണ്. കുടിയേറ്റം പ്രധാന കാരണമാകുന്നതോടെ, ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ഹിന്ദു ജനസംഖ്യയുള്ള രാജ്യമായി അമേരിക്ക മാറും.
2070-ല്‍ ലോകത്ത് മുസ്ലീങ്ങള്‍ ഏറ്റവും വലിയ മതവിഭാഗമാകും, മതരഹിതര്‍ കൂടും; ഇന്ത്യയില്‍ ഹിന്ദു ജനസംഖ്യാ വിഹിതം കുറയും
Published on: 

അടുത്ത അരനൂറ്റാണ്ടിനുള്ളില്‍ ഇന്ത്യയുടെയും ലോകത്തിന്റെയും മതപരമായ ജനസംഖ്യാ ഘടനയില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ സംഭവിക്കുമോ? 2070-ഓടെ ലോകത്തിലെ വിവിധ മതവിഭാഗങ്ങളുടെ ജനസംഖ്യ എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കുന്ന പ്യൂ റിസര്‍ച്ച് സെന്ററിന്റെ പുതിയ പഠനം ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കുന്നു. പഠനമനുസരിച്ച്, വരും ദശകങ്ങളില്‍ ഇന്ത്യയിലെ ജനസംഖ്യയില്‍ ഹിന്ദുക്കളുടെ വിഹിതം 2020-ലെ 79 ശതമാനത്തില്‍ നിന്ന് 2070-ഓടെ 76 ശതമാനമായി നേരിയ തോതില്‍ കുറയുകയും മുസ്ലീം ജനസംഖ്യാ വിഹിതം 15 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയരുകയും ചെയ്യും.

ലോകജനസംഖ്യയുടെ ഏതാണ്ട് പൂര്‍ണ്ണഭാഗവും ഉള്‍ക്കൊള്ളുന്ന 201 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും വിവരങ്ങള്‍ ശേഖരിച്ചാണ് അടുത്ത 50 വര്‍ഷത്തെ ലോകത്തിന്റെ മതപരമായ ഘടന എങ്ങനെയാകുമെന്ന് പഠനം പ്രവചിക്കുന്നത്. നിലവിലെ ജനസംഖ്യാ പ്രവണതകള്‍ തുടരുമെന്ന അനുമാനത്തില്‍ 2020-നും 2070-നും ഇടയിലുള്ള ഏഴ് മതവിഭാഗങ്ങളെയാണ് പഠനം നിരീക്ഷിക്കുന്നത്. സെന്‍സസ്, സര്‍വേ വിവരങ്ങള്‍ ഉപയോഗിച്ച് 2020-ലെ ഓരോ മത വിഭാഗത്തിന്റെയും വലിപ്പവും പ്രായപരിധിയും നിര്‍ണ്ണയിക്കുകയും പ്രത്യുല്‍പ്പാദന നിരക്കിലെയും മതപരിവര്‍ത്തനത്തിലെയും വ്യത്യാസങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പ്രായവും പ്രത്യുല്‍പ്പാദന നിരക്കും ഇന്ത്യയില്‍

പ്രായത്തിലും പ്രത്യുല്‍പ്പാദന നിരക്കിലുമുള്ള വ്യത്യാസങ്ങളാണ് ഇന്ത്യയിലെ ജനസംഖ്യാ മാറ്റത്തിന് പ്രധാന കാരണം. ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഹിന്ദുക്കളെ അപേക്ഷിച്ച് പ്രായം കുറഞ്ഞവരും ശരാശരി കൂടുതല്‍ കുട്ടികള്‍ ഉള്ളവരുമാണ്. 2020-ല്‍ ഇന്ത്യയിലെ ഹിന്ദുക്കളുടെ ശരാശരി പ്രായം 29 ആയിരുന്നപ്പോള്‍, മുസ്ലീങ്ങളുടേത് 24 ആയിരുന്നു. 2025-നും 2030-നും ഇടയില്‍ ഇന്ത്യയിലെ മുസ്ലീം സ്ത്രീകള്‍ക്ക് ശരാശരി 2.3 കുട്ടികളും ഹിന്ദു സ്ത്രീകള്‍ക്ക് 1.8 കുട്ടികളും ഉണ്ടാകുമെന്നാണ് പ്യൂ കണക്കാക്കുന്നത്.

2070-ല്‍ ലോകത്ത് മുസ്ലീങ്ങള്‍ ഏറ്റവും വലിയ മതവിഭാഗമാകും, മതരഹിതര്‍ കൂടും; ഇന്ത്യയില്‍ ഹിന്ദു ജനസംഖ്യാ വിഹിതം കുറയും
ബ്രൂക്ലിനില്‍ നിന്ന് ക്യാപിറ്റോള്‍ ഹില്ലിന്റെ അമരത്തേക്ക്; ആരാണ് ഹക്കീം ജെഫ്രീസ്?

