ആകാശ് അംബാനി പാണ്ഡ്യെയ്ക്ക് നൽകിയത് നൂറ് കോടി?; ഡ്രസ്സിങ് റൂമിൽ ചർച്ചയായതോടെ 'തന്ത്രം പാളി', ​ഗതിപിടിക്കാതെ മുംബൈ

ഹർദിക് ചെന്നൈയിലേക്ക് ചേക്കേറിയാല്‍ ബുമ്ര മുംബൈയെ നയിക്കും
ആകാശ് അംബാനി പാണ്ഡ്യെയ്ക്ക് നൽകിയത് നൂറ് കോടി?; ഡ്രസ്സിങ് റൂമിൽ ചർച്ചയായതോടെ 'തന്ത്രം പാളി', ​ഗതിപിടിക്കാതെ മുംബൈ
Published on

ഹർദ്ദിക് പാണ്ഡ്യെ മുംബൈ ഇന്ത്യൻസിൽ തിരികെയെത്തിച്ചത് വൻ തുക നൽകിയതെന്ന് ആരോപണങ്ങൾ. രണ്ട് സീസണുകൾക്ക് മുൻപ് ഫ്രാഞ്ചൈസി ഉടമകളിലൊരാളായ ആകാശ് അംബാനി 100 കോടിയോളം രൂപ പലവിധത്തിലായി നൽകിയാണ് പാണ്ഡ്യെയെ തിരികെയെത്തിച്ചതെന്നും ഇതാണ് ഡ്രസ്സിങ് റൂമിൽ താരങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് പുതിയ ​ഗൂഢാലോചന സിദ്ധാന്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ഇക്കാര്യങ്ങളിൽ യാതൊരു ആധികാരിക വിവരങ്ങളും പുറത്തുവന്നിട്ടില്ല.

ആകാശ് അംബാനി പാണ്ഡ്യെയ്ക്ക് നൽകിയത് നൂറ് കോടി?; ഡ്രസ്സിങ് റൂമിൽ ചർച്ചയായതോടെ 'തന്ത്രം പാളി', ​ഗതിപിടിക്കാതെ മുംബൈ
പാണ്ഡ്യെ കുലംകുത്തിയോ? ടീം സ്പിരിറ്റിലാതെ കളത്തിലിറങ്ങി മുംബൈ, കാരണക്കാരനെ അന്വേഷിച്ച് നെറ്റിസൺസ്

ഹർദിക് പാണ്ഡ്യെ ടീമിനെ നയിച്ച രണ്ട് സീസണുകളിലും ഫ്രാഞ്ചൈസിക്ക് കാര്യമായ നേട്ടങ്ങളൊന്നും പറയാനില്ല. കൂടാതെ പാണ്ഡ്യെയുടെ വരവ് ​ടീമിന്റെ ഒത്തിണക്കത്തെയും പ്രകടനത്തെയും പ്രതികുലമായി ബാധിക്കുകയും ചെയ്തു. ഇതോടെയാണ് ഡ്രസിങ് റൂം ചർച്ചകളും പ്രശ്നങ്ങളും പുറത്താവുന്നത്. നിലവിൽ താരം ടീമിന് പുറത്താവുമെന്നാണ് സൂചനയുമുണ്ട്. ജസ്പ്രീത് ബുമ്രയെ നായക സ്ഥാനത്ത് നിയമിക്കാനാണ് പുതിയ നീക്കങ്ങളെന്നാണ് റിപ്പോർട്ടുകൾ. പാണ്ഡ്യെയെ മനപൂർവ്വം ബെഞ്ചിലിരുത്തിയതാണെന്നും പരിക്ക് സാരമുള്ളതല്ലെന്നും അഭ്യൂഹങ്ങളുണ്ട്.

ഗുജറാത്ത് ടൈറ്റൻസിനെ കിരീടത്തിലെത്തിച്ചതിന് പിന്നാലെയാണ് മുംബൈ ഇന്ത്യൻസ് തങ്ങളുടെ മുൻതാരത്തെ തിരികെ വാങ്കഡെയിലെത്തിക്കാൻ പരിശ്രമങ്ങൾ ആരംഭിക്കുന്നത്. 16.35 കോടി രൂപ നൽകിയായിരുന്നു ട്രാൻസ്ഫർ. നിയമപ്രകാരം നൽകിയ തുകയെ കൂടാതെ ഉടമകളായ അംബാനി കുടുംബം കോടികൾ ഹർദിക്കിന് നൽകിയെന്നാണ് അഭ്യൂഹം. ഐപിഎല്ലിൽ മുൻപും 'അണ്ടർ ദി ടേബിൾ' വേതന കൈമാറ്റം ചർച്ചയായിട്ടുണ്ടെങ്കിലും ഇക്കാര്യങ്ങളൊന്നും നിയമപരമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇന്ത്യൻ മുൻ നായകനും ദേശീയ ടീമിന്റെ നായകനും വരെയുള്ള ക്യാംപിൽ ഇത്തരം അഭ്യൂഹങ്ങൾ പരക്കെ പ്രതിഷേധത്തിന് കാരണമായെന്നും ടീമിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

ആകാശ് അംബാനി പാണ്ഡ്യെയ്ക്ക് നൽകിയത് നൂറ് കോടി?; ഡ്രസ്സിങ് റൂമിൽ ചർച്ചയായതോടെ 'തന്ത്രം പാളി', ​ഗതിപിടിക്കാതെ മുംബൈ
'പാണ്ഡ്യെ ഭീരുവാണ്, ടീമിന് ആവശ്യമുള്ളപ്പോള്‍ നായകന്‍ ഒളിച്ചോടുന്നു'; മുംബൈയ്‌ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു

രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര തുടങ്ങിയ സീനിയർ താരങ്ങൾ പാണ്ഡ്യെയെക്കാൾ ടീമിന് നയിക്കാൻ യോ​ഗ്യരെന്ന് ആദ്യഘട്ടത്തിൽ തന്നെ ആരാധകർ നിലപാടറിയിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ പാണ്ഡ്യെയുടെ പ്രകടനത്തിലും ആരാധകർ തൃപ്തരല്ല. ചെന്നൈ സൂപ്പർ കിങ്സിലേക്ക് പാണ്ഡ്യെ കൂടുമാറുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

English Summary: Fresh rumours surrounding Hardik Pandya’s return to Mumbai Indians have triggered major debate in IPL circles. Speculation claims massive unofficial payments and dressing room tensions affected team unity, while reports suggest MI could rethink leadership plans after disappointing performances under Pandya.

Madism Digital
madismdigital.com