ആയിരത്തിന് ഓടിയാല്‍ 500 രൂപ കമ്മീഷനോ? ഓണ്‍ലൈന്‍ ടാക്‌സി സമരത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍

കമ്പനികള്‍ ഡ്രൈവര്‍മാരെ 'സ്വതന്ത്ര പങ്കാളികള്‍' എന്ന് വിളിക്കുന്നുണ്ടെങ്കിലും, നിയന്ത്രണങ്ങള്‍ പൂര്‍ണമായും കമ്പനിയുടെ അല്‍ഗോരിതങ്ങളില്‍ അധിഷ്ഠിതമാണ്
ആയിരത്തിന് ഓടിയാല്‍ 500 രൂപ കമ്മീഷനോ? ഓണ്‍ലൈന്‍ ടാക്‌സി സമരത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍
Published on

കേരളത്തിലെ ഓണ്‍ലൈന്‍ ടാക്‌സി മേഖലയില്‍ ജൂലൈ 21-ന് ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല സമരം, ഗിഗ് ഇക്കോണമിയിലെ തൊഴിലാളികള്‍ നേരിടുന്ന രൂക്ഷമായ ചൂഷണത്തിന്റെയും അരക്ഷിതാവസ്ഥയുടെയും നേര്‍ചിത്രമാണ്.

ഊബര്‍, ഓല, റാപ്പിഡോ തുടങ്ങിയ വമ്പന്‍ കമ്പനികള്‍ക്കെതിരെയും സര്‍ക്കാര്‍ പദ്ധതിയായ കേരള സവാരിക്കെതിരെയുമുള്ള ഈ പ്രതിഷേധം ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കമാണ്. കമ്മീഷന്‍ നിരക്കിലെ അമിതമായ വര്‍ദ്ധനവാണ് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഉന്നയിക്കുന്ന പ്രധാന പരാതി.

വരുമാനത്തിന്റെ 50 ശതമാനത്തോളം കമ്മീഷനായി ഈടാക്കുന്ന രീതി ഡ്രൈവര്‍മാരെ കടക്കെണിയിലാക്കുന്നു. ആഗോള കമ്പനികളുടെ ലാഭക്കൊതി ഡ്രൈവര്‍മാരുടെ അധ്വാനത്തെ പൂര്‍ണ്ണമായും ചൂഷണം ചെയ്യുന്നുവെന്നതാണ് വസ്തുത.

ആയിരത്തിന് ഓടിയാല്‍ 500 രൂപ കമ്മീഷനോ? ഓണ്‍ലൈന്‍ ടാക്‌സി സമരത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍
'അതിവേഗ റെയിൽ ഈ രൂപത്തിൽ ഏറ്റെടുക്കാൻ പറ്റില്ല': കെ-റെയിലിന് പറ്റിയത് സംഭവിക്കരുതെന്ന് മുഖ്യമന്ത്രി, നടപടികൾ ഉടനില്ല

ഇതിനൊപ്പം വര്‍ധിച്ചുവരുന്ന ഇന്ധന വിലയും വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവുകളും കണക്കിലെടുക്കുമ്പോള്‍, ലഭിക്കുന്ന വരുമാനം കുടുംബാവശ്യങ്ങൾക്കോ വാഹനത്തിന്റെ വായ്പ തിരിച്ചടവിനോ തികയുന്നില്ലെന്നാണ് ടാക്സി ഡ്രൈവർമാർ പറയുന്നത്.

അതേസമയം സര്‍ക്കാര്‍ സംരംഭമായ കേരള സവാരി തുടക്കത്തില്‍ ഡ്രൈവര്‍മാര്‍ക്കു വലിയ പ്രതീക്ഷ നല്‍കിയിരുന്നുവെങ്കിലും, സാങ്കേതിക തടസങ്ങളും ആപ്പിലെ പോരായ്മകളും കാരണം ഡ്രൈവര്‍മാര്‍ക്കു വരുമാനം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നതാണു യാഥാര്‍ത്ഥ്യം.

