വോട്ടുബാങ്കില്‍ മുന്നില്‍, അധികാരത്തില്‍ പിന്നില്‍: രാഷ്ട്രീയാധികാരത്തില്‍ പ്രാതിനിധ്യം കുറയുന്ന 'ജെന്‍ സീ' തലമുറ

2011-ലെ സെന്‍സസ് പ്രകാരം, 1997-നും 2012-നും ഇടയില്‍ ജനിച്ച ജെന്‍ സീ വിഭാഗം രാജ്യത്തെ 142.6 കോടി ജനസംഖ്യയുടെ 25.8% (36.74 കോടി) വരും. ഇതില്‍ മത്സരിക്കാന്‍ യോഗ്യതയുള്ള 25 വയസ്സിനു മുകളിലുള്ളവര്‍ മാത്രം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 8.9% വരും.
വോട്ടുബാങ്കില്‍ മുന്നില്‍, അധികാരത്തില്‍ പിന്നില്‍: രാഷ്ട്രീയാധികാരത്തില്‍ പ്രാതിനിധ്യം കുറയുന്ന 'ജെന്‍ സീ' തലമുറ
Published on

തെരുവുകളില്‍ ഉച്ചത്തില്‍ മുഴങ്ങിയ ജെന്‍ സീകളുടെ ശബ്ദം ഒടുവില്‍ അധികാര കേന്ദ്രത്തെ വരെ വിറപ്പിച്ചു. പരീക്ഷാക്രമക്കേടിനെതിരെ ജന്തര്‍ മന്തറില്‍ ചുരുക്കം ചില വിദ്യാര്‍ഥികളുമായി തുടങ്ങിയ സമരത്തില്‍ പിന്നീട് പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് എത്തിയത്. തെരുവുകളില്‍ ജെന്‍ സീകളുടെ ശബ്ദം വ്യക്തവും ഉച്ചത്തിലുമായിരുന്നെങ്കില്‍ പാര്‍ലമെന്റിലും വിവിധ സംസ്ഥാന നിയമസഭകളിലും ജെന്‍ സീ തലമുറയുടെ സാന്നിധ്യം വെറുമൊരു നിഴല്‍ മാത്രമായി ചുരുങ്ങുകയാണ്.

രാജ്യത്തെ ആകെയുള്ള ജനസംഖ്യയുടെ നാലിലൊന്നിലധികം വരുന്ന വലിയൊരു ജനവിഭാഗമാണ് ജെന്‍ സീ. എങ്കിലും ജനപ്രതിനിധികളുടെ കാര്യമെടുക്കുമ്പോള്‍ രാജ്യത്താകെ വെറും 26 പേര്‍ മാത്രമാണ് ഈ തലമുറയില്‍ നിന്നുള്ളത്. ആറ് ലോകസഭ എം.പിമാരും 20 എം.എല്‍.എമാരും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കുറഞ്ഞ പ്രായപരിധി 25 വയസ്സായതിനാല്‍ ഈ പ്രായവിഭാഗത്തിലെ നല്ലൊരു ശതമാനത്തിനും മത്സരരംഗത്ത് ഇറങ്ങാന്‍ കഴിയില്ല എന്നതും ഈ കുറഞ്ഞ പങ്കാളിത്തത്തിന് ഒരു കാരണമാണ്.

2011-ലെ സെന്‍സസ് പ്രകാരം, 1997-നും 2012-നും ഇടയില്‍ ജനിച്ച ജെന്‍ സീ വിഭാഗം രാജ്യത്തെ 142.6 കോടി ജനസംഖ്യയുടെ 25.8% (36.74 കോടി) വരും. ഇതില്‍ മത്സരിക്കാന്‍ യോഗ്യതയുള്ള 25 വയസ്സിനു മുകളിലുള്ളവര്‍ മാത്രം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 8.9% വരും. അതേസമയം, പ്രായപരിധി 40 വയസ്സ് വരെയായി ഉയര്‍ത്തി നോക്കിയാല്‍ ഈ പ്രായവിഭാഗത്തില്‍പ്പെട്ട ജനപ്രതിനിധികളുടെ എണ്ണം 397 എം.എല്‍.എമാരും 40 എം.പിമാരുമായി വര്‍ദ്ധിക്കും.

വോട്ടുബാങ്കില്‍ മുന്നില്‍, അധികാരത്തില്‍ പിന്നില്‍: രാഷ്ട്രീയാധികാരത്തില്‍ പ്രാതിനിധ്യം കുറയുന്ന 'ജെന്‍ സീ' തലമുറ
മൂന്ന് വര്‍ഷം അവശിഷ്ടങ്ങള്‍ക്കിടയില്‍; 2023-ലെ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 112 പേര്‍ക്ക് ഗാസയില്‍ കൂട്ട സംസ്‌കാരം

