

പത്ത് വര്‍ഷത്തിന് ശേഷം കേരളത്തില്‍ അധികാരത്തിലെത്തിയ യുഡിഫ് ഭരണം ആറ് മാസം പിന്നിടുമ്പോള്‍ കോണ്‍ഗ്രസിലും മുന്നണിയിലും പലവിധ തര്‍ക്കങ്ങള്‍ സജീവമാണ്. ബോര്‍ഡ് കോര്പറേഷന് വിഭജനം മുതല്‍ മുഖ്യമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നു എന്നുള്‍പ്പെടെയുള്ള വിഷയങ്ങളാണ് ചര്‍ച്ചകളുടെ കേന്ദ്ര ബിന്ദു. ഇതിന് പുറമെ കെപിസിസി അധ്യക്ഷ പദവിയുള്‍പ്പെടെ തര്‍ക്കവിഷയമായി തുടരുകയും പാര്‍ട്ടിയില്‍ പുതിയ അധികാര സമവാക്യങ്ങള്‍ ശക്തമായി ഉയരുകയും ചെയ്യുന്നുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തിനായി വി ഡി സതീശന് - കെ സി വേണുഗോപാല്‍ വിഭാഗങ്ങളായിരുന്നു സജീവമായി മത്സര രംഗത്തുണ്ടായത്. ഇതിന് പിന്നാലെ ഇരു വിഭാഗങ്ങളും അധികാര സ്ഥാനങ്ങള്‍ പങ്കിട്ടെടുക്കുകയും ചെയ്തു. എന്നിട്ടും പലവിധ വിഷയങ്ങളില്‍ അടി തുടരുമ്പോള്‍ വലിയ കലാപക്കൊടി ഉയര്‍ത്തുകയാണ് കോണ്‍ഗ്രസിലെ എ ഗ്രൂപ്. പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ചകളിലും തീരുമാനങ്ങളിലുമുള്ള ഏകോപനമില്ലായ്മ, പരിഗണയില്ലായ്മ എന്നിവയാണ് വീണ്ടും ഒരുമിച്ചുനില്ക്കാന് നേതാക്കളെ പ്രേരിപ്പിച്ചതെന്നാണ് ഗ്രൂപ്പ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന 'എ' ഗ്രൂപ്പിനെ അദ്ദേഹത്തിന്റെ അഭാവത്തില്‍ ശക്തിപ്പെടുത്താനാണ് നീക്കം. ഇതിനായി പുതുതലമുറയിലെ ചില നേതാക്കളാണ് ചരടുവലി നടത്തുന്നത്. പാര്‍ട്ടിയും സര്‍ക്കാരും തമ്മിലും പാര്‍ട്ടിക്കുള്ളിലും കൂടുതല്‍ ഏകോപനവും കൂടിയാലോചനയും ഉറപ്പാക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യമമെന്നാണ് നേതാക്കളുടെ വാദം. സര്‍ക്കാരുമായും പാര്‍ട്ടിയുമായും ബന്ധപ്പെട്ട പല ചര്‍ച്ചകളിലും എ ഗ്രൂപ്പ് നേതാക്കളുടെ സാന്നിധ്യം കുറവാണെന്നും നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.
എ ഗ്രൂപ്പിന് സംഭവിച്ചത്
ഒരു കാലത്ത് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പ്രബല വിഭാഗമായിരുന്നു എ ഗ്രൂപ്പ്. 1970-കളുടെ അവസാനത്തില്‍ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തില്‍ എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട വിഭാഗമാണ് കോണ്‍ഗ്രസ് (എ) അഥവാ എ ഗ്രൂപ്പ്. ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി തുടങ്ങിയ നേതാക്കളായിരുന്നു ഈ വിഭാഗത്തെ പ്രധാനമായും നയിച്ചത്.
കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയ ചരിത്രത്തില്‍ എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട വിഭാഗമാണ് കോണ്‍ഗ്രസ് (എ) അഥവാ എ ഗ്രൂപ്പ്. 1970-കളുടെ അവസാനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പും കേരളത്തിലെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ഈ വിഭാഗത്തിന്റെ പിറവിയിലേക്ക് നയിച്ചത്
കേരളരാഷ്ട്രീയം വിട്ട് എ കെ ആന്റണി ദേശീയ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടിയായിരുന്നു ഈ വിഭാഗത്തെ നയിച്ചത്. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്മാറിയതോടെയാണ് എ ഗ്രൂപ്പ് ദുര്‍ബലമായത്. കെ സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി.ഡി. സതീശന് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ സ്വാധീനം ലഭിച്ചതോടെ ഐ ഗ്രൂപ്പും ശക്തിപ്പെട്ടു. ഇതിനിടെ കോണ്‍ഗ്രസിലെ ഗ്രൂപ് സമവാക്യങ്ങള്‍ തന്നെ മാറുന്ന നിലയുണ്ടായി.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വര്‍ഷം എ ഗ്രൂപ്പിലെ ചില നേതാക്കള്‍ എഐസിസി ജനറല്‍ സെക്രട്ടറി (സംഘടന) കെ സി വേണുഗോപാലിനൊപ്പം ചേര്‍ന്നായിരുന്നു പ്രവര്‍ത്തിച്ചത്. ഇതിലുള്‍പ്പെട്ട ചിലരുടെ നേതൃത്വത്തിലാണ് ഗ്രൂപ്പിനെ സജീവമാക്കാന്‍ ശ്രമം നടക്കുന്നത്. ഷാഫി പറമ്പില്‍, പി.സി. വിഷ്ണുനാഥ് എന്നിവര്‍ക്കൊപ്പം ചാണ്ടി ഉമ്മന്‍, ടി. സിദ്ദിഖ് തുടങ്ങിയ നേതാക്കളെയും ഗ്രൂപ്പിലേക്ക് എത്തിക്കാനായാല്‍ കരുത്ത് തിരിച്ച് പിടിക്കാനാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
കേരളത്തിലെ സജീവ ചര്‍ച്ചയായ കെപിസിസി അധ്യക്ഷ പദവിയിലേക്കും തങ്ങളുടെ പ്രതിനിധിയെ ഉയര്‍ത്തിക്കാട്ടാനാണ് എ ഗ്രൂപ്പിന്റെ ശ്രമം. മുതിര്‍ന്ന നേതാവ് ബെന്നി ബെഹനാനെയാണ് ഈ പദവിയിലേക്ക് ഗ്രൂപ്പ് പരിഗണിക്കുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് നിരവധി പേരുകള്‍ ഇപ്പോള്‍ തന്നെ സജീവ ചര്‍ച്ചയിലുണ്ട്. എ ഗ്രൂപ്പിന് ഒരു സ്ഥാനാര്‍ഥിയെ നിര്ദേശിക്കേണ്ടിവന്നാല് ബെന്നി ബെഹനാന് എന്ന പേരായിരിക്കും ഇവര്‍ ഉയര്‍ത്തുക. മുതിര്‍ന്ന നേതാവായ ബെന്നി ബെഹനാന് യുഡിഎഫ് കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നതും അവകാശവാദത്തിന് ബലം പകരും.
The Congress A group is making efforts to regain its strength following growing differences within the party over coordination and decision-making. Despite the sharing of key positions between the VD Satheesan and KC Venugopal factions after the leadership contest for the Chief Minister's post, disagreements continue on various issues. Leaders from the A group believe that the lack of internal discussions, consultation and adequate representation in party and government decisions has prompted them to reunite. The initiative, led by younger leaders, aims to revive the faction that was once headed by former Chief Minister Oommen Chandy and strengthen coordination between the party and the government.