

പൊതുസ്ഥലങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്ന ബിൽ പാസാക്കിയിരിക്കുകയാണ് കർണാടക നിയമസഭ. രജിസ്റ്റർ ചെയ്യാത്ത സ്വകാര്യ സംഘടനകൾ പൊതുസ്ഥലങ്ങൾ ഉപയോഗിക്കും മുമ്പ് അനുമതി തേടുന്നത് നിർബന്ധമാക്കിയുള്ള ബിൽ ആണിത്.
കർണാടകയിൽ ശക്തമായ സ്വാധീനമുള്ള ആർഎസ്എസ് പോലുള്ള സംഘടനകളോട് ഭരണകക്ഷിക്കുള്ള എതിർപ്പും വളർന്നുവരുന്ന തർക്കങ്ങളുമാണ് കോൺഗ്രസ് സർക്കാരിന്ർറെ പുതിയ നീക്കത്തോടെ വെളിവാകുന്നത്. സ്വകാര്യ വ്യക്തികൾ, സംഘടനകൾ, അസോസിയേഷനുകൾ, സൊസൈറ്റികൾ എന്നിവർ, സർക്കാർ പരിസരവും പൊതുവിടങ്ങളും ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിനും ഭരിക്കുന്നതിനുമുള്ള 'ദ കർണാടക റെഗുലേഷൻ ഓഫ് യൂസ് ഓഫ് ഗവൺമെന്റ് പ്രെമിസസ് ആൻഡ് പബ്ലിക് പ്രോപ്പർട്ടി ബിൽ, 2026'-ന് കാബിനറ്റ് അംഗീകാരം നൽകിയതായി കർണാടക ആഭ്യന്തര മന്ത്രി പ്രിയാങ്ക് ഖാർഗെ അറിയിച്ചു.
സർക്കാർ ഭൂമി, കെട്ടിടങ്ങൾ, കളിസ്ഥലങ്ങൾ, പാർക്കുകൾ, റോഡുകൾ, മറ്റ് പൊതുസ്വത്തുക്കൾ എന്നിവ ദുരുപയോഗം ചെയ്യുന്നത് തടയാനും, പൊതുജന നന്മയ്ക്കായി സംരക്ഷിക്കാനും, അവയുടെ ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗം ഉറപ്പാക്കാനും ഈ ബിൽ നിയമപരമായ ചട്ടക്കൂട് നൽകുന്നു എന്നാണ് എക്സിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കുന്നത്.
ഏതെങ്കിലുമൊരു പ്രത്യേക സംഘടനയെയോ സ്ഥാപനത്തെയോ ഉദ്ദേശിച്ചല്ല പുതിയ നീക്കമെന്ന് അദ്ദേഹം അറിയിക്കുന്നുണ്ടെങ്കിലും കർണാടകയിൽ അടുത്തിടെ നടന്ന ചില സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടി, ഇത് ആർഎസ്എസിനെ തന്നെ എന്ന് ഉറപ്പിക്കുകയാണ് നിരീക്ഷകർ. ആർ.എസ്.എസിനെ നിയമപരമായ ചട്ടക്കൂടിനുള്ളിൽ കൊണ്ടുവരുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി ദിവസങ്ങൾക്കകമാണ് പ്രിയങ്ക് ഖാർഗെ പുതിയ ബില്ല് മന്ത്രിസഭയിൽ കൊണ്ടുവന്നത്. ജൂണിൽ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷം, ആർ.എസ്.എസിന്റെ നിയമപരമായ പദവിയും വരുമാന സ്രോതസ്സുകളും മറ്റും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക്, ആർ.എസ്.എസ് മേധാവി (സർസംഘചാലക്) മോഹൻ ഭാഗവതിന് കത്ത് അയച്ചിരുന്നു.
2025 ഒക്ടോബറിൽ, ചിറ്റാപ്പൂർ മണ്ഡലത്തിൽ ആർഎസ്എസ് സംഘടിപ്പിക്കാനിരുന്ന പഥസഞ്ചലനത്തിന് (റൂട്ട് മാർച്ച്) അനുമതി നിഷേധിച്ചതോടെയാണ് സംസ്ഥാനത്ത് കോൺഗ്രസും സംഘടനയും തമ്മിലുള്ള തർക്കം രൂക്ഷമായത്. ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെയും വിജയദശമി പരിപാടികളുടെയും ഭാഗമായി ആയിരുന്നു റൂട്ട് മാർച്ച്.
ആർഎസ്എസ് മാർച്ച് പ്രഖ്യാപിച്ച അതേ ദിവസം അതേ വഴിയിലൂടെ തങ്ങളും റൂട്ട് മാർച്ച് നടത്താൻ ഭീം ആർമി, ഭാരതീയ ദളിത് പന്തേഴ്സ് എന്നീ സംഘടനകളും അനുമതി ആവശ്യപ്പെട്ടു. ഒരേ റൂട്ടിൽ ഒരേസമയം ഒന്നിലധികം സംഘടനകൾ മാർച്ച് നടത്തുന്നത് വൻ സംഘർഷത്തിന് വഴിതെളിക്കുമെന്ന് പൊലീസ് റിപ്പോർട്ട് നൽകിയതോടെ മാർച്ചിന് പ്രാദേശിക ഭരണകൂടം അനുമതി നിഷേധിച്ചു. എന്നാൽ പിന്നീട് ഹൈക്കോടതി, കർശന ഉപാധികളോടെ റൂട്ട് മാർച്ച് നടത്താൻ അനുമതി നൽകുകയും ചെയ്തു.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതുസ്ഥലങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്ന ബിൽ നടപ്പാക്കുന്നതിന് സർക്കാർ പെട്ടെന്ന് തന്നെ തീരുമാനമെടുത്തത്. നീക്കത്തിനെതിരെ ബിജെപി ശക്തമായി രംഗത്തുണ്ട്. നിയമനിർമാണം ആർഎസ്എസിനെ പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ടുള്ളതാണെങ്കിൽ, സർക്കാരിന് ധൈര്യമുണ്ടെങ്കിൽ സംഘടനയെ നിരോധിക്കട്ടെ എന്നാണ് ബിജെപി നേതാക്കളുടെ വെല്ലുവിളി.
The Karnataka Assembly has passed a bill regulating the use of public spaces. The bill makes it mandatory for unregistered private organisations to seek permission before using public spaces.
The move by the Congress government highlights its growing opposition and ongoing tensions with organisations such as the RSS, which has a strong presence in Karnataka. Karnataka Home Minister Priyank Kharge said the Cabinet has approved the ‘Karnataka Regulation of Use of Government Premises and Public Property Bill, 2026’, aimed at regulating and governing the use of government premises and public spaces by private individuals, organisations, associations and societies.