ഇന്ത്യയിലെ മൊത്തത്തിലുള്ള പ്രത്യുല്‍പ്പാദന നിരക്കില്‍ കുത്തനെ ഇടിവുണ്ടായിട്ടും ശരാശരി കണക്കില്‍ ഹിന്ദു സ്ത്രീകളേക്കാള്‍ കൂടുതല്‍ കുട്ടികള്‍ മുസ്ലീം സ്ത്രീകള്‍ക്കുണ്ട്. ജനസംഖ്യാ വളര്‍ച്ചയുടെ സ്വാഭാവിക വേഗതയാണ് ഈ മാറ്റത്തിന് പ്രധാന കാരണമെന്ന് പ്യൂ വിലയിരുത്തുന്നു. നിലവിലെ ജനസംഖ്യാ പ്രവണതകള്‍ തുടരുകയാണെങ്കില്‍, 2020-നും 2070-നും ഇടയില്‍ ഇന്ത്യയിലെ ഹിന്ദു ജനസംഖ്യയില്‍ 17.6 കോടിയുടെ വര്‍ദ്ധനവുണ്ടാകുമെന്നും രാജ്യത്തെ ആകെ ജനസംഖ്യയുടെ മുക്കാല്‍ ഭാഗത്തിലധികവും ഹിന്ദുക്കള്‍ തന്നെയായിരിക്കുമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.

'1992-ല്‍ ഒരു സ്ത്രീക്ക് ഒരു കുട്ടിയിലധികം എന്ന നിലയിലായിരുന്നത് സമീപ വര്‍ഷങ്ങളില്‍ ഏകദേശം പകുതിയായി കുറഞ്ഞു. ഇനിയും ഇത് ചുരുങ്ങാനാണ് സാധ്യത. എന്നാല്‍ ഹിന്ദുക്കളുടെ പ്രത്യുല്‍പ്പാദന നിരക്ക് ഇതിനോടകം തന്നെ റീപ്ലേസ്മെന്റ് ലെവലിന് (ജനസംഖ്യ സ്ഥിരമായി നിലനിര്‍ത്താന്‍ ആവശ്യമായ ജനന നിരക്ക്) താഴെയാണ്. അതേസമയം മുസ്ലീങ്ങളുടേത് അടുത്ത രണ്ട് ദശകത്തേക്ക് കൂടി അതിന് മുകളില്‍ തുടരും', പ്യൂ റിസര്‍ച്ച് സെന്ററിലെ സ്റ്റെഫാനി ക്രാമര്‍ പറഞ്ഞു.

മുസ്ലീങ്ങള്‍ ഒടുവില്‍ ഹിന്ദുക്കളെ മറികടന്ന് ഭൂരിപക്ഷമാകുമെന്ന, ഹിന്ദു വലതുപക്ഷ സംഘടനകള്‍ പലപ്പോഴും പ്രചരിപ്പിക്കുന്ന വാദങ്ങളെ ജനസംഖ്യാ ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നു. ഇന്ത്യയില്‍ ജനസംഖ്യാ മാറ്റത്തിന് കാരണമാകുന്ന തരത്തില്‍ കാര്യമായ മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നതിന് യാതൊരു തെളിവുമില്ലെന്നും ഇത്തരം 'ഭീതിപരത്തുന്ന വാദങ്ങളെ' ഈ പ്രവചനങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

2070-ല്‍ ലോകത്ത് മുസ്ലീങ്ങള്‍ ഏറ്റവും വലിയ മതവിഭാഗമാകും, മതരഹിതര്‍ കൂടും; ഇന്ത്യയില്‍ ഹിന്ദു ജനസംഖ്യാ വിഹിതം കുറയും
ഓര്‍മകളും മൗനങ്ങളും: 'ബിലോങിങ്' വായിക്കുമ്പോള്‍

ദക്ഷിണേഷ്യയിലെ ജനസംഖ്യാ ചിത്രം

ദക്ഷിണേഷ്യയിലുടനീളം സംഭവിക്കുന്ന ഒരു വലിയ ജനസംഖ്യാപരമായ മാറ്റത്തിന്റെ കേന്ദ്രബിന്ദുവായാണ് പ്യൂ ഇന്ത്യയെ അടയാളപ്പെടുത്തുന്നത്. 2070-ഓടെ പാകിസ്ഥാനിലെ മുസ്ലീം ജനസംഖ്യ ഇരട്ടിയിലധികമായി 46.1 കോടിയിലെത്തുകയും, ഇന്തോനേഷ്യയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയുള്ള രാജ്യമായി മാറുകയും ചെയ്യും. 33.4 കോടി മുസ്ലീങ്ങളുമായി ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാകും. 21.8 കോടി മുസ്ലീങ്ങളുമായി ബംഗ്ലാദേശ് തൊട്ടുപിന്നിലുണ്ടാകും. അതേസമയം, ഇന്ത്യയും നേപ്പാളും ലോകത്തിലെ ഏക ഹിന്ദു ഭൂരിപക്ഷ രാജ്യങ്ങളായി തുടരും.

