നിതിൻ രാജിന്റെ മരണം: ഹർത്താലിൽ വലഞ്ഞ് ജനം; പരീക്ഷാർത്ഥികളും രോഗികളും ദുരിതത്തിൽ; വിവിധയിടങ്ങളിൽ അറസ്റ്റ്

ദളിത് സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലിൽ വാഹനങ്ങള്‍ തടയില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു
നിതിൻ രാജിന്റെ മരണം: ഹർത്താലിൽ വലഞ്ഞ് ജനം;  പരീക്ഷാർത്ഥികളും രോഗികളും ദുരിതത്തിൽ; വിവിധയിടങ്ങളിൽ അറസ്റ്റ്
Published on

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ദളിത് സംഘടനകളും ആക്ഷൻ കൗൺസിലും ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ കേരളത്തിൽ ജനജീവിതത്തെ സാരമായി ബാധിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വിവിധ ജില്ലകളിൽ ഹർത്താൽ അനുകൂലികൾ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തതോടെ പലയിടത്തും സംഘർഷാവസ്ഥയുണ്ടായി.

നിതിൻ രാജിന്റെ മരണം: ഹർത്താലിൽ വലഞ്ഞ് ജനം;  പരീക്ഷാർത്ഥികളും രോഗികളും ദുരിതത്തിൽ; വിവിധയിടങ്ങളിൽ അറസ്റ്റ്
`കാണേണ്ട, അവനെ കൊന്നവരെ'; പ്രിൻസിപ്പലിനെ കാണാതെ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിൽനിന്ന് മടങ്ങി നിതിൻ രാജിന്റെ പിതാവ്

ദേശീയപാതയിൽ ഗതാഗതക്കുരുക്ക്

തലസ്ഥാന നഗരിയിൽ കഴക്കൂട്ടം മുതൽ കണിയാപുരം വരെയുള്ള ഭാഗങ്ങളിൽ ദേശീയപാത ഉപരോധിച്ചത് വലിയ ഗതാഗത തടസ്സത്തിന് കാരണമായി. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (VIT) പ്രവേശന പരീക്ഷ എഴുതാൻ പോയ വിദ്യാർത്ഥികളും ആശുപത്രികളിലേക്ക് പോകേണ്ട രോഗികളും മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി. കഠിനമായ ട്രാഫിക് ബ്ലോക്ക് കാരണം കൃത്യസമയത്ത് പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്ത സാഹചര്യമുണ്ടായത് പരീക്ഷാർത്ഥികളെ കടുത്ത പ്രതിസന്ധിയിലാക്കി.

പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിന് മുന്നിലും പള്ളിപ്പുറം സിആർപിഎഫ് ജംഗ്ഷനിലും പ്രതിഷേധക്കാരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ബസുകൾ തടയാൻ ശ്രമിച്ച പ്രവർത്തകരെ നെയ്യാറ്റിൻകരയിലും തൊടുപുഴയിലും കോഴിക്കോട്ടും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കണിയാപുരത്ത് ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടെങ്കിലും പിന്നീട് പൊലീസ് ഇടപെട്ടാണ് സ്വകാര്യ വാഹനങ്ങൾ കടത്തിവിട്ടത്.

നിതിൻ രാജിന്റെ മരണം: ഹർത്താലിൽ വലഞ്ഞ് ജനം;  പരീക്ഷാർത്ഥികളും രോഗികളും ദുരിതത്തിൽ; വിവിധയിടങ്ങളിൽ അറസ്റ്റ്
നിതിൻ രാജിന്റെ മരണം: അധ്യാപകർക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കും ജാതീയ അധിക്ഷേപത്തിനും കേസ്; ലോൺ ആപ്പ് വിവാദവും അന്വേഷണത്തിൽ | Anjarakandy Case

ജില്ലാ തിരിച്ചുള്ള സ്ഥിതിഗതികൾ

കണ്ണൂർ & കോഴിക്കോട്: പയ്യന്നൂരിലും കണ്ണൂർ നഗരത്തിലും ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി. പേരാമ്പ്രയിലും ഉള്ളിയേരിയിലും സ്വകാര്യ ബസുകൾ തടഞ്ഞെങ്കിലും പിന്നീട് വിട്ടുനൽകി.

കോട്ടയം & ഇടുക്കി: മുണ്ടക്കയത്ത് കച്ചവടസ്ഥാപനങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല.

പലയിടത്തും വാഹനങ്ങൾ തടഞ്ഞതിനെച്ചൊല്ലി യാത്രക്കാരും ഹർത്താൽ അനുകൂലികളും തമ്മിൽ നേരിട്ട് വാക്കേറ്റമുണ്ടായ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെഡിക്കൽ കോളേജ്, ആർസിസി എന്നിവിടങ്ങളിലേക്ക് പോകേണ്ടിയിരുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പോലും പ്രതിഷേധത്തിനിടയിൽ കുടുങ്ങിയത് പ്രതിഷേധാർഹമായ സാഹചര്യമുണ്ടാക്കി.

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിയായ നിതിന്‍ രാജിന്റെ ആത്മഹത്യയെത്തുടര്‍ന്ന് ജസ്റ്റിസ് ഫോര്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും ദളിത് ആദിവാസി സംഘടനകളും ചേര്‍ന്നാണ് ഹര്‍ത്താല്‍ നടത്തുന്നത്. നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ രോഹിത് വെമുല നിയമം നടപ്പാക്കുക, അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കുക, നിതിന്‍ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.

English summary: A statewide hartal was observed in Kerala following the death of Nitin Raj, a dental student, triggering protests by Dalit organizations. Despite earlier assurances, protesters blocked vehicles and forced shops to close in several districts, causing major traffic disruptions and affecting patients and students.

Madism Digital
madismdigital.com