പ്രായമല്ല, ജീവിതശൈലിയാണ് ഹൃദയത്തെ കൊല്ലുന്നത്; 30 മുതൽ 40 വയസുള്ളവരിൽ ഹൃദയാഘാതം കൂടുന്നു

ഉറക്കക്കുറവ്, സമ്മർദ്ദം, ഫാസ്റ്റ് ഫുഡ്, മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യൽ എന്നിവ യുവഹൃദയങ്ങൾക്ക് വലിയ ഭീഷണി
പ്രായമല്ല, ജീവിതശൈലിയാണ് ഹൃദയത്തെ കൊല്ലുന്നത്; 30 മുതൽ 40 വയസുള്ളവരിൽ ഹൃദയാഘാതം കൂടുന്നു
Published on

ഹൃദ്രോഗം പ്രായമായവരെ മാത്രം ബാധിക്കുന്ന രോഗമാണെന്നായിരുന്ന പൊതു ധാരണ മാറിയിരിക്കുന്നു. 60 വയസിന് മുകളിലുള്ളവരിലാണ് സാധാരണയായി ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി പൂർണമായും മാറിയിരിക്കുകയാണ്. അപകടം പതിയിരിക്കുന്നത് ഇപ്പോൾ യുവ ഹൃദയങ്ങളിലാണെന്നാണ് പഠനം.

ഇന്ത്യയിൽ 30 വയസിനും 40 വയസിനുമിടയിലുള്ളവരിലാണ് നിലവിൽ ഹൃദ്രോഗം കൂടുതലായി കാണുന്നി എന്നതാണ് യാഥാർഥ്യം. ഹൃദയ അറകളിലെ ബ്ലോക്ക്, ഉയർന്ന രക്തസമ്മർദ്ദം, ഗുരുതര ഹൃദയാഘാതങ്ങൾ തുടങ്ങിയ പ്രശ്നങ്ങളാണ് വർധിക്കുന്നതായാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്.

യുവതലമുറയിലെ രോഗികൾക്കിടയിൽ പുകവലി ശീലമില്ലാത്തവരും കുടുംബപരമായ ഹൃദ്രോഗ ചരിത്രമില്ലാത്തവരും ഉണ്ടെന്നതാണ് ആശങ്ക ഉയർത്തുന്നത്. അതിനാൽ പ്രായമല്ല, ജീവിതശൈലിയാണ് ഇപ്പോൾ ഹൃദയാരോഗ്യത്തെ കൂടുതൽ ബാധിക്കുന്നതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നത്.

പ്രായമല്ല, ജീവിതശൈലിയാണ് ഹൃദയത്തെ കൊല്ലുന്നത്; 30 മുതൽ 40 വയസുള്ളവരിൽ ഹൃദയാഘാതം കൂടുന്നു
പ്രഭാതഭക്ഷണം അഡ്ജസ്റ്റ് ചെയ്യരുതേ; അളവും ഗുണവും ഒരേപോലെ പ്രധാനമെന്ന് പഠനം

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് പകർച്ചവ്യാധിയല്ലാത്ത രോഗങ്ങളാൽ ഉണ്ടാകുന്ന മരണങ്ങളിൽ 27 ശതമാനവും ഹൃദ്രോഗത്തെ തുടർന്നാണ്. കൂടാതെ, 40 മുതൽ 69 വയസ്സ് വരെയുള്ളവരിലാണ് രോഗം കൂടുതലായി കാണപ്പെടുന്നു. നിലവിൽ പിന്തുടരുന്ന ജീവിത ദിനചര്യകളും, ജോലിയിലെ സമ്മർദ്ദം, ഉറക്കക്കുറവ്, വ്യായാമമില്ലായ്മയാണ് ഇതിനു പിന്നിലെ കാരണമെന്നാണ് പ്രമുഖ കാർഡിയോളജിസ്റ്റുകളുടെ നിലപാട്.

ശരീരം ഇളകാത്ത ജീവിതശൈലിയെന്ന വില്ലൻ!

ഇന്നത്തെ ജീവിതശൈലിയിലെ ചിട്ടയില്ലായിമയാണ് രോഗങ്ങളുടെ പ്രധാന വില്ലനെന്ന് വിലയിരുത്തുമ്പോൾ അതിനെ തള്ളിക്കളയാനാകില്ല. ദീർഘനേരം ഇരുന്ന് ജോലി ചെയ്യുകയും, ഫാസ്റ്റ് ഫുഡ് ശീലങ്ങളും, കൂടാതെ മൊബൈൽ-ലാപ്ടോപ്പ് ഉപയോഗം തന്നെ ശരീരത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്.