ആഗോളതലത്തിലെ വലിയ മാറ്റങ്ങള്‍

ഈ പ്രാദേശിക മാറ്റങ്ങള്‍ക്ക് പിന്നില്‍ വലിയൊരു ആഗോള ചിത്രവുമുണ്ട്. റിപ്പോര്‍ട്ട് പ്രകാരം, 2035-ഓടെ ക്രിസ്ത്യാനികളെ മറികടന്ന് മുസ്ലീങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗമായി മാറും. 2070-ഓടെ മുസ്ലീങ്ങളുടെ എണ്ണം 2020-ലെ 202 കോടിയില്‍ നിന്ന് 364 കോടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിസ്തുമതത്തിന് 300 കോടിയില്‍ താഴെ മാത്രമായിരിക്കും അനുയായികള്‍ ഉണ്ടാവുക. ഇന്നത്തെ 26 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍, 2070-ല്‍ മനുഷ്യരാശിയുടെ 36 ശതമാനം മുസ്ലീങ്ങളായിരിക്കും.

അതേസമയം, ക്രിസ്തുമതം യൂറോപ്പില്‍ നിന്നും അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നും സബ്-സഹാറന്‍ ആഫ്രിക്കയിലേക്ക് ക്രമേണ മാറിക്കൊണ്ടിരിക്കുകയാണ്. 2020-ലെ 31 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2070-ഓടെ ലോകത്തിലെ പകുതിയിലധികം ക്രിസ്ത്യാനികളും സബ്-സഹാറന്‍ ആഫ്രിക്കയിലായിരിക്കും ജീവിക്കുകയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഏറ്റവും കൂടുതല്‍ ക്രിസ്ത്യന്‍ ജനസംഖ്യയുള്ള രാജ്യമെന്ന സ്ഥാനത്ത് അമേരിക്കയെ മറികടന്ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ഒന്നാമതെത്തും.

ഏറ്റവും വലിയ ഇടിവ് സംഭവിക്കുക യൂറോപ്പിലായിരിക്കും. 2020-ല്‍ ലോകത്തിലെ ക്രിസ്ത്യന്‍ ജനസംഖ്യയുടെ 22 ശതമാനമുണ്ടായിരുന്ന യൂറോപ്പില്‍, 2070-ഓടെ അത് 11 ശതമാനമായി ചുരുങ്ങും. 2070-ലും രാജ്യത്തെ ഏറ്റവും വലിയ മതവിഭാഗമായി ക്രിസ്ത്യാനികള്‍ തുടരുമെങ്കിലും, 2065-ഓടെ അമേരിക്കയ്ക്ക് ക്രിസ്ത്യന്‍ ഭൂരിപക്ഷം നഷ്ടമാകുമെന്ന് പഠനം പ്രവചിക്കുന്നു.

2070-ല്‍ ലോകത്ത് മുസ്ലീങ്ങള്‍ ഏറ്റവും വലിയ മതവിഭാഗമാകും, മതരഹിതര്‍ കൂടും; ഇന്ത്യയില്‍ ഹിന്ദു ജനസംഖ്യാ വിഹിതം കുറയും
ചരിത്രവും തര്‍ക്കങ്ങളും ഇഴചേര്‍ന്ന കലാസൃഷ്ടി; വാന്‍ ഗോഗ് ചിത്രം വിറ്റുപോയത് 1,779.64 കോടിക്ക്

വളരുന്ന 'മതരഹിതരും' തളരുന്ന ബുദ്ധമതവും

ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതാണ് മാറിക്കൊണ്ടിരിക്കുന്ന മതഭൂപടത്തിന് പിന്നിലെ മറ്റൊരു കാരണം. യുകെയിലും ഫ്രാന്‍സിലും 2070-ഓടെ 'മതരഹിതര്‍' ഭൂരിപക്ഷമാകുമെന്ന് പ്രവചിക്കപ്പെടുന്നു. ദക്ഷിണ കൊറിയയും ഓസ്ട്രേലിയയും ഇതേ പാത പിന്തുടരും. എന്നാല്‍, ലോകത്തിലെ മതരഹിതരായ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവുമുള്ള ചൈനയില്‍, ജനസംഖ്യാ ഇടിവ് കാരണം ആഗോളതലത്തില്‍ ഇവരുടെ വിഹിതം 24 ശതമാനത്തില്‍ നിന്ന് 17 ശതമാനമായി കുറയും.