ഈ സമരം കേവലം കമ്മീഷന്‍ തര്‍ക്കമല്ല, മറിച്ച് ആധുനിക സാങ്കേതികവിദ്യയുടെ മറവില്‍ നടക്കുന്ന തൊഴില്‍ ചൂഷണമാണ്. അതായത് തൊഴിലാളി - ഉടമസ്ഥ ബന്ധത്തിന്റെ അഭാവം ഇവിടെ പ്രധാന വില്ലനാവുന്നു. കമ്പനികള്‍ ഡ്രൈവര്‍മാരെ 'സ്വതന്ത്ര പങ്കാളികള്‍' എന്ന് വിളിക്കുന്നുണ്ടെങ്കിലും, നിയന്ത്രണങ്ങള്‍ പൂര്‍ണമായും കമ്പനിയുടെ അല്‍ഗോരിതങ്ങളില്‍ അധിഷ്ഠിതമാണ്.

ഇത്തരമൊരു ലേബല്‍ ഉപയോഗിച്ച് കമ്പനികള്‍ തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തങ്ങളില്‍ (Social Security, Insurance, PF) നിന്നു പിന്മാറുന്നു. അതുപോലെ ഡ്രൈവര്‍മാര്‍ക്ക് അപ്രതീക്ഷിതമായി അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യപ്പെടുകയോ റൈഡുകള്‍ നിഷേധിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യം കമ്പനികളുടെ ഏകപക്ഷീയമായ തീരുമാനങ്ങളുടെ ഫലമാണ്. ഇതിനെ ചോദ്യം ചെയ്യാന്‍ ഡ്രൈവര്‍മാര്‍ക്കു സംവിധാനവുമില്ല.

ആയിരത്തിന് ഓടിയാല്‍ 500 രൂപ കമ്മീഷനോ? ഓണ്‍ലൈന്‍ ടാക്‌സി സമരത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍
'കള്ളാടിയിലേത് കൂട്ടിയിട്ട മണ്ണ് ഒലിച്ചതല്ല, മണ്ണിടിച്ചില്‍ തന്നെ'; കേരളത്തില്‍ നടക്കാത്ത 'വടക്കേ ഇന്ത്യന്‍' ഫോര്‍മുലകള്‍

സാമ്പത്തികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങള്‍

കേരളത്തിലെ ടാക്‌സി മേഖലയിലെ തൊഴിലാളികള്‍ വലിയൊരു വിഭാഗം ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ട്. ഈ സമരം വിജയിക്കണമെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണ്. അതായത്,

നിയമപരമായ സംരക്ഷണം: ഗിഗ് തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ വ്യക്തമായ നിയമനിര്‍മാണം അനിവാര്യമാണ്. ഡ്രൈവര്‍മാരെ കേവലം ബിസിനസ് പങ്കാളികളായി കാണാതെ തൊഴില്‍ നിയമങ്ങള്‍ക്ക് കീഴില്‍ കൊണ്ടുവരണം.

കമ്മീഷന്‍ നിയന്ത്രണം: കമ്പനികള്‍ക്ക് ഈടാക്കാവുന്ന കമ്മീഷന് പരിധി നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അമിത ലാഭം കൊയ്യുന്ന കമ്പനികള്‍ക്കുമേല്‍ കര്‍ശനമായ നിയന്ത്രണം വേണം.

എന്ത് സംഭവിക്കും?

ഈ സമരം പരാജയപ്പെട്ടാല്‍, ആയിരക്കണക്കിനു ഡ്രൈവര്‍മാര്‍ ഗിഗ് ഇക്കോണമിയുടെ തടവുകാരായി തുടരുകയും വലിയൊരു വിഭാഗം ആത്മഹത്യകളിലേക്കോ തൊഴില്‍ ഉപേക്ഷിക്കലിലേക്കോ നീങ്ങുകയും ചെയ്യുമെന്നാണ് മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.

കമ്പനികളുടെ അമിത കമ്മീഷന്‍ കൊള്ളയ്ക്കെതിരെ തങ്ങള്‍ നടത്തുന്ന ഈ സമരം അതിജീവനത്തിന്റേതാണെന്നാണ് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രതിനിധി പി കെ സജികുമാര്‍ പറയുന്നു.

''1000 രൂപയുടെ റൈഡ് എടുത്താല്‍ പകുതിയും കമ്പനി കൊണ്ടുപോകുന്ന അവസ്ഥയാണ്. ഇതില്‍നിന്ന് ഇന്ധനച്ചെലവും വാഹനത്തിന്റെ അറ്റകുറ്റപ്പണിയും കഴിഞ്ഞാല്‍ ഡ്രൈവര്‍ക്കു വീട്ടില്‍ കൊണ്ടുപോകാന്‍ വെറും തുച്ഛമായ തുക മാത്രമേ അവശേഷിക്കുന്നുള്ളൂ.

ഒരുതരം ആധുനിക അടിമത്തമാണ് ഇവിടെ നടക്കുന്നത്. കമ്പനികള്‍ക്ക് കമ്മീഷന്‍ ക്യാപ്പിങ് ഏര്‍പ്പെടുത്താനും ഡ്രൈവര്‍മാര്‍ക്ക് മിനിമം വരുമാന ഉറപ്പ് നല്‍കാനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം,'' സജികുമാർ ആവശ്യപ്പെടുന്നു.

ആയിരത്തിന് ഓടിയാല്‍ 500 രൂപ കമ്മീഷനോ? ഓണ്‍ലൈന്‍ ടാക്‌സി സമരത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍
സിനിമ കാണാന്‍ തിയറ്ററിലെത്തുമ്പോള്‍ ടിക്കറ്റ് വില കൂടുന്നുണ്ടോ? മള്‍ട്ടിപ്ലക്‌സുകളിലെ 'ഡൈനാമിക് പ്രൈസിങ്' ചതിക്കുഴികള്‍ക്ക് പിന്നില്‍

ഗിഗ് ഇക്കോണമിയിലെ തൊഴിലാളികളുടെ അവസ്ഥ ഇന്ന് വളരെ പരിതാപകരമാണ്. പ്ലാറ്റ്‌ഫോം കമ്പനികള്‍ ലാഭമുണ്ടാക്കുന്നത് ഈ തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതിലൂടെയാണ്. ഇവര്‍ക്കു തൊഴില്‍ സ്ഥിരതയോ ഇന്‍ഷുറന്‍സ് പരിരക്ഷയോ ഇല്ല.

ഒരു സാമ്പത്തിക വിശകലനത്തില്‍, ഡ്രൈവര്‍മാരുടെ വരുമാനത്തില്‍നിന്ന് കമ്മീഷന്‍ കുറയ്ക്കുന്നതിനൊപ്പം, കമ്പനികളെക്കൊണ്ട് സാമൂഹിക സുരക്ഷാ നിധിയിലേക്ക് വിഹിതം അടപ്പിക്കുകയും വേണമെന്ന ആവശ്യം ശക്തമാണ്. സര്‍ക്കാര്‍ ഇത്തരം വന്‍കിട കമ്പനികളുടെ അല്‍ഗോരിതങ്ങളെ നിയന്ത്രിക്കാന്‍ സുതാര്യമായ നിയമ ചട്ടക്കൂട് കൊണ്ടുവരണമെന്ന് സാമ്പത്തിക വിദഗ്ധൻ ഡോ. ആര്‍. രാംകുമാറും പറയുന്നു.

സര്‍ക്കാര്‍ ഇടപെടലിലൂടെ മാത്രമേ ഇതിനൊരു ശാശ്വത പരിഹാരം കാണാന്‍ സാധിക്കൂയെന്നാണ് ഇപ്പോഴത്തെ സാഹചര്യം വ്യക്തമാക്കുന്നത്. സാങ്കേതികവിദ്യ വികസിക്കുമ്പോള്‍ അത് തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് പകരം അവരുടെ ചൂഷണത്തിന് ഉപയോഗിക്കപ്പെടുന്നുവെന്നതാണ് ഈ സമരം വിളിച്ചുപറയുന്നത്.

Summary

The indefinite strike planned by Kerala's online taxi drivers from July 21 highlights the severe exploitation and insecurity faced by workers in the gig economy.

The protest, directed against major ride-hailing companies such as Uber, Ola, and Rapido, as well as the state-run Kerala Savari platform, signals the beginning of a major economic standoff. The drivers' primary grievance is the steep increase in commission charges imposed by these platforms.

Drivers allege that platforms deduct up to 50% of their earnings as commission, pushing many into debt and financial distress. They argue that the profit-driven model of these companies has led to the systematic exploitation of their labour.

Madism Digital
madismdigital.com