ചത്തിട്ടില്ലെടാ!; പ്ലേ ഓഫിലെത്താന്‍ ചെന്നൈയ്ക്ക് ഇനിയും അവസരമുണ്ട്, പക്ഷേ ഭാഗ്യം തുണയ്ക്കണം

മൂന്ന് ടീമുകളുടെ ജയ പരാജയങ്ങളായിരിക്കും ചെന്നൈയ്ക്ക് നിർണായകമാവുക
ചത്തിട്ടില്ലെടാ!; പ്ലേ ഓഫിലെത്താന്‍ ചെന്നൈയ്ക്ക് ഇനിയും അവസരമുണ്ട്, പക്ഷേ ഭാഗ്യം തുണയ്ക്കണം
Published on

സമീപ വര്‍ഷങ്ങളിലെ ഏറ്റവും ത്രില്ലിങ് പ്ലേ ഓഫ് നിര്‍ണയമാണ് ഇത്തവണ ഐപിഎല്ലിനെ കാത്തിരിക്കുന്നത്. നാല് പേരില്‍ അവസാന സ്ഥാനത്തേക്ക് ആര് വരുമെന്ന് ഒരു മത്സരങ്ങള്‍ മാത്രം ശേഷിക്കെ പോലും അന്തിമ ചിത്രമായിട്ടില്ല. 12 പോയിന്റ് മാത്രമുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഭാഗ്യവും കരുത്തും തുണച്ചാല്‍ അവസാന നിമിഷം പ്ലേ ഓഫിലെത്താം.

നിലവില്‍ യഥാക്രമം 18, 16, 16 പോയിന്റുകളുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗുളൂരുവും ഗുജറാത്ത് ടൈറ്റന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു. നാലാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിന് ബാക്കിയുള്ള ഒരു മത്സരം വിജയിച്ചാല്‍ ബാക്കിയുള്ള ടീമുകളുടെ സാധ്യതകളെല്ലാം അസ്തമിക്കും. എന്നാല്‍ തോറ്റാല്‍ കാര്യങ്ങള്‍ മാറിമറിയും. മുംബൈ ഇന്ത്യന്‍സാണ് ലീഗിലെ അവസാന മത്സരത്തില്‍ രാജസ്ഥാന്റെ എതിരാളി.

ചത്തിട്ടില്ലെടാ!; പ്ലേ ഓഫിലെത്താന്‍ ചെന്നൈയ്ക്ക് ഇനിയും അവസരമുണ്ട്, പക്ഷേ ഭാഗ്യം തുണയ്ക്കണം
തമ്മില്‍തല്ലി ഇല്ലാതാകുന്ന 'റോയൽ' മാഡ്രിഡ്; പ്രതാപം വീണ്ടെടുക്കാൻ പെരസിന്റെ തന്ത്രങ്ങൾ മതിയാകുമോ?

മുംബൈയോട് രാജസ്ഥാന്‍ തോറ്റാല്‍ പോയിന്റുകളില്‍ വ്യത്യാസമുണ്ടാവില്ല. ഇതോടെ കാര്യങ്ങള്‍ റണ്‍റേറ്റിന്റെ കൈയ്യിലാവും. അല്ലെങ്കില്‍ ബാക്കിയുള്ള രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ കെകെആര്‍ തോല്‍ക്കുകയും പഞ്ചാബും ചെന്നൈയും തോല്‍ക്കുകയും ചെയ്താലും രാജസ്ഥാന് സാധ്യതയുണ്ട്. അവസാന മത്സരത്തില്‍ തോല്‍ക്കുകയും പഞ്ചാബും കൊല്‍ക്കത്തയും ബാക്കിയുള്ള മത്സരങ്ങള്‍ വിജയിക്കുകയും ചെയ്താല്‍ രാജസ്ഥാന്‍ പുറത്താകും.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സാധ്യതയാണ് ഏറ്റവും സങ്കീര്‍ണം. പഞ്ചാബ്, കൊല്‍ക്കത്ത(ഒരു മത്സരത്തില്‍ തോല്‍വി മതി), രാജസ്ഥാന്‍ എന്നിവര്‍ തോറ്റാല്‍ ചെന്നൈയ്ക്ക് സാധ്യതകള്‍ തെളിയും. ഭാഗ്യം തുണച്ചുവെന്ന് കരുതിയാലും റണ്‍റേറ്റില്‍ മുന്നിലെത്തണമെങ്കില്‍ ഗുജറാത്തിന് വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കുകയും വേണം. ഐപിഎല്‍ ചരിത്രത്തില്‍ മുന്‍പ് ഇത്തരം സംഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടില്ലെങ്കിലും കണക്കുകള്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

English Summary: Chennai Super Kings still have a slim chance of reaching the IPL playoffs despite being on 12 points. Their qualification now depends on favorable results involving Rajasthan Royals, Punjab Kings and Kolkata Knight Riders, along with a major boost in net run rate.

Madism Digital
madismdigital.com