'ആളുകളുടെ ആരോഗ്യത്തിൽ നിങ്ങൾക്കൊരു ആശങ്കയുമില്ലേ?'- കേന്ദ്രത്തെ നിർത്തിപ്പൊരിച്ച് സുപ്രിംകോടതി

കർശന ഭാഷയിലാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറലിനോട് കോടതി സംസാരിച്ചത്
'ആളുകളുടെ ആരോഗ്യത്തിൽ നിങ്ങൾക്കൊരു ആശങ്കയുമില്ലേ?'- കേന്ദ്രത്തെ നിർത്തിപ്പൊരിച്ച് സുപ്രിംകോടതി
Published on

ഭക്ഷ്യവസ്തുക്കളിലെ ലേബലിംഗിൽ കേന്ദ്രസർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ് സുപ്രിംകോടതി. ലേബലിംഗിൽ വീഴ്ച വരുത്തിയതിന് എഫ്എസ്എസ്എഐയെ (Food Safety and Standards Authority of India) ജസ്റ്റിസ് ജെ ബി പർദ്ദിവാല അധ്യക്ഷനായ ബെഞ്ച് നിർത്തിപ്പൊരിച്ചു. ആളുകൾ ആരോഗ്യത്തോടെ ഇരിക്കേണ്ട എന്നാണോ നിങ്ങളുടെ ആഗ്രഹം എന്നായിരുന്നു കോടതിയുടെ ചോദ്യം .

പാക്കറ്റ് ഭക്ഷണങ്ങളിലും പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളിലും അടങ്ങിയിരിക്കുന്ന ഉപ്പ്, പഞ്ചസാര,പൂരിത കൊഴുപ്പ് എന്നിവയുടെ ഉയർന്ന അളവിനെക്കുറിച്ച് പാക്കറ്റിന്റെ മുൻവശത്ത് തന്നെ വ്യക്തമായ മുന്നറിയിപ്പ് ലേബലുകൾ പതിപ്പിക്കാൻ കേന്ദ്ര സർക്കാരിനും FSSAIക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജി എത്തിയത്.

ഉപഭോക്താക്കൾക്ക് തങ്ങൾ കഴിക്കുന്ന ഭക്ഷണത്തിലെ ചേരുവകളെക്കുറിച്ചും അവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും അറിയാനുള്ള അടിസ്ഥാന അവകാശമുണ്ട് എന്ന് കോടതി നിരീക്ഷിച്ചു, ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോടും FSSAI-യോടും സുപ്രീം കോടതി മറുപടി തേടുകയും വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

'ആളുകളുടെ ആരോഗ്യത്തിൽ നിങ്ങൾക്കൊരു ആശങ്കയുമില്ലേ?'- കേന്ദ്രത്തെ നിർത്തിപ്പൊരിച്ച് സുപ്രിംകോടതി
ഇത് പ്രപഞ്ചത്തിന്റെ ഏറ്റവും വലിയ മാപ്പ്! 400 കോടി ആകാശഗോളങ്ങൾ ഒറ്റ ചിത്രത്തിൽ, വർഷങ്ങളുടെ നിരീക്ഷണം

തുടർന്ന് ഈ വർഷം ഫെബ്രുവരിയിലാണ് ഉയർന്ന അളവിൽ ഉപ്പ്,പഞ്ചസാര,കൊഴുപ്പ് എന്നിവയടങ്ങിയ പാക്കറ്റുകളിൽ മുന്നറിയിപ്പ് ലേബൽ നിർബന്ധമാക്കാൻ സുപ്രിംകോടതി എഫ്എസ്എസ്എഐയ്ക്ക് നിർദേശം നൽകിയത്. എന്നാൽ ഇത് ഭക്ഷ്യ വ്യവസായം എതിർക്കുന്നുവെന്ന് അറിയിച്ച് അതോറിറ്റി എതിർഹർജി സമർപ്പിച്ചു. പക്ഷേ, വ്യവസായികളുടെ എതിർപ്പ് മാനിച്ച് ലേബലിംഗ് നടത്താനാവാത്തത് അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കർശന ഭാഷയിലാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറലിനോട് കോടതി സംസാരിച്ചത്. വിഷയം പൌരന്‍മാരുടെ, പ്രത്യേകിച്ച് കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണെന്നും അതിനാൽ കോർപറേറ്റുകളുടെ സമ്മർദങ്ങൾക്ക് വഴങ്ങി തീരുമാനം വൈകിപ്പിക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.