ലോകസഭയിലെ ജെന്‍ സീ പ്രതിനിധാനം

2024-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പാണ് ജെന്‍ സീ തലമുറയ്ക്ക് ആദ്യമായി ലോകസഭയിലേക്ക് വഴിതുറന്നത്. മത്സരിച്ച 8,360 സ്ഥാനാര്‍ഥികളില്‍ 98 പേര്‍ മാത്രമാണ് (1.2%) ജെന്‍ സീ വിഭാഗത്തില്‍ നിന്നുണ്ടായിരുന്നു. ഇതില്‍ ആറു പേര്‍ മാത്രമാണ് വിജയിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കാണ് ഏറ്റവും കൂടുതല്‍ ജെന്‍ സീ എം.പിമാരുള്ളത്, മൂന്ന് പേര്‍. സമാജ്വാദി പാര്‍ട്ടിക്ക് രണ്ടും എല്‍.ജെ.പിക്ക് ഒന്നും എം.പിമാരുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നും കര്‍ണാടകയില്‍ നിന്നും രണ്ട് പേര്‍ വീതവും ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും ലോക്സഭയിലെത്തി. സമാജ്വാദി പാര്‍ട്ടിയില്‍ നിന്നുള്ള പുഷ്‌പേന്ദ്ര സരോജ് (27), പ്രിയ സരോജ് (27), കോണ്‍ഗ്രസിന്റെ സാഗര്‍ ഖാന്ദ്രെ (28), പ്രിയങ്ക സതീഷ് ജാര്‍ക്കിഹോളി (29), സഞ്ജന ജാതവ് (28), എല്‍.ജെ.പി (ആര്‍)-ന്റെ ശാംഭവി ചൗധരി (28 എന്നിവരാണ് ആ ആറ് ലോകസഭാംഗങ്ങള്‍. ഇവരില്‍ നാലുപേര്‍ ബിരുദധാരികളും രണ്ടുപേര്‍ ബിരുദാനന്തര ബിരുദധാരികളുമാണ്. പ്രിയ സരോജ്, സാഗര്‍ ഖാന്ദ്രെ, സഞ്ജന ജാതവ് എന്നിവര്‍ അഭിഭാഷകരും ശാംഭവി സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളയാളും പ്രിയങ്ക ജാര്‍ക്കിഹോളി എം.ബി.എക്കാരിയുമാണ്. പുഷ്‌പേന്ദ്ര സരോജ് ലണ്ടന്‍ സര്‍വ്വകലാശാലയില്‍ നിന്ന് അക്കൗണ്ടിങിലും മാനേജ്മെന്റിലും ബിരുദം നേടിയ വ്യക്തിയാണ്.

ദളിത് വിഭാഗത്തില്‍ നിന്നുള്ള എം.പിയായ സഞ്ജന ജാതവ് ഒഴികെ ബാക്കി അഞ്ചുപേരും ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. പുഷ്‌പേന്ദ്ര സരോജിന്റെ പിതാവ് ഇന്ദ്രജിത്ത് ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയും എസ്.പി ദേശീയ ജനറല്‍ സെക്രട്ടറിയുമാണ്. പ്രിയ സരോജിന്റെ പിതാവ് നിലവിലെ എസ്.പി എം.എല്‍.എയും മൂന്ന് തവണ എം.പിയുമായിരുന്ന വ്യക്തിയാണ്. സാഗര്‍ ഖാന്ദ്രെയുടെ പിതാവ് ഈശ്വര്‍ ഖാന്ദ്രെ കര്‍ണാടകയിലെ മന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റുമാണ്. മുത്തശ്ശന്‍ ഭീമണ്ണ പ്രമുഖ ലിംഗായത്ത് നേതാവും നാല് തവണ എം.എല്‍.എയുമായിരുന്നു.

പ്രിയങ്ക ജാര്‍ക്കിഹോളി പ്രമുഖ രാഷ്ട്രീയ കുടുംബത്തിലെ അംഗവും നാല് തവണ എം.എല്‍.എയുമായ സതീഷ് ജാര്‍ക്കിഹോളിയുടെ മകളാണ്. ശാംഭവിയുടെ പിതാവ് അശോക് ചൗധരി ബീഹാര്‍ മന്ത്രിസഭയിലെ അംഗവും ജെ.ഡി(യു) ദേശീയ ജനറല്‍ സെക്രട്ടറിയുമാണ്. 543 അംഗങ്ങളുള്ള ലോകസഭയില്‍ 40 വയസ്സോ അതില്‍ താഴെയോ പ്രായമുള്ള 34 എം.പിമാര്‍ കൂടിയുണ്ട്. അങ്ങനെ ആകെ 40 പേര്‍. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് (10 പേര്‍). കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് പേര്‍ വീതവും വെസ്റ്റ് ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് നാല് പേര്‍ വീതവുമുണ്ട്.

വോട്ടുബാങ്കില്‍ മുന്നില്‍, അധികാരത്തില്‍ പിന്നില്‍: രാഷ്ട്രീയാധികാരത്തില്‍ പ്രാതിനിധ്യം കുറയുന്ന 'ജെന്‍ സീ' തലമുറ
'ജെന്‍സി സമരം ബിജെപിയുടെ അടിത്തറയില്‍ ഇളക്കമുണ്ടാക്കി'

സംസ്ഥാന നിയമസഭകളില്‍ വെറും 20 എം.എല്‍.എമാര്‍

രാജ്യത്തെ 28 സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 4,131 എം.എല്‍.എമാരില്‍ വെറും 20 പേര്‍ മാത്രമാണ് ജെന്‍ സീ തലമുറയിലുള്ളത്. ഇതില്‍ ആറുപേര്‍ പട്ടികജാതി സംവരണ മണ്ഡലങ്ങളില്‍ നിന്നും മൂന്ന് പേര്‍ പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളില്‍ നിന്നും വിജയിച്ചവരാണ്. 2022-ല്‍ മാത്രമാണ് ