'കപ്പ് തൂക്കി ബെർത്ത് ഡേ ആഘോഷിക്കുമോ?'; സ്വപ്‌നം കണ്ട് പട്ടിദാർ

ഐപിഎൽ ഫൈനലിനു തൊട്ടടുത്ത ദിവസമാണ് ആർസിബി ക്യാപ്റ്റൻ പട്ടിദാറിന്റെ ജന്മദിനം
'കപ്പ് തൂക്കി ബെർത്ത് ഡേ ആഘോഷിക്കുമോ?'; സ്വപ്‌നം കണ്ട് പട്ടിദാർ
Published on

തുടർച്ചയായി രണ്ടാം തവണയും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ഫൈനലിൽ എത്തിച്ചിരിക്കുകയാണ് നായകൻ രജത് പട്ടിദാർ. മേയ് 31 ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസോ രാജസ്ഥാൻ റോയൽസോ ആയിരിക്കും ആർസിബിയുടെ എതിരാളികൾ.

കപ്പും തൂക്കി ആർസിബി നായകൻ ജന്മദിനം ആഘോഷിക്കുമോ എന്നതാണ് ഐപിഎൽ ആരാധകർ കാത്തിരിക്കുന്നത്. കാരണം ഫൈനലിനു തൊട്ടടുത്ത ദിവസം പട്ടിദാറിന്റെ ജന്മദിനമാണ്, ജൂൺ ഒന്ന്. മാത്രമല്ല ആർസിബിയുടെ മെന്റർ ദിനേശ് കാർത്തിക്കും ജൂൺ ഒന്നിനാണ് ജന്മദിനം ആഘോഷിക്കുന്നത്.

ഈ സീസണിൽ ആർസിബിക്കായി മികച്ച പ്രകടനമാണ് പട്ടിദാർ കാഴ്ചവെച്ചത്. 14 കളികളിൽ നിന്ന് 196.76 സ്‌ട്രൈക് റേറ്റിൽ 486 റൺസ് നേടിയിട്ടുണ്ട്. ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനെതിരെ പുറത്താകാതെ നേടിയ 93 റൺസാണ് ടോപ് സ്‌കോർ. ഈ സീസണിൽ അഞ്ച് അർധ സെഞ്ചുറികാളാണ് പട്ടിദാർ നേടിയിരിക്കുന്നത്.

'കപ്പ് തൂക്കി ബെർത്ത് ഡേ ആഘോഷിക്കുമോ?'; സ്വപ്‌നം കണ്ട് പട്ടിദാർ
'റെക്കോര്‍ഡുകളോ, അതൊക്കെ തകർന്നു...'; ഐപിഎല്‍ എലിമിനേറ്ററില്‍ പതിനഞ്ചുകാരന്റെ വിളയാട്ടം, സൂര്യവംശി സ്വന്തം പേരിലാക്കിയത് ഇതിഹാസങ്ങളുടെ നേട്ടങ്ങൾ

1993 ജൂൺ ഒന്നിനാണ് പട്ടിദാറിന്റെ ജന്മദിനം. ഫൈനലിനു പിറ്റേന്നു താരത്തിനു 33 വയസാകും. രാജ്യാന്തര ടീമിലേക്കു എത്താൻ ഈ പ്രായം വെല്ലുവിളിയാണെങ്കിലും ആർസിബിയെ തുടർച്ചയായി രണ്ടാം തവണയും കിരീടത്തിലെത്തിച്ചാൽ അടുത്ത ഒരു വർഷത്തേക്കുള്ള ഇന്ത്യയുടെ ടി20 പദ്ധതികളിൽ പട്ടിദാർ ഭാഗമായേക്കും. ഇന്ത്യൻ ജേഴ്‌സി അണിയാനുള്ള പ്രായ വെല്ലുവിളി ജന്മദിന തലേന്ന് കിരീടനേട്ടത്തിലൂടെ മറികടക്കുമോ പട്ടിദാർ എന്നതാണ് ഐപിഎൽ ആരാധകർ ഉറ്റുനോക്കുന്നത്.

English summary:

Rajat Patidar has led Royal Challengers Bengaluru to the IPL final for the second consecutive time, delivering a strong season with 486 runs at a high strike rate, including five half-centuries. Fans are excited as the final is just before his birthday on June 1, when both he and RCB mentor Dinesh Karthik celebrate. There is growing anticipation over whether Patidar can win the title and mark his birthday with a trophy, potentially boosting his chances of consideration for India’s T20 plans.

Madism Digital
madismdigital.com