ഭക്ഷണമില്ലാതെ, ഒടിഞ്ഞ നടുവുമായി 50 മണിക്കൂറുകൾ... വിമാനം തകർന്ന് ഇറാനിൽ കുടുങ്ങിയ യു.എസ് സൈനികന്റെ അനുഭവം

സിബിഎസ് ന്യൂസ് പുറത്തുവിട്ട അഭിമുഖത്തിൽ താനനുഭവിച്ച ദുരിതം ബ്രാവോ നിർവികാരമായാണ് വിവരിക്കുന്നത്
ഭക്ഷണമില്ലാതെ, ഒടിഞ്ഞ നടുവുമായി 50 മണിക്കൂറുകൾ... വിമാനം തകർന്ന് ഇറാനിൽ കുടുങ്ങിയ യു.എസ് സൈനികന്റെ അനുഭവം
Published on

വിമാനം തകർന്ന് കാട്ടിൽ കുടുങ്ങുന്ന സൈനികരുടെയും യാത്രക്കാരുടെയുമൊക്കെ കഥകൾ നമ്മൾ ഹോളിവുഡ് ചിത്രങ്ങളായി കണ്ടിട്ടുണ്ട്. കാട്ടിൽ അവരനുഭവിക്കുന്ന ദുരിതങ്ങൾ നേരിട്ടെന്ന പോലെ കണ്ട് പേടിച്ചിട്ടുമുണ്ട്. എന്നാൽ യുദ്ധത്തിലേർപെട്ടിരിക്കുന്ന അയൽരാജ്യത്ത് വിമാനം തകർന്ന് കുടുങ്ങുന്ന ഒരു സൈനികന്റെ അവസ്ഥ ഊഹിക്കാനാകുമോ? അങ്ങിനെയൊരു സാഹചര്യത്തിലൂടെ 50 മണിക്കൂറുകൾ കടന്നുപോയ ആളാണ് യു.എസ് സൈനികൻ ബ്രാവോ. യുദ്ധത്തിനിടെ ബ്രാവോ ഉണ്ടായിരുന്ന F-15E സ്ട്രൈക്ക് ഈഗിൾ എന്ന വിമാനം ഇറാൻ സൈന്യം വെടിവെച്ചിടുകയും ബ്രാവോ രാജ്യത്ത് കുടുങ്ങുകയുമായിരുന്നു. സിബിഎസ് ന്യൂസ് പുറത്തുവിട്ട അഭിമുഖത്തിൽ താനനുഭവിച്ച ദുരിതം ബ്രാവോ നിർവികാരമായാണ് വിവരിക്കുന്നത്.

ബ്രാവോ എന്നത് സൈനികന്റെ യഥാർഥ പേരല്ല. ഏർപ്പെട്ടിരിക്കുന്ന മിഷനിലെ ഒരു തിരിച്ചറിയൽ നാമം മാത്രമാണ്. ബ്രാവോയ്ക്കൊപ്പം മറ്റൊരു സൈനികനും അപകടത്തിൽപ്പെട്ടിരുന്നെങ്കിലും ഇദ്ദേഹത്തെ പിന്നീട് രക്ഷിച്ചു. ആൽഫ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. അഭിമുഖത്തിൽ പങ്കെടുക്കാൻ ഇദ്ദേഹം വിമുഖത പ്രകടിപ്പിച്ചതിനാൽ ബ്രാവോയെ മാത്രം ഇന്റർവ്യൂ ചെയ്യുകയായിരുന്നു. ഇരുവരെയും രക്ഷിച്ചത് അമേരിക്കയുടെ ഐക്യവും സൈന്യത്തിന്റെ വിവേചനബുദ്ധിയുമാണെന്ന് ബ്രാവോ പറയുന്നു. ഇതാദ്യമായാണ് ഇറാനുമായുള്ള യുദ്ധത്തിൽ അപകടം പറ്റിയ സൈനികരുടെ അനുഭവം അവരിലൊരാളിലൂടെ തന്നെ പുറത്തെത്തുന്നത്.

