മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നൃത്തം; അറിയാം ചുവടുകൾക്ക് പിന്നിലെ 'ഹാപ്പി ഹോർമോൺ' വിദ്യകൾ!

നൃത്തം മനസ്സിനെയും തലച്ചോറിനെയും ശക്തിപ്പെടുത്തും
മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നൃത്തം; അറിയാം ചുവടുകൾക്ക് പിന്നിലെ 'ഹാപ്പി ഹോർമോൺ' വിദ്യകൾ!
Published on

നൃത്തം ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്, എന്നാൽ ഓരോ ചുവടിന് പിന്നിലും അത്ഭുതകരമായ ഒരു ശാസ്ത്രമുണ്ടെന്ന് നിങ്ങൾക്കറിയാമോ? നൃത്തം വെറുമൊരു വിനോദമോ കായികാഭ്യാസമോ മാത്രമല്ല; അത് നമ്മുടെ തലച്ചോറിനെയും വികാരങ്ങളെയും ആഴത്തിൽ സ്വാധീനിക്കുന്ന ശക്തമായ ഒരു മനഃശാസ്ത്ര ഔഷധം കൂടിയാണ്.

നമ്മുടെ ശരീരത്തിന്റെ ചലനങ്ങൾ മനസ്സിനെ എങ്ങനെ മാറ്റുന്നു എന്നതിനെക്കുറിച്ചുള്ള 'ഡാൻസ് സൈക്കോളജി' (Dance Psychology) എന്ന വിസ്മയിപ്പിക്കുന്ന ശാസ്ത്രശാഖയെക്കുറിച്ച് കൂടുതൽ അറിയാം. മാനസിക സമ്മർദ്ദം കുറയ്ക്കാനും സന്തോഷം വർദ്ധിപ്പിക്കാനും നൃത്തം എങ്ങനെയാണ് ഒരു മാന്ത്രികമരുന്നായി മാറുന്നത്? ഓരോ ചുവടിലും ഒളിഞ്ഞിരിക്കുന്ന ആ രഹസ്യങ്ങൾ തീർച്ചയായും അതിശയിപ്പിക്കും

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നൃത്തം; അറിയാം ചുവടുകൾക്ക് പിന്നിലെ 'ഹാപ്പി ഹോർമോൺ' വിദ്യകൾ!
വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് വെറുതെയാണോ? പുതിയ പഠനങ്ങൾ പറയുന്നത് ഇങ്ങനെ! ആരോഗ്യശീലങ്ങളിൽ മാറ്റം വേണോ?

ചുവടുകളും മനസ്സും തമ്മിലുള്ള ബന്ധം

ഡാൻസ് സൈക്കോളജി മനുഷ്യന്റെ ചലനങ്ങളും മനഃശാസ്ത്രവും തമ്മിലുള്ള ബന്ധത്തെ വിശദമായി പരിശോധിക്കുന്ന ഒരു ആധുനിക ശാസ്ത്രവിഭാഗമാണ്. നൃത്തം ചെയ്യുമ്പോൾ ചിന്തകൾ, വികാരങ്ങൾ, പെരുമാറ്റങ്ങൾ എന്നിവയിൽ ഉണ്ടാകുന്ന മാറ്റങ്ങളെയാണ് പ്രധാനമായും ഇത് പഠിക്കുന്നത്. നൃത്തത്തിനിടെ തലച്ചോറിലെ വിവിധ ഭാഗങ്ങൾ ഒരേസമയം സജീവമാകുന്നത് ശ്രദ്ധേയമാണ്. സങ്കീർണമായ ചലനങ്ങൾ ശരീര ഏകോപനം, ബാലൻസ്, ദിശാബോധം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. സ്ഥിരമായി നൃത്തം ചെയ്യുന്നത് തലച്ചോറിൽ പുതിയ നാഡീബന്ധങ്ങൾ രൂപപ്പെടാൻ കാരണമാകുകയും ഓർമ്മശക്തി വർധിപ്പിക്കുകയും ചെയ്യുന്നു. ഡിമെൻഷ്യ പോലുള്ള അവസ്ഥകളുടെ സാധ്യത കുറയ്ക്കാനും ഇത് സഹായകരമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

മാനസികാരോഗ്യത്തിൽ നൃത്തത്തിന്റെ സ്വാധീനം

നൃത്തം മാനസികാരോഗ്യത്തെ പലവിധത്തിൽ സ്വാധീനിക്കുന്നു. ഒരാളോടോ കൂട്ടമായോ നൃത്തം ചെയ്യുമ്പോൾ തലച്ചോറിൽ ഓക്സിറ്റോസിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുന്നു. ഇത് വിശ്വാസവും അടുപ്പവും വർധിപ്പിക്കാൻ സഹായിക്കുന്നു. അതേസമയം, നൃത്തം ഏകാന്തത കുറയ്ക്കുന്നതിലും നിർണായകമാണ്. ഓരോ നിമിഷവും ആസ്വദിക്കാൻ പ്രേരിപ്പിക്കുന്നതിനാൽ മാനസിക സമ്മർദങ്ങളും ഒറ്റപ്പെടലും കുറയാൻ സഹായിക്കുന്നു.