FSSAI മുൻപ് നിർദ്ദേശിച്ച സ്റ്റാർ റേറ്റിംഗ് സംവിധാനത്തിന് പകരം, ആരോഗ്യത്തിന് ഹാനികരമായ അളവിൽ ഉപ്പോ പഞ്ചസാരയോ ഉണ്ടെങ്കിൽ അത് വ്യക്തമായി കാണിക്കുന്ന കളർ കോഡഡ് വാർണിംഗ് ലേബലുകൾ തന്നെ വേണമെന്നാണ് ആരോഗ്യ വിദഗ്ധരും ഹർജിക്കാരും കോടതിയിൽ വാദിക്കുന്നത്.

ലേബലിംഗ് സമ്പ്രദായം നടപ്പിലാക്കുകയാണെങ്കിൽ, നമ്മുടെ പരമ്പരാഗത ഇന്ത്യൻ ഭക്ഷ്യവസ്തുക്കളെല്ലാം തന്നെ ആരോഗ്യത്തിന് ഹാനികരമാണെന്ന് ലേബൽ ചെയ്യപ്പെടേണ്ടി വരുമെന്ന് സോളിസിറ്റർ ജനറൽ കോടതിയിൽ ചൂണ്ടിക്കാട്ടി. വിദേശരാജ്യങ്ങളിൽ പിന്തുടരുന്ന ഈ രീതി അതേപടി ഇന്ത്യയിൽ പകർത്താൻ കഴിയില്ലെന്നും ആ രാജ്യങ്ങളിൽ ആളുകൾ കഴിക്കുന്ന ഭക്ഷണങ്ങൾ അധികം എരിവോ രുചിയോ ഇല്ലാത്തതും, പഞ്ചസാരയോ കൊഴുപ്പോ വളരെ കുറഞ്ഞ അളവിൽ മാത്രം അടങ്ങിയതുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ആളുകളുടെ ആരോഗ്യത്തിൽ നിങ്ങൾക്കൊരു ആശങ്കയുമില്ലേ?'- കേന്ദ്രത്തെ നിർത്തിപ്പൊരിച്ച് സുപ്രിംകോടതി
സിജെപി പ്രതിഷേധക്കാർക്കെതിരായ എഫ്ഐആറുകൾ പിൻവലിക്കൽ: സർക്കാർ വിചാരിച്ചാൽ മാത്രം പോരാ, നിയമനടപടികൾ സങ്കീർണ്ണമെന്ന് വിദഗ്ധർ

എന്നാൽ ഈ വാദമംഗീകരിക്കാൻ കോടതി തയ്യാറായില്ല. നിങ്ങളുടെ മേലുള്ള സമ്മർദ്ദം ഞങ്ങൾക്ക് മനസ്സിലാകുമെന്നും എന്നാൽ കോടതി ആവശ്യപ്പെട്ട കാര്യങ്ങൾ ചെയ്തേ തീരൂ എന്നും കോടതി തറപ്പിച്ചു പറഞ്ഞു.. ഉത്തരവ് നിങ്ങൾ സ്വയം നടപ്പിലാക്കുമോ അതോ ഞങ്ങൾ ഉത്തരവിറക്കണമോ? എന്നായിരുന്നു കോടതിയുടെ ചോദ്യം.

