'സ്വകാര്യതയും സമാധാനവും നഷ്ടപ്പെട്ടു'; പഴയ ലൈഫ് മിസ് ചെയ്യുന്നുവെന്ന് വൊസീഞ്ഞ, വീട്ടുകാർക്കും ബുദ്ധിമുട്ട്

മത്സരത്തിന്റെ അവസാന വിസിൽ മുഴങ്ങിയപ്പോൾ വോസിഞ്ഞയുടെ വികാരാധീനനായുള്ള ദൃശ്യങ്ങളും, ഗോൾപോസ്റ്റിന് മുന്നിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങളുടെ വീഡിയോകളും സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായിരുന്നു
'സ്വകാര്യതയും സമാധാനവും നഷ്ടപ്പെട്ടു'; പഴയ ലൈഫ് മിസ് ചെയ്യുന്നുവെന്ന് വൊസീഞ്ഞ, വീട്ടുകാർക്കും ബുദ്ധിമുട്ട്
Published on: 

ഫിഫ ലോകകപ്പ് ഓരോ പതിപ്പിലും വ്യക്തിഗത മികവിലൂടെ പെട്ടെന്ന് പ്രശസ്തിയിലേക്ക് ഉയർന്നുവരുന്ന നിരവധിയാളുകളെ കാണാറുണ്ട്. കേപ് വെർഡെ ഗോൾകീപ്പർ വോസിഞ്ഞയേക്കാൾ മികച്ച ഉദ്ദാഹരണം ഇതിന് വേറെയില്ല.

40കാരനായ താരം അംഗോള, മോൾഡോവ, പോർച്ചുഗൽ, സൈപ്രസ്, സ്ലൊവാക്യ, ഒപ്പം മാതൃരാജ്യമായ കേപ് വെർദെ എന്നിവിടങ്ങളിൽ കളിച്ച് ഒരു നീണ്ട കരിയർ നയിച്ചയാളാണ്.

പോർച്ചുഗീസ് സെക്കൻഡ് ഡിവിഷൻ ടീമായ ചാവാസുമായുള്ള കരാർ അവസാനിച്ചതോടെ, കേപ് വെർദെയുടെ കന്നി ലോകകപ്പിലേക്ക് കടക്കുമ്പോൾ ഒരു ഫ്രീ ഏജന്റായിരുന്ന വോസിഞ്ഞയുടെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ, താരത്തിന്റെ ലോകകപ്പ് അരങ്ങേറ്റം മറക്കാനാവാത്ത ഒരു പ്രകടനമായി എന്ന് മാത്രമല്ല, താരത്തിന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒന്നായി അത് മാറുകയും ചെയ്തു.

യൂറോപ്യൻ ചാമ്പ്യന്മാരും പിന്നീട് ടൂർണമെന്റിലെ ജേതാക്കളുമായ സ്പെയിനിനെതിരെയായിരുന്നു കേപ് വെർദെയുടെ ആദ്യ മത്സരം. എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കുന്ന പ്രകടനമാണ് അവർ കാഴ്ചവെച്ചത് എന്ന് പറഞ്ഞാൽ അത് കുറഞ്ഞുപോകും. വോസിഞ്ഞയുടെ മികച്ച സേവുകളുടെ കരുത്തിൽ കളി 0-0 എന്ന നിലയിൽ സമനിലയിലായതോടെ, കേപ് വെർദെ ടൂർണമെന്റിലെ ഏറ്റവും പ്രിയപ്പെട്ട ടീമുകളിലൊന്നായി മാറി.