മറ്റു പ്രധാന മാറ്റങ്ങളില്‍ ഒന്ന് അമേരിക്കയിലെ ഹിന്ദു ജനസംഖ്യാ വളര്‍ച്ചയാണ്. കുടിയേറ്റം പ്രധാന കാരണമാകുന്നതോടെ, ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ഹിന്ദു ജനസംഖ്യയുള്ള രാജ്യമായി അമേരിക്ക മാറും.

മറുവശത്ത്, ബുദ്ധമതം ജനസംഖ്യാപരമായ വലിയൊരു പ്രതിസന്ധി നേരിടുകയാണ്. കിഴക്കന്‍ ഏഷ്യയിലെ ജനസംഖ്യ പ്രായമാകുന്നതും ചുരുങ്ങുന്നതും കാരണം ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ ബുദ്ധമതക്കാരുടെ എണ്ണം പകുതിയിലധികം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി പഠനം പറയുന്നു. ലാവോസിനും മംഗോളിയയ്ക്കും അവരുടെ ബുദ്ധമത ഭൂരിപക്ഷം നഷ്ടമാകുമെന്നും പഠനം പ്രവചിക്കുന്നു.

പഠനത്തിന്റെ പരിമിതികളും ഭാവിയും

പഠനം കേവലം ജനസംഖ്യാപരമായ പ്രവചനങ്ങള്‍ മാത്രമാണ്, ഭാവിയില്‍ സംഭവിക്കാവുന്ന എല്ലാ കാര്യങ്ങളുടെയും കൃത്യമായ പ്രവചനങ്ങളല്ലെന്ന് പ്യൂ ഓര്‍മ്മിപ്പിക്കുന്നു. യുദ്ധങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികള്‍, സാമ്പത്തികമോ സാമൂഹികമോ ആയ സാഹചര്യങ്ങളിലെ മാറ്റങ്ങള്‍ എന്നിവ ഇതില്‍ വിശകലനം ചെയ്തിട്ടില്ല. കൂടാതെ, അടുത്ത സെന്‍സസ് വൈകിയതിനാല്‍ 2011-ലെ സെന്‍സസ് വിവരങ്ങളെ അടിസ്ഥാനമാക്കി 2020-ലെ മതപരമായ ഘടന കണക്കാക്കിയാണ് ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങള്‍ തയ്യാറാക്കിയത്.

2070-ല്‍ ലോകത്ത് മുസ്ലീങ്ങള്‍ ഏറ്റവും വലിയ മതവിഭാഗമാകും, മതരഹിതര്‍ കൂടും; ഇന്ത്യയില്‍ ഹിന്ദു ജനസംഖ്യാ വിഹിതം കുറയും
'സ്വന്തം വീഴ്ചകൾ മറയ്ക്കാൻ മുൻസർ‍ക്കാരിനെ കുറ്റപ്പെടുത്തുന്നു, യുഡിഎഫ് ടീം അല്ലാതായി'; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

എന്നിരുന്നാലും, ഇന്ത്യയിലെ ഭീമമായ ഹിന്ദു ജനസംഖ്യ കൊണ്ടുമാത്രമല്ല, മുസ്ലീം ജനസംഖ്യയുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യം കൊണ്ടും ലോകത്തിന്റെ മതപരമായ ചരിത്രത്തില്‍ ദക്ഷിണേഷ്യ ഒഴിച്ചുകൂടാനാവാത്തതായി തുടരും. ആഫ്രിക്ക ക്രിസ്തുമതത്തിന്റെ ഭാവിയെ കൂടുതല്‍ രൂപപ്പെടുത്തുമ്പോള്‍, യൂറോപ്പും കിഴക്കന്‍ ഏഷ്യയുടെ ചില ഭാഗങ്ങളും കൂടുതല്‍ മതേതരമായി മാറും. ചുരുക്കത്തില്‍, 2070-ഓടെ ലോകത്തിന്റെ മതഭൂപടം പ്രകടമായ രീതിയില്‍ വ്യത്യസ്തമായി കാണപ്പെടും. മതപരിവര്‍ത്തനത്തേക്കാള്‍ ഉപരിയായി ജനനം, മരണം, കുടിയേറ്റം എന്നിവയുടെ കണക്കുകളായിരിക്കും അതിനെ രൂപപ്പെടുത്തുന്നത്.

Summary

India's religious composition is expected to undergo gradual changes over the next five decades, with the share of Hindus projected to decline from 79% in 2020 to 76% by 2070, while the Muslim population's share is expected to rise from 15% to 20%, according to a new study by the Pew Research Center. The study examines religious demographic trends across 201 countries and territories, covering nearly the entire global population. It projects changes in seven religious groups between 2020 and 2070, taking into account fertility rates, age structures, religious conversions and population trends.