ഭക്ഷണമില്ലാതെ, ഒടിഞ്ഞ നടുവുമായി 50 മണിക്കൂറുകൾ... വിമാനം തകർന്ന് ഇറാനിൽ കുടുങ്ങിയ യു.എസ് സൈനികന്റെ അനുഭവം
അമേരിക്കയെ തുരത്താൻ ഇറാന് ചൈനയുടെ രഹസ്യ സഹായം? റിപ്പോർട്ട് പുറത്തുവിട്ട് വാൾസ്ട്രീറ്റ് ജേണൽ, തള്ളി ട്രംപ്

ഏപ്രിൽ 3നാണ് ഇറാന്റെ മിസൈൽ ആക്രമണത്തിൽ ബ്രാവോ സഞ്ചരിച്ചിരുന്ന യുദ്ധവിമാനം ഇറാന്റെ കോഹ്ഗിലൂയേ-ബോയർ അഹ്മദ് പ്രവിശ്യകൾക്കിടയിൽ തകർന്നു വീഴുന്നത്. ഇറാഖുമായി അതിർത്തി പങ്കിടുന്ന മേഖലയാണിത്. ഒരു ഗുഡ്സ് ട്രെയിൻ വന്നിടിച്ചത് പോലെയാണ് ആക്രമണം അനുഭവപ്പെട്ടതെന്ന് ബ്രാവോ പറയുന്നു. ഉടൻ തന്നെ പാരച്യൂട്ട് തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആൽഫ പാരച്യൂട്ടിൽ താഴെ സുരക്ഷിതമായി പതിച്ചെങ്കിലും ബ്രാവോയുടേത് ആക്രമണത്തിൽ തകർന്നിരുന്നു. പിന്നീടുള്ള കഥ ബ്രാവോ പറയുന്നത് ഇങ്ങനെ.

വിമാനത്തിൽ മിസൈൽ പതിച്ചപ്പോൾ തന്നെ പാരച്യൂട്ട് നിവർത്താനാണ് ശ്രമിച്ചത്. താഴേക്ക് വീഴുന്നതിനിടയിൽ പാരച്യൂട്ട് ഉണ്ടോ എന്ന് മുകളിലേക്ക് നോക്കിയത് മാത്രമേ ഓർമയുള്ളൂ. മുകളിലെ ആകാശം കണ്ട് അലറിവിളിച്ചുപോയി. അതായിരുന്നു ജീവിതത്തിലിന്നേ വരെ കണ്ടതിൽ ഏറ്റവും ഭയാനകമായ കാഴ്ച. മണിക്കൂറിൽ 70-100 മൈൽ വേഗതയിലാണ് താഴേക്ക് പതിച്ചത്. താഴേക്കുള്ള വീഴ്ചയിലും എങ്ങനെയെങ്കിലും പാരച്യൂട്ട് നിവർത്താനായിരുന്നു ശ്രമം. പക്ഷേ നടന്നില്ല, നടുവിടിച്ച് താഴേക്ക് വീണു. നട്ടെല്ലിനും തോളെല്ലിനും ഗുരുതര പരിക്ക്. ദേഹമാസകലം മാരകമായ മുറിവുകൾ. തല ഉയർത്താൻ പറ്റാത്തത്ര വേദന. മുഖത്തും കാര്യമായ പരിക്ക് പറ്റി.

ഭക്ഷണമില്ലാതെ, ഒടിഞ്ഞ നടുവുമായി 50 മണിക്കൂറുകൾ... വിമാനം തകർന്ന് ഇറാനിൽ കുടുങ്ങിയ യു.എസ് സൈനികന്റെ അനുഭവം
അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷം: അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ യുഎസ് തകർത്തു; ജോർദാനിലെ സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈലാക്രമണം