രാജ്യത്തെ ജനങ്ങൾ ആരോഗ്യത്തോടെയിരിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലേ എന്ന് കോടതി അഭിഭാഷകനോട് ചോദിച്ചു. ഒരു ഭക്ഷണ ഉൽപ്പന്നം ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താനാണ് പാക്കറ്റിന്റെ മുൻവശത്ത് ഇത്തരം ലേബലുകൾ വേണമെന്ന് പറയുന്നത് എന്ന് കോടതി വ്യക്തമാക്കി.

"ചുവന്ന അടയാളം (Red Label) ഇല്ലെങ്കിൽ പോലും ഇത് ആരോഗ്യത്തിന് നല്ലതല്ലെന്ന് എല്ലാവർക്കും അറിയാം. പക്ഷേ ഇത്തരം ലേബലുകൾ പൊതുജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കും. ചെറിയ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടാകണം, അവർ ഇതിനകം ഇത്തരം ഭക്ഷണങ്ങൾക്ക് അടിമപ്പെട്ടുകഴിഞ്ഞു. കച്ചവടത്തെ ബാധിക്കുമെന്നതിനാൽ നിർമ്മാതാക്കൾക്ക് ഇത് ഇഷ്ടപ്പെട്ടേക്കില്ല. എന്നാൽ ഇതിൽ സർക്കാർ എന്തിനാണ് മടിക്കുന്നത്? ഉൽപ്പന്നം തിരഞ്ഞെടുക്കാനുള്ള തീരുമാനം ഉപഭോക്താവിന് തന്നെ വിട്ടുകൊടുക്കൂ," ബെഞ്ച് നിരീക്ഷിച്ചു.

'ആളുകളുടെ ആരോഗ്യത്തിൽ നിങ്ങൾക്കൊരു ആശങ്കയുമില്ലേ?'- കേന്ദ്രത്തെ നിർത്തിപ്പൊരിച്ച് സുപ്രിംകോടതി
നാല് പതിറ്റാണ്ട് നീണ്ട നിയമപോരാട്ടം; ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ബോഫോഴ്സ് കേസിന് തിരശ്ശീല

രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (MSME) മൂന്നിലൊന്ന് ഭാഗവും പ്രവർത്തിക്കുന്നത് പരമ്പരാഗത ഭക്ഷണ ഉൽപ്പന്നങ്ങളുടെ മേഖലയിലാണെന്നും, നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ലേബലിംഗ് രീതി നടപ്പിലാക്കിയാൽ ഈ വ്യവസായ മേഖലയെ അത് ഗുരുതരമായി ബാധിക്കുമെന്നുമായിരുന്നു ഇതിന് സോളിസിറ്റർ ജനറലിന്റെ മറുപടി.

എന്നാൽ ഇതിൽ കൂടുതൽ വാക്പോരിന് നിൽക്കാതെ, അന്ത്യശാസനം നൽകുകയാണ് കോടതി ചെയ്തത്. ഇത് അവസാനത്തെ താക്കീത് ആണെന്നും ഇനിയൊരു അവസരം ഈ വിഷയത്തിൽ പ്രതീക്ഷിക്കേണ്ടെന്നും കോടതി കടുപ്പിക്കയും ചെയ്തു.

Summary

The Supreme Court has issued a strong warning to the Central Government over food labeling standards. A bench headed by Justice J.B. Pardiwala sharply criticized the Food Safety and Standards Authority of India (FSSAI) for shortcomings in food labeling, questioning whether authorities were unconcerned about public health.

The court was hearing a public interest litigation seeking directions to the Central Government and FSSAI to mandate clear front-of-pack warning labels on packaged and processed foods that contain high levels of salt, sugar, and saturated fat.

Observing that consumers have a fundamental right to know the ingredients in the food they consume and the potential health risks associated with them, the Supreme Court sought responses from the Union Health Ministry and FSSAI, emphasizing the seriousness of the issue.

Madism Digital
madismdigital.com