വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് വെറുതെയാണോ? പുതിയ പഠനങ്ങൾ പറയുന്നത് ഇങ്ങനെ! ആരോഗ്യശീലങ്ങളിൽ മാറ്റം വേണോ?

ശീലത്തിന്റെ ഗുണങ്ങളെ ചൊല്ലിയുള്ള അവകാശവാദങ്ങള്‍ക്ക് മറുപടിയായി റിപ്പോര്‍ട്ട്
വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് വെറുതെയാണോ? പുതിയ പഠനങ്ങൾ പറയുന്നത് ഇങ്ങനെ! ആരോഗ്യശീലങ്ങളിൽ മാറ്റം വേണോ?
Published on

രാവിലെ എണീറ്റ ഉടനെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് മനുഷ്യശരീരത്തിലെ ദഹനം, മെറ്റബോളിസം എന്നിവയെ സുഖമമാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന ചിന്ത നമുക്കെല്ലാവര്‍ക്കുമിടയിലുണ്ട്. കേള്‍ക്കുമ്പോള്‍ വളരെയധികം ആരോഗ്യപരമായി തോന്നുന്ന ഈ ശീലം അത്രവലിയ ഗുണങ്ങള്‍ ശരീരത്തിന് ചെയ്യുന്നില്ലെന്ന പഠനങ്ങള്‍ പുറത്ത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കണ്ടെത്തലുകള്‍.

രാവിലെ വെള്ളം കുടിക്കുന്ന ശീലം ദോഷകരമല്ലെങ്കിലും, അത് അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന തെറ്റായ ധാരണ തിരുത്തണമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ആരോഗ്യ സംരക്ഷണത്തിനുള്ള കുറുക്കുവഴിയായി പലരും ഈ ശീലത്തെ കാണുന്നുണ്ട്. എന്നാൽ, നാം ഉറങ്ങുന്ന സമയത്തും ശരീരം അതിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നിർവഹിക്കുന്നുണ്ടെന്നും ഇതിനായി പ്രത്യേകിച്ച് പ്രഭാതത്തിലെ ജലപാനം ആവശ്യമില്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് വെറുതെയാണോ? പുതിയ പഠനങ്ങൾ പറയുന്നത് ഇങ്ങനെ! ആരോഗ്യശീലങ്ങളിൽ മാറ്റം വേണോ?
ചെറുപ്പക്കാരിലെ ബിപി; നിശബ്ദ കൊലയാളിയെ തിരിച്ചറിയാം! സൂക്ഷിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ വില നൽകേണ്ടി വരും

ഉണരുമ്പോഴുള്ള ശരീരം വരണ്ടതല്ല

വാസോപ്രസിൻ എന്ന ഹോർമോണിന്റെ സഹായത്തോടെ ഉറക്കത്തിലും ശരീരത്തിലെ ജലാംശത്തിന്റെ അളവ് കൃത്യമായി നിയന്ത്രിക്കപ്പെടുന്നുണ്ട്. ഈ പ്രക്രിയ മൂലം ഉറക്കസമയത്ത് ശരീരം ജലാംശം സംരക്ഷിച്ചു നിർത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ, നിർജ്ജലീകരണം (Dehydration) സംഭവിക്കുന്നത് കൊണ്ട് മാത്രം ആരോഗ്യമുള്ള ഒരാൾ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കേണ്ട സാഹചര്യമുണ്ടാകില്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

രാവിലെ വെള്ളം കുടിക്കേണ്ടേ?

ഉറങ്ങിയെഴുന്നേല്‍ക്കുന്ന ശരീരത്തിന് വെള്ളം വേണമെന്ന വാദം വസ്തുതയാണ്. എന്നാല്‍ ധൃതി കാണിക്കേണ്ട ആവശ്യമില്ല. ഉറങ്ങിയെഴുന്നേറ്റ് സാവധാനം കഴിച്ചാല്‍ മതി. ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കുന്നതില്‍ രാവിലെയുള്ള വെള്ളംകുടി സഹായിക്കുമെന്നതാണ് വലിയൊരു അവകാശവാദം. എന്നാല്‍, വിഷാംശം ഇല്ലാതാക്കുന്ന പ്രക്രിയ വെറും രാവിലെയില്‍ ഒതുങ്ങുന്നതല്ല. ഈ ജോലി ഭൂരിഭാഗവും ചെയ്യുന്നത് കരളും വൃക്കയുമാണ്.

വെള്ളം കുടിക്കുന്നത് തീര്‍ച്ചയായും ഈ അവയവങ്ങളെ സഹായിക്കും. എന്നാല്‍, ശരീരം അതിന്റെ ജോലി തുടങ്ങാന്‍ ആദ്യ ഗ്ലാസ് വെള്ളം കുടിക്കുന്നതുവരെ കാത്തുനില്‍ക്കില്ലെന്നും പഠനം വ്യക്തമാക്കുന്നു.

വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് വെറുതെയാണോ? പുതിയ പഠനങ്ങൾ പറയുന്നത് ഇങ്ങനെ! ആരോഗ്യശീലങ്ങളിൽ മാറ്റം വേണോ?
സംഭാരം കുടിക്കുമ്പോൾ കരുതിയിരിക്കുക; ഈ ആരോഗ്യപ്രശ്നമുള്ളവർ നിർബന്ധമായും ഒഴിവാക്കണം!

English summary: New research suggests that drinking water immediately after waking up does not provide significant detox or metabolic benefits. While hydration is important, the body’s liver and kidneys naturally handle detoxification, even during sleep.

Related Stories

No stories found.
Madism Digital
madismdigital.com