നിലത്ത് വീണയുടനെ ഒരു കാര്യം മനസ്സിലായി. പിടിക്കപ്പെട്ടാൽ പിന്നെ രക്ഷയില്ല. സൈനിക മിഷനുകളിൽ പരിക്ക് പറ്റുന്നത് സാധാരണമാണല്ലോ. അതുകൊണ്ടു തന്നെ അവ തരണം ചെയ്യാൻ പരിശീലനം ലഭിച്ചിട്ടുണ്ട്. അങ്ങനെയാണ് പരിക്ക് വകവയ്ക്കാതെ ആ സ്ഥലത്ത് നിന്ന് രക്ഷപെടാൻ തീരുമാനിക്കുന്നത്. വിമാനം തകർന്നുവീണ സ്ഥലം ഇറാൻ സൈന്യം അരിച്ചുപെറുക്കുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് കഴിയുന്നതും പെട്ടെന്ന് അവിടെ നിന്ന് മാറാനുള്ള വഴി നോക്കി. പരിക്കിൽ നിന്ന് ചോരനിർത്താതെ ഒലിച്ചുക്കൊണ്ടേയിരുന്നു. പക്ഷേ പിടിക്കപ്പെടരുതല്ലോ. അതിനാൽ അടുത്തുള്ള ഒരു പർവതനിരയ്ക്കടുത്തേക്ക് ഇഴഞ്ഞുനീങ്ങി ഒളിച്ചിരുന്നു. ഏകദേശം 7000 അടിയോളം ഉണ്ടായിരുന്നു അത്. തുടർന്ന് 50 മണിക്കൂറോളം അവിടെ ഒളിവിൽ.

ഇറാൻ സൈന്യം ഈ സമയം കൊണ്ട് തിരച്ചിലാരംഭിച്ചിരുന്നു. എന്റെ നൂറ് മീറ്റർ അടുത്ത് വരെ എത്തുകയും ചെയ്തു. പക്ഷേ ഭാഗ്യത്തിന് കണ്ടെത്തിയില്ല. ആ സമയത്ത് ആകെ ഒരു പിസ്റ്റളും കമ്മ്യൂണിക്കേഷൻ ഡിവൈസും ട്രാക്കിംഗ് ബീക്കണും മാത്രമാണുണ്ടായിരുന്നത്. സുരക്ഷിതമാണെന്ന് തോന്നിയ സ്ഥലത്ത് ഒളിച്ചിരിക്കാൻ അവസരം കിട്ടിയ ഉടൻ എവിടെയാണുള്ളതെന്ന് സൈന്യത്തെ അറിയിച്ചു. പിറ്റേദിവസം അവരെത്തി രക്ഷപെടുത്തി. അത്രയും സമയം അനുഭവിച്ച പേടിയും ടെൻഷനും വേദനയുമൊക്കെ ജീവിതകാലം മുഴുവൻ ഓർമിക്കാൻ തക്കതുണ്ട്.

ബ്രാവോ പറഞ്ഞുനിർത്തി.

ഭക്ഷണമില്ലാതെ, ഒടിഞ്ഞ നടുവുമായി 50 മണിക്കൂറുകൾ... വിമാനം തകർന്ന് ഇറാനിൽ കുടുങ്ങിയ യു.എസ് സൈനികന്റെ അനുഭവം
'പലസ്തീനിൽ ദ്വിരാഷ്ട്ര പരിഹാരം വേണം, പശ്ചിമേഷ്യൻ സംഘർഷത്തിൽ അതീവ ആശങ്ക'; ബ്രിക്‌സ് സംയുക്ത പ്രസ്‌താവന

സിഐഎ നടത്തിയ രഹസ്യാന്വേഷണ നീക്കങ്ങളുടെ സഹായത്തോടെയാണ് ബ്രാവോയുടെ സ്ഥാനം കണ്ടെത്തിയത്. നൂറോളം സൈനികർ നേരിട്ടും നൂറിലധികം പേർ വ്യോമമാർഗവും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിരുന്നു..

രക്ഷാപ്രവർത്തനത്തിനിടെ മരുഭൂമിയിലെ മണലിൽ ഉറച്ചുപോയ രണ്ട് യുഎസ് വിമാനങ്ങൾ രഹസ്യ വിവരങ്ങൾ ചോരാതിരിക്കാനായി യുഎസ് സൈന്യം തന്നെ തകർത്തു. യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും സാഹസികമായ രക്ഷാപ്രവർത്തനങ്ങളിൽ ഒന്നാണിതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

Summary

We have seen stories of soldiers and passengers stranded in forests after plane crashes, often depicted in Hollywood films. We have watched their struggles in the wilderness and imagined the fear they must have faced. But can we imagine what it would be like for a soldier to crash in a neighboring country at war and become stranded there? U.S. serviceman Bravo endured such a situation for 50 hours. During the war, the F-15E Strike Eagle aircraft he was in was shot down by Iranian forces, leaving Bravo stranded in the country. In an interview released by CBS News, Bravo calmly recounted the ordeal he went through.

Madism Digital
madismdigital.com