ഇനി റോബോട്ടിക് യുഗം; വീട്ടുജോലികൾക്ക് ഹ്യൂമനോയിഡ് റോബോട്ട്, വിപ്ലവം സൃഷ്ടിക്കാന്‍ ചൈന

പാചകം മുതൽ വസ്ത്രം അലക്കുന്നത് വരെ സ്വയം നിർവഹിക്കാൻ കഴിയുന്ന ചൈനയുടെ ‘സീലൈറ്റ് എസ് 1’ ഹ്യൂമനോയിഡ് റോബോട്ടിക് സാങ്കേതിക ലോകത്ത് ശ്രദ്ധനേടുന്നു
ഇനി റോബോട്ടിക് യുഗം; വീട്ടുജോലികൾക്ക് ഹ്യൂമനോയിഡ് റോബോട്ട്, വിപ്ലവം സൃഷ്ടിക്കാന്‍ ചൈന
Published on

വീട്ടുജോലികളുടെ തിരക്കിൽനിന്ന് ഒരു പരിധിവരെ ആശ്വാസം ലഭിക്കാനായി സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ, ഗാർഹിക ജോലികൾ സ്വയം നിർവഹിക്കാൻ കഴിയുന്ന പുതിയ തലമുറ ഹ്യൂമനോയിഡ് റോബോട്ടിനെ അവതരിപ്പിച്ച് ശ്രദ്ധ നേടുകയാണ് ചൈന. പ്രമുഖ എഐ സ്ഥാപനമായ ഗീഗാ എഐ വികസിപ്പിച്ച ‘സീലൈറ്റ് എസ് 1’ എന്ന റോബോട്ടാണ് ഇപ്പോൾ സാങ്കേതിക ലോകത്ത് ചർച്ചയാകുന്നത്. എഐയും റോബോട്ടിക്സും സംയോജിപ്പിച്ച ഈ സംവിധാനം സാധാരണ ഗാർഹിക ആവശ്യങ്ങൾ ലക്ഷ്യമിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹുബെയ് ഹ്യൂമനോയിഡ് റോബോട്ട് ഇന്നൊവേഷൻ സെന്ററുമായി ചേർന്നാണ് ഗീഗാ എഐ ഈ ഹ്യൂമനോയിഡ് റോബോട്ട് വികസിപ്പിച്ചത്. വീടുകളിലെ ദൈനംദിന ജോലികൾ കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

ഇനി റോബോട്ടിക് യുഗം; വീട്ടുജോലികൾക്ക് ഹ്യൂമനോയിഡ് റോബോട്ട്, വിപ്ലവം സൃഷ്ടിക്കാന്‍ ചൈന
ഫേക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്‌തത് കൊണ്ടോ അക്കൗണ്ട് ഡി-ആക്‌ടിവേറ്റ് ചെയ്‌തത് കൊണ്ടോ ഫലം ഇല്ല; സൈബര്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പൊലീസ്

പാചകം, വസ്ത്രം അലക്കൽ, വീടുതൂക്കൽ, വൃത്തിയാക്കൽ തുടങ്ങിയ നിരവധി ജോലികൾ നിർവഹിക്കാൻ ഈ റോബോട്ടിന് കഴിവുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. മനുഷ്യരുടെ ഇടപെടൽ കുറഞ്ഞ രീതിയിൽ പ്രവർത്തിക്കാനാവുന്ന രീതിയിലാണ് റോബോട്ടിന്റെ സാങ്കേതിക സംവിധാനം ഒരുക്കിയിരിക്കുന്നത്. ഫാക്ടറികളിൽ സാധാരണയായി ഉപയോഗിക്കുന്ന മുൻകൂട്ടി പ്രോഗ്രാം ചെയ്ത റോബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, ‘എംബോഡീഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ സാങ്കേതിക വിദ്യയാണ് സീലൈറ്റ് എസ് 1-ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരിസര സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് അതനുസരിച്ച് തീരുമാനങ്ങൾ എടുക്കാനും ജോലികൾ ക്രമീകരിക്കാനും ഈ സാങ്കേതിക വിദ്യ സഹായിക്കും. അതിനാൽ, ഓരോ പ്രവർത്തനത്തിനും പ്രത്യേകം കോഡിംഗ് ആവശ്യമില്ലാതെ പ്രവർത്തിക്കാൻ റോബോട്ടിന് കഴിയും.

ഇനി റോബോട്ടിക് യുഗം; വീട്ടുജോലികൾക്ക് ഹ്യൂമനോയിഡ് റോബോട്ട്, വിപ്ലവം സൃഷ്ടിക്കാന്‍ ചൈന
'ആദ്യം നിർദേശിച്ചത് വർക്ക് ഫ്രം ഹോം, പിന്നെ പുലര്‍ച്ചെ നാല് മണിക്ക് പിരിച്ചുവിട്ടു'; 8000 പേരെ ഒറ്റയടിക്ക് പുറത്താക്കി മെറ്റ

കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും സമീപത്ത് സുരക്ഷിതമായി പ്രവർത്തിക്കാനായി ‘കംപ്ലയന്റ് കൺട്രോൾ മെക്കാനിസം’ എന്ന സുരക്ഷാ സംവിധാനവും റോബോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മനുഷ്യരുമായി ഇടപഴകുമ്പോൾ അപകടസാധ്യത കുറയ്ക്കുന്നതിനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. 2027-ന്റെ ആദ്യ പകുതിയോടെ വൂഹാനിലെ ഒപ്റ്റിക്സ് വാലി ടെക് അപ്പാർട്ട്മെന്റുകളിൽ നൂറിലധികം റോബോട്ടുകളെ പരീക്ഷണാടിസ്ഥാനത്തിൽ വിന്യസിക്കാനാണ് പദ്ധതി. ഈ പരീക്ഷണഘട്ടത്തിന് ശേഷമായിരിക്കും പൊതുവിപണിയിലേക്ക് സീലൈറ്റ് എസ് 1 എത്തിക്കുക.

ഇനി റോബോട്ടിക് യുഗം; വീട്ടുജോലികൾക്ക് ഹ്യൂമനോയിഡ് റോബോട്ട്, വിപ്ലവം സൃഷ്ടിക്കാന്‍ ചൈന
38 മാസം, ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ നിർമിച്ച് റോബോട്ടുകൾ

മനുഷ്യരുടെ ദൈനംദിന ജീവിതത്തിൽ സാങ്കേതിക വിദ്യ കൂടുതൽ ഇടംപിടിക്കുന്നതിന്റെ പുതിയ ഉദാഹരണമായാണ് ഈ ഹ്യൂമനോയിഡ് റോബോട്ടിനെ വിലയിരുത്തുന്നത്. വീട്ടുപണികൾക്ക് സഹായിയായി മനുഷ്യസദൃശ റോബോട്ടുകൾ ഭാവിയിൽ സാധാരണ കാഴ്ചയായി മാറുമോയെന്ന ചർച്ചയ്ക്കും സീലൈറ്റ് എസ് 1 വഴിയൊരുക്കുന്നുണ്ട്.

English Summary: China’s Giga AI has introduced the humanoid robot ‘Sealight S1’, designed to assist with household chores like cooking, cleaning, and laundry using embodied AI technology.

Madism Digital
madismdigital.com