'സ്വകാര്യതയും സമാധാനവും നഷ്ടപ്പെട്ടു'; പഴയ ലൈഫ് മിസ് ചെയ്യുന്നുവെന്ന് വൊസീഞ്ഞ, വീട്ടുകാർക്കും ബുദ്ധിമുട്ട്
ഏഷ്യൻ ഗെയിംസ്: പി ടി ഉഷയുടെ 42 വർഷത്തെ റെക്കോർഡ് തകർത്ത് വിത്യ രാംരാജിന് വെങ്കലം

മത്സരത്തിന്റെ അവസാന വിസിൽ മുഴങ്ങിയപ്പോൾ വോസിഞ്ഞയുടെ വികാരാധീനനായുള്ള ദൃശ്യങ്ങളും, ഗോൾപോസ്റ്റിന് മുന്നിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങളുടെ വീഡിയോകളും സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായിരുന്നു. കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം മുൻപുണ്ടായിരുന്ന 56,000-ൽ നിന്ന് സെപ്റ്റംബർ 28 ആയപ്പോഴേക്കും 28.3 ദശലക്ഷമായി കുതിച്ചുയർന്നു.

നാട്ടിൽ തിരിച്ചെത്തിയ 'ബ്ലൂ ഷാർക്കുകൾക്ക്' വലിയ സ്വീകരണമാണ് ലഭിച്ചത്. തലസ്ഥാന നഗരമായ പ്രിയയിലെ തെരുവുകളിൽ അവരെയും വഹിച്ച് പരേഡ് നടന്നു. എന്നാൽ പല കളിക്കാർക്കും ജീവിതം സാധാരണ നിലയിലായെങ്കിലും വോസിഞ്ഞയുടെ കാര്യം അങ്ങനെയായിരുന്നില്ല; അദ്ദേഹത്തിന്റെ ജീവിതത്തെ ഈ പ്രശസ്തി എന്നെന്നേക്കുമായി മാറ്റിമറിച്ചിരുന്നു.

ദി ഒബ്‌സർവറിന് നൽകിയ അഭിമുഖത്തിൽ, സമാധാനവും സ്വകാര്യതയും നഷ്ടപ്പെട്ടു എന്നാണ് താരം പറയുന്നത്.

'ഇപ്പോൾ ഞാൻ പുറത്തുപോകുമ്പോഴോ ഒരു റസ്റ്റോറന്റിൽ പോകുമ്പോഴോ, എന്നോടൊപ്പം ഫോട്ടോ എടുക്കാനോ ഓട്ടോഗ്രാഫ് ചോദിക്കാനോ ആളുകൾ വരാറുണ്ട്. അല്ലെങ്കിൽ, അതിലും കഷ്ടമായി ആരെങ്കിലും വീഡിയോ പകർത്തിക്കൊണ്ടിരിക്കും. എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ മാറിയത് ഇതാണ്, ഇതിൽ എനിക്ക് ഒന്നും ചെയ്യാനാകുമെന്ന് ഞാൻ കരുതുന്നില്ല."

'സ്വകാര്യതയും സമാധാനവും നഷ്ടപ്പെട്ടു'; പഴയ ലൈഫ് മിസ് ചെയ്യുന്നുവെന്ന് വൊസീഞ്ഞ, വീട്ടുകാർക്കും ബുദ്ധിമുട്ട്
'18 മണിക്കൂറിനിടെ 3 മത്സരങ്ങള്‍, ഞാന്‍ തളര്‍ന്നു പോയിരുന്നു', ഏഷ്യന്‍ ഗെയിംസ് സംഘാടനത്തിനെതിരെ പി വി സിന്ധു

ലോകകപ്പ് സമയത്ത് ധാരാളം കമ്പനികളും ബ്രാൻഡുകളും എന്നോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് എനിക്കറിയാം. എന്നാൽ മത്സരങ്ങൾ നടക്കുമ്പോൾ ഞാൻ UFL Mobile-മായി മാത്രമാണ് പ്രൊമോഷണൽ സഹകരണം നടത്തിയത്. ഭാവിയിൽ എന്തൊക്കെ ഓഫറുകൾ വരുമെന്ന് എനിക്കറിയില്ല, എന്നാൽ ഇപ്പോൾ പുകയില, മദ്യം, അല്ലെങ്കിൽ ബെറ്റിംഗ് ബ്രാൻഡുകളുമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല."

