'പാണ്ഡ്യെ ഭീരുവാണ്, ടീമിന് ആവശ്യമുള്ളപ്പോള്‍ നായകന്‍ ഒളിച്ചോടുന്നു'; മുംബൈയ്‌ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു

മുംബൈ കഴിഞ്ഞ മത്സരത്തില്‍ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്
'പാണ്ഡ്യെ ഭീരുവാണ്, ടീമിന് ആവശ്യമുള്ളപ്പോള്‍ നായകന്‍ ഒളിച്ചോടുന്നു'; മുംബൈയ്‌ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു
Published on

ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിനെതിരായ വിമര്‍ശനങ്ങള്‍ രൂക്ഷമാകുന്നു. നായകന്‍ ഹര്‍ദ്ദിക് പാണ്ഡ്യെയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ കൃഷ്ണമാചാരി ശ്രീകാന്ത്. പാണ്ഡ്യയെ ഭീരുവെന്ന് വിളിച്ച ശ്രീകാന്ത് ടീമിന് ആവശ്യമുള്ളപ്പോള്‍ നായകന്‍ ഒളിച്ചോടുകയാണെന്നും ആരോപിച്ചു. തന്റെ യൂട്യൂബ് ചാനലിലാണ് മുന്‍താരത്തിന്റെ രൂക്ഷപ്രതികരണം.

'പാണ്ഡ്യെ ഭീരുവാണ്, ടീമിന് ആവശ്യമുള്ളപ്പോള്‍ നായകന്‍ ഒളിച്ചോടുന്നു'; മുംബൈയ്‌ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു
പാണ്ഡ്യെ കുലംകുത്തിയോ? ടീം സ്പിരിറ്റിലാതെ കളത്തിലിറങ്ങി മുംബൈ, കാരണക്കാരനെ അന്വേഷിച്ച് നെറ്റിസൺസ്

ശ്രീകാന്തിന്റെ വാക്കുകള്‍

'ഹര്‍ദ്ദിക്കിന് നന്നായി ബാറ്റുവീശാന്‍ സാധിക്കുന്നില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ബൗള്‍ ചെയ്യാന്‍ പോലും അവന് പേടിയാണ്. പവര്‍ പ്ലേയില്‍ പന്തെറിയുന്നതിന് പകരം താരമ്യേനെ പരിചയസമ്പത്തില്ലാത്ത ക്രിഷ് ഭഗത്തിന് നിയോഗിക്കുകയാണ്. എല്ലാ ടീമുകളും ഭഗത്തിനെ അടിച്ചുതകര്‍ക്കുകയാണ്. എന്നിട്ടും പവര്‍പ്ലേയില്‍ പന്തെറിയാന്‍ പാണ്ഡ്യെ തയ്യാറാകുന്നില്ല. നിലവില്‍ അവന്റേത് വളരെ മോശം പ്രകടനമാണ്. മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച മുംബൈയ്ക്ക് യാതൊരു ധാരണയുമില്ല. എന്താണ് പാണ്ഡ്യെ ചെയ്യാനുദ്ദേശിക്കുന്നതെന്ന് പോലും ആര്‍ക്കും മനസിലാകുന്നില്ല. പാണ്ഡ്യെ ഉദ്ദേശിക്കുന്ന ലെങ്ത്തില്‍ ആരും അയാള്‍ക്കെതിരെ പന്തെറിയില്ല. ശരീരത്തിലേക്ക് എറിഞ്ഞ് അവന്റെ ആക്രമണശേഷിയെ പൂര്‍ണമായും ഇല്ലാതാക്കുകയാണ് ടീമുകള്‍ ചെയ്യുന്നത്. അതില്‍ അവര്‍ വിജയിക്കുന്നുമുണ്ട്.

അതേസമയം ഫോമിലേക്ക് ഉയരാത്ത തിലക് വര്‍മ്മയെ ശ്രീകാന്ത് പിന്തുണച്ചു. സീസണിലുടനീളം തിലക് പ്രതിസന്ധിയിലാണ്, ശരാശരി പ്രകടനം മാത്രമാണുണ്ടാകുന്നത്. പക്ഷേ കുറച്ചു മത്സരങ്ങളിലെ ഫോമില്ലാഴ്മ സ്ഥിരമാകുമെന്ന് വാദിക്കാന്‍ സാധിക്കില്ല. അവന്‍ തിരിച്ചുവരും, ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

'പാണ്ഡ്യെ ഭീരുവാണ്, ടീമിന് ആവശ്യമുള്ളപ്പോള്‍ നായകന്‍ ഒളിച്ചോടുന്നു'; മുംബൈയ്‌ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു
കാണികളോട് പിരിഞ്ഞുപോകാന്‍ 'മുതലാളി'; മുംബൈ ക്യാംപിലെ അസ്യാരസ്വങ്ങള്‍ പരസ്യമാകുന്നു, പാണ്ഡ്യെ പുറത്തേക്ക്?

അഞ്ച് തവണ ഐപിഎല്‍ കിരീടമുയര്‍ത്തിയ ടീമിന്റെ നിഴല്‍പോലുമാകാന്‍ ഇത്തവണ മുംബൈ ഇന്ത്യന്‍സിന് സാധിച്ചിട്ടില്ല. ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ രണ്ട് മത്സരങ്ങളിലും അതിദയനീയമായിട്ടാണ് ടീം പരാജയം സമ്മതിച്ചത്. കഴിഞ്ഞ മത്സരത്തില്‍ നമന്‍ ദിറിന്റെ അര്‍ധസെഞ്ച്വറി കൂടെ ഇല്ലായിരുന്നെങ്കില്‍ സീസണിലെ ഏറ്റവും വലിയ നാണക്കേടും മുംബൈയ്ക്ക് നേരിടേണ്ടി വന്നേനെ. ഇന്നലെ മുംബൈ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഋതുരാജ് ഗെയ്ക്വാദും സംഘവും മറികടന്നത്. 48 പന്തില്‍ 67 റണ്‍സെടുത്ത ഗെയ്ക്വാദ് തന്നെയാണ് കളിയിലെ കേമന്‍.

English Summary: Hardik Pandya has come under severe criticism after Mumbai Indians lost to Chennai Super Kings. Former cricketer Krishnamachari Srikkanth slammed Pandya’s leadership, questioning his performance and decisions during crucial moments of the match.

Madism Digital
madismdigital.com