1960-കളിൽ ഇന്ത്യയിലെ നഗരങ്ങളിൽ ഹൃദയത്തിലേക്ക് ഓക്സിജനും പോഷകങ്ങളും അടങ്ങിയ രക്തം എത്തിക്കുന്ന പ്രധാന രക്തക്കുഴലുകളാണ് കൊറോണറി ആര്‍ട്ടറികളുടെ രോഗങ്ങളുടെ തോത് 1 മുതൽ 2 ശതമാനം മാത്രമായിരുന്നു. എന്നാൽ ഇന്ന് അത് 10 മുതൽ 12 ശതമാനം വരെ ഉയർന്നതായാണ് പഠനങ്ങൾ.

പ്രായമല്ല, ജീവിതശൈലിയാണ് ഹൃദയത്തെ കൊല്ലുന്നത്; 30 മുതൽ 40 വയസുള്ളവരിൽ ഹൃദയാഘാതം കൂടുന്നു
വായിലെ പ്രശ്‌നങ്ങള്‍ പല്ലിനെ മാത്രമല്ല ഹൃദയ, മസ്തിഷ്‌കാരോഗ്യത്തിലും പ്രധാനം- പഠനം

ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി വ്യായാമങ്ങൾ ശീലമാക്കുകയും, ശരീര ഘടന നിലനിർത്താൻ ജിമ്മിൽ പോകുന്നതുകൊണ്ട് ഹൃദ്രോഗങ്ങൾ നിയത്രിക്കാനാവില്ലെന്നാണ് വിദഗ്ധർ പറയുന്നത്. കോവിഡ് 19നു ശേഷം വീടിനുള്ളിൽ ഒതുങ്ങിയ ശീലങ്ങളും ഹൃദ്രോഗത്തിന്റെ കാരണങ്ങളിലാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

ഹൃദയത്തിന്റെ ശത്രു ഉറക്കക്കുറവും സമ്മർദ്ദവും

കൊളസ്‌ട്രോളും പുകവലിയും മാത്രമല്ല ഹൃദ്രോഗത്തിന് പ്രധാന കാരണങ്ങളെന്ന് വിശ്വസിച്ചവരാണ് നമ്മൾ എന്നാൽ, മാനസിക സമ്മർദ്ദവും ഉറക്കക്കുറവും ശരീരത്തിൽ കോർട്ടിസോൾ വർധിപ്പിച്ച് ധമനികളിൽ തടസം നിർമ്മിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

നാല് മുതൽ അഞ്ച് മണിക്കൂർ മാത്രം ഉറങ്ങുന്നവരിൽ ഉയർന്ന രക്തസമ്മർദ്ദം, ഇൻസുലിൻ പ്രതിരോധം, ക്ഷീണം എന്നിവ കൂടുതലായി കാണപ്പെടുന്നു. ഇതെല്ലാം ഹൃദയത്തിന് അധിക സമ്മർദ്ദമാകുന്നു.

പ്രായമല്ല, ജീവിതശൈലിയാണ് ഹൃദയത്തെ കൊല്ലുന്നത്; 30 മുതൽ 40 വയസുള്ളവരിൽ ഹൃദയാഘാതം കൂടുന്നു
ചെറുപ്പക്കാരിലെ ബിപി; നിശബ്ദ കൊലയാളിയെ തിരിച്ചറിയാം! സൂക്ഷിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ വില നൽകേണ്ടി വരും

'മാറ്റം ശീലങ്ങൾ ഹൃദയത്തിനായി'

ഹൃദയാരോഗ്യം സംരക്ഷിക്കാൻ വിദഗ്ധർ നിർദേശിക്കുന്നത് ലളിതമായ ജീവിത ശൈലിമാറ്റങ്ങളാണ്. ദിവസേന കൂടുതൽ നടക്കുകയും, മതിയായ ഉറക്കം ഉറപ്പുവരുത്തുകയും, ഫാസ്റ്റ് ഫുഡ് കുറയ്ക്കുകയും, സമ്മർദ്ദം നിയന്ത്രിക്കുകയും , സ്ഥിരമായ വ്യായാമം ചെയ്യുകയും വഴി യുവഹൃദയങ്ങൾ പണിമുടക്കാതിരിക്കുമെന്നാണ് വിലയിരുത്തൽ.

കൂടാതെ, മാസത്തിലൊരിക്കലുള്ള രക്തപരിശോധനകളും, അതിനനുസരിച്ചുള്ള ജീവിതശൈലികളും പിന്തുടരേണ്ടതുണ്ട്. ഹൃദയം സംരക്ഷിക്കാൻ ചെറിയ നല്ല ശീലങ്ങൾ പോലും നിർണായകമാണ്.

English Summary: Young Indians in their 30s and 40s are increasingly facing heart disease due to unhealthy lifestyles rather than age alone. Doctors warn that stress, poor sleep, fast food habits, lack of exercise, and long hours of sitting are major contributors to rising cases of heart attacks, high blood pressure, and blocked arteries. Experts say modern urban lifestyles are silently damaging heart health, making regular exercise, proper sleep, stress control, and healthy eating essential for prevention.

Madism Digital
madismdigital.com