നെയ്മറിന്റെ വിരമിക്കൽ പ്രഖ്യാപനം ശരിയായ തീരുമാനമെന്ന് ബ്രസീൽ പരിശീലകനായിരുന്ന കാർലോ ആഞ്ചലോട്ടി. പരുക്കിന്റെ പിടിയിneയിരുന്നെങ്കിലും ലോകകപ്പിനുള്ള 26 അംഗ സ്‌ക്വാഡിൽ നെയ്മറെ ഉൾപ്പെടുത്തിയ തീരുമാനം ശരിയായിരുന്നെന്നും ആഞ്ചലോട്ടി പറഞ്ഞു.
''രാജ്യാന്തര കരിയർ അവസാനിപ്പിക്കാനുള്ള നെയ്മറിന്റെ തീരുമാനം ശരിയായതാണ്. അദ്ദേഹത്തിന്റെ തീരുമാനത്തെ പൂർണമായി ബഹുമാനിക്കുന്നു. ഒരു യുഗം അവസാനിച്ചു, ഇനി അടുത്തതു വരണം. വരാനിരിക്കുന്ന കാലം കഴിഞ്ഞതിനേക്കാൾ മികച്ചതാകണം,'' ആഞ്ചലോട്ടി പറഞ്ഞു.
ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും നെയ്മറെ കളിപ്പിക്കാൻ സാധിക്കാത്തതിലുള്ള നിരാശയും ആഞ്ചലോട്ടി മറച്ചുവെച്ചില്ല. പരുക്കിൽനിന്ന് മുക്തനായശേഷം അദ്ദേഹം പൂർണമായി സജ്ജമായിരുന്നു. ആദ്യം മുതലേ കളിപ്പിക്കാൻ സാധിച്ചില്ലെന്നതു മാത്രമാണ് ഇപ്പോഴും നിരാശപ്പെടുത്തുന്ന കാര്യമെന്ന് അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിനു കളിയോടുള്ള മനോഭാവം എടുത്തുപറയേണ്ടതാണ്. ഫിറ്റ്‌നസ് വീണ്ടെടുക്കാൻ കഠിനമായി പ്രയത്‌നിച്ചു. പരിശീലനത്തിൽ പ്രൊഫഷണലിസം തുടർന്നു. ടീമിലെ യുവതാരങ്ങളെ പ്രചോദിപ്പിച്ചു. അദ്ദേഹത്തിനു കഴിയുമെന്ന് പ്രതീക്ഷിച്ച അളവിൽ സാങ്കേതികമായി സംഭാവന ചെയ്യാൻ സാധിച്ചിട്ടുണ്ടാകില്ല. എന്നാൽ കളിയോടുള്ള മനോഭാവം കൊണ്ട് അദ്ദേഹം ടീമിന് മുഴുവൻ മാതൃകയായി. അദ്ദേഹത്തെ 26 അംഗ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയതു തീർച്ചയായും ശരിയായ തീരുമാനമാണെന്നും ആഞ്ചലോട്ടി പറഞ്ഞു.
ബ്രസീലിനായി 130 മത്സരങ്ങളിൽനിന്ന് 80 ഗോളുകളും 58 അസിസ്റ്റുകളുമുള്ള നെയ്മർ നാല് ലോകകപ്പുകളിൽനിന്നായി ഒൻപത് ഗോളും അഞ്ച് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പ് പ്രീ ക്വാർട്ടറിൽ നോർവേയോട് തോറ്റതിനു പിന്നാലെയാണ് താരം രാജ്യാന്തര കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
''രാജ്യാന്തര ടീമിനൊപ്പമുള്ള എന്റെ കാലം കഴിഞ്ഞെന്നാണ് ഞാൻ കരുതുന്നത്. ബ്രസീൽ കുപ്പായത്തിൽ ഞാൻ ചരിത്രം രചിച്ചിട്ടുണ്ട്. അതിൽ അങ്ങേയറ്റം സന്തോഷവാനാണ്. എന്റെ ചോരയും ജീവനും ഞാൻ നൽകി. ഈ മഞ്ഞ ജേഴ്സിയിൽ ബ്രസീലിനായി അവസാന നിമിഷം വരെ ഞാൻ പോരാടി. ഇനിയും തുടരണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല,'' നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.
Carlo Ancelotti backed Neymar's decision to retire from international football, calling it the end of an era and expressing hope that Brazil's next generation will achieve even greater success. He praised Neymar's professionalism, leadership, and determination to recover from injury, saying his inclusion in Brazil's World Cup squad was justified despite limited on-field impact. Neymar retires with 80 goals and 58 assists in 130 appearances for Brazil, ending his international career after the team's Round of 16 World Cup exit.