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നൃത്തം; അറിയാം ചുവടുകൾക്ക് പിന്നിലെ 'ഹാപ്പി ഹോർമോൺ' വിദ്യകൾ!
പാമ്പ് കടിയേറ്റാൽ മരണം സംഭവിക്കുന്നത് ഈ പിഴവുകൾ കാരണം! മുറിവിൽ കെട്ടുന്നവരും പാമ്പിനെ തേടി പോകുന്നവരും അറിയാൻ. ഉടൻ ചെയ്യേണ്ടത് ...

താളത്തിനൊപ്പമുള്ള ചലനങ്ങളും പെട്ടെന്നുള്ള മാറ്റങ്ങളും തലച്ചോറിന്റെ സൃഷ്ടിപരമായ കഴിവുകൾ മെച്ചപ്പെടുത്തുന്നു. പ്രശ്നപരിഹാര ശേഷിയും ചിന്താഗതിയും മെച്ചപ്പെടുന്നതും ഇതിന്റെ ഭാഗമാണ്. കൂടാതെ, നൃത്തത്തിനിടെ ശരീരത്തിൽ ഡോപാമിൻ, സെറോട്ടോണിൻ, എൻഡോർഫിൻ തുടങ്ങിയ സന്തോഷ ഹോർമോണുകൾ ഉൽപാദിപ്പിക്കപ്പെടുന്നു. ഇത് മനസ്സിന് ശാന്തതയും സന്തോഷവും നൽകുകയും സമ്മർദം കുറയ്ക്കുകയും ചെയ്യുന്നു.

സമ്മർദം കുറയ്ക്കുന്ന പ്രകൃതിദത്ത മാർഗം

നൃത്തം ശരീരത്തിലെ കോർട്ടിസോൾ എന്ന സമ്മർദ ഹോർമോണിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ചിലപ്പോൾ വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയാത്ത വികാരങ്ങൾ പോലും ചലനങ്ങളിലൂടെ പുറത്തുവിടാൻ സാധിക്കുന്നതിനാൽ, നൃത്തം ഒരു മാനസിക വിമോചന മാർഗമായി പ്രവർത്തിക്കുന്നു. സന്തോഷം, ദുഃഖം, കോപം തുടങ്ങിയ വികാരങ്ങൾ ചലനങ്ങളിലൂടെ പ്രകടിപ്പിക്കുമ്പോൾ മനസ്സിന് ആശ്വാസം ലഭിക്കുന്നു.

തലച്ചോറിനുള്ള സമ്പൂർണ്ണ വ്യായാമം

നൃത്തം ശരീരത്തിനൊപ്പം തലച്ചോറിനും ശക്തമായൊരു വ്യായാമമാണ്. തലച്ചോറിന്റെ വിവിധ ഭാഗങ്ങളെ ഒരേസമയം സജീവമാക്കുന്ന ഒരു “ന്യൂറോളജിക്കൽ വർക്ക്‌ഔട്ട്” എന്ന നിലയിലാണ് ഇത് വിലയിരുത്തപ്പെടുന്നത്. സുഡോകു പോലുള്ള ബുദ്ധിപരമായ ഗെയിമുകളേക്കാൾ വ്യാപകമായ പ്രവർത്തനമാണ് നൃത്തം തലച്ചോറിന് നൽകുന്നത്, കാരണം ഇതിൽ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങൾ ഒന്നിച്ച് ഉൾപ്പെടുന്നു.

വ്യക്തിപരമായ വ്യത്യാസങ്ങളും നൃത്തവും

ഓരോ വ്യക്തിയുടെയും ജനിതക ഘടകങ്ങൾ അനുസരിച്ച് നൃത്തത്തോടുള്ള താല്പര്യത്തിലും കഴിവിലും വ്യത്യാസങ്ങൾ ഉണ്ടായേക്കാം. എന്നിരുന്നാലും, സ്ഥിരമായി നൃത്തം ചെയ്യുന്നത് ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണകരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

English Summary: Dance is more than entertainment it deeply influences the brain and emotions. Dance psychology studies how movement enhances memory, creativity, and mental health by releasing feel-good hormones and reducing stress

Related Stories

No stories found.
Madism Digital
madismdigital.com