ഒട്ടേറെ ആളുകൾ പ്രശസ്തനാകാനും പൊതുശ്രദ്ധ നേടാനും ആഗ്രഹിക്കുന്നു, എന്നാൽ അവർ ആ യാഥാർത്ഥ്യത്തിന്റെ നല്ല വശം മാത്രമേ കാണുന്നുള്ളൂ... തുറന്നു പറഞ്ഞാൽ, എനിക്ക് ഇന്നത്തെ ജീവിതമോ അതോ മുമ്പത്തെ ജീവിതമോ ഓഫർ ചെയ്താൽ, ഞാൻ മുമ്പുണ്ടായിരുന്ന ജീവിതമേ തിരഞ്ഞെടുക്കൂ."

പ്രശസ്തി തന്റെ സ്വസ്ഥതയെ ബാധിച്ചെങ്കിലും, മാതൃരാജ്യത്തിന് കൂടുതൽ വിശാലമായ തലത്തിൽ ഗുണം ചെയ്തുവെന്നും വൊസീഞ്ഞ അംഗീകരിക്കുന്നുണ്ട്.

"ഒരു സ്ഥാനപതിയെപ്പോലെ തോന്നുന്നത് നല്ലതാണ്, എന്നാൽ ഞങ്ങൾ കൈവരിച്ചത് ഒരു കൂട്ടായ പ്രയത്നമായിരുന്നു. ഞങ്ങൾ ചരിത്രം കുറിച്ചു, ഈ പ്രശസ്തി ഉപയോഗിച്ച് നമ്മുടെ രാജ്യത്തെ വികസിപ്പിക്കാനും നമ്മുടെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും കഴിഞ്ഞാൽ അതായിരിക്കും ഏറ്റവും മികച്ച വാർത്ത."

'സ്വകാര്യതയും സമാധാനവും നഷ്ടപ്പെട്ടു'; പഴയ ലൈഫ് മിസ് ചെയ്യുന്നുവെന്ന് വൊസീഞ്ഞ, വീട്ടുകാർക്കും ബുദ്ധിമുട്ട്
പ്രീമിയർ ലീഗിൽ നിന്ന് പുറത്താക്കപ്പെടുമോ? സാമ്പത്തിക ചട്ടലംഘനങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി കുറ്റക്കാർ

നിലവിൽ ചിലിയൻ ടോപ്പ്-ടിയർ ലീഗിൽ കളിക്കുന്ന വോസിഞ്ഞ, എല്ലാ ടൂർണമെന്റുകളിലുമായി മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്. സമീപഭാവിയിൽ തന്നെ കോപ്പ ലിബർട്ടഡോറെസിൽ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

എന്നാൽ അതിനുമുമ്പ്, ഒക്ടോബറിൽ നടക്കുന്ന ബാലൺ ഡി ഓർ ചടങ്ങിൽ പ്രഖ്യാപിക്കുന്ന 'മെൻസ് ഗോൾകീപ്പർ ഓഫ് ദി ഇയർ' പുരസ്കാരത്തിനായുള്ള 10 നാമനിർദ്ദേശങ്ങളിൽ ഇടംപിടിച്ചതിനാൽ, വോസിഞ്ഞ മികച്ച ഗോൾകീപ്പർ പുരസ്കാരം നേടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്

Summary

Every FIFA World Cup edition produces players who suddenly rise to fame through outstanding individual performances. Cape Verde goalkeeper Vozinha is perhaps the best example of this.

The 40-year-old has enjoyed a long career, playing in Angola, Moldova, Portugal, Cyprus, Slovakia, and his native Cape Verde. With his contract with Portuguese second-division side Chaves having expired, Vozinha’s future was uncertain as Cape Verde prepared for its first-ever World Cup.

However, his World Cup debut turned out to be more than just a memorable performance—it became a life-changing moment for the goalkeeper.

Madism Digital
madismdigital.com