ചെറുപ്പക്കാരിലെ ബിപി; നിശബ്ദ കൊലയാളിയെ തിരിച്ചറിയാം! സൂക്ഷിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ വില നൽകേണ്ടി വരും

6000 ഓളം ചെറുപ്പക്കാരെ ഉപയോഗിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത്
ചെറുപ്പക്കാരിലെ ബിപി; നിശബ്ദ കൊലയാളിയെ തിരിച്ചറിയാം! സൂക്ഷിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ വില നൽകേണ്ടി വരും
Published on

യുവത്വത്തിലെ ബിപി (High BP) ഭാവിയിൽ നിങ്ങളുടെ ഹൃദയത്തിന് വലിയ ഭീഷണിയാകുമെന്ന് പുതിയ ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. 30 വയസ്സുകളിൽ രക്തസമ്മർദ്ദത്തിൽ വരുന്ന നേരിയ വ്യതിയാനങ്ങൾ പോലും അമ്പതുകളിൽ ഹൃദയാഘാതം ഉൾപ്പെടെയുള്ള രോഗങ്ങളിലേക്ക് നയിച്ചേക്കാം.

ഓക്‌സ്‌ഫോർഡ് അക്കാദമിയുടെ ഭാഗമായ 'അമേരിക്കൻ ജേണൽ ഓഫ് ഹൈപ്പർടെൻഷനിലാണ്' ഇത് സംബന്ധിച്ച റിപ്പോർട്ടുള്ളത്. രക്തസമ്മർദ്ദത്തെ ഒരു 'വാർദ്ധക്യകാല രോഗം' മാത്രമായി കാണുന്ന യുവതലമുറയുടെ മനോഭാവത്തിൽ മാറ്റം വരുത്താനാണ് ഈ പഠനം ശ്രമിക്കുന്നത്.

ചെറുപ്പക്കാരിലെ ബിപി; നിശബ്ദ കൊലയാളിയെ തിരിച്ചറിയാം! സൂക്ഷിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ വില നൽകേണ്ടി വരും
സംഭാരം കുടിക്കുമ്പോൾ കരുതിയിരിക്കുക; ഈ ആരോഗ്യപ്രശ്നമുള്ളവർ നിർബന്ധമായും ഒഴിവാക്കണം!

ഏകദേശം 6000 മുതിർന്ന വ്യക്തികളിൽ 20 വർഷത്തോളം നടത്തിയ ദീർഘകാല പഠനങ്ങൾ പ്രകാരം, ഉയർന്ന രക്തസമ്മർദ്ദം ഹൃദയരോഗ സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തി. സിസ്റ്റോളിക് രക്തസമ്മർദ്ദത്തിലുണ്ടാകുന്ന ഓരോ 10 mmHg വർദ്ധനവും ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത ഗണ്യമായി ഉയർത്തുന്നു.

അപകടസാധ്യത സ്ത്രീകളിലും പുരുഷന്‍മാരിലും ഒരുപോലെയാണെന്നും, ചെറുപ്പക്കാര്‍ ഇതിനെ പലപ്പോഴും നിസ്സാരവല്‍ക്കരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രക്തസമ്മര്‍ദം എന്നത് പെട്ടെന്ന് ശരിയാക്കി എടുക്കാവുന്നതല്ലെന്നും, ഇത് ജീവിതകാലം മുഴുവന്‍ ശ്രദ്ധകൊടുക്കേണ്ട ഒരു മേഖലയാണെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞു.

രക്തസമ്മര്‍ദം 140/90 എന്ന നിലയിലാകുമ്പോഴാണ് അസുഖം പ്രശ്‌നമാകുന്നതെന്ന ചിന്താഗതി എന്നേ കാലഹരണപ്പെട്ട ഒന്നാണെന്ന് കാര്‍ഡിയോളജിസ്റ്റ് ഡോ.മോഹിത് ഗുപ്ത അഭിപ്രായപ്പെട്ടു.

വർഷങ്ങളെടുത്ത് രക്തസമ്മർദ്ദത്തിൽ ഉണ്ടാകുന്ന 20 ശതമാനത്തോളം വർദ്ധനവ്, 30 വയസ്സുള്ള ഒരു ആരോഗ്യവാനായ വ്യക്തിയിൽ ചെറിയ തോതിലുള്ള പ്രത്യാഘാതങ്ങൾ മാത്രമേ ഉണ്ടാക്കുകയുള്ളൂവെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ സർവേ റിപ്പോർട്ട് ജനങ്ങളെ ഭയപ്പെടുത്താനല്ല, മറിച്ച് കൃത്യമായ ബോധവൽക്കരണത്തിലൂടെ ആരോഗ്യകരമായ മുൻകരുതലെടുക്കാൻ സഹായിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ചെറുപ്പക്കാരിലെ ബിപി; നിശബ്ദ കൊലയാളിയെ തിരിച്ചറിയാം! സൂക്ഷിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ വില നൽകേണ്ടി വരും
ചൂട് കൂടുമ്പോൾ മൈഗ്രെയ്‌ൻ കൂടുമോ? വരാനിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ അറിയാം, ജാഗ്രത പാലിക്കാം!

ഉയര്‍ന്ന രക്തസമ്മര്‍ദം, ഈസ്ട്രജന്റെ സംരക്ഷണ പ്രഭാവത്തെ കുറയ്ക്കാന്‍ ഇടയാക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ചെറുപ്പക്കാരിലെ സിസ്റ്റോളിക് രക്തസമ്മര്‍ദത്തിന് തൊട്ടുമുന്നെയായി പലപ്പോഴും ഡയസ്‌റ്റോളിക് രക്തസമ്മര്‍ദം ഉയരുന്നതായി കണ്ടെത്തി. എന്നാല്‍ ചെറുപ്പക്കാര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉടനടി ചികിത്സ തേടേണ്ടതില്ലെന്നും, ഭാവിയിലേക്കുള്ള മുന്‍കരുതലായി കണ്ടാല്‍ മതിയെന്നുമാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.

English Summary: A long-term study of over 6,000 individuals shows that even mild increases in blood pressure in people in their 30s should not be ignored, as it can raise the risk of cardiovascular diseases later in life.

Related Stories

No stories found.
Madism Digital
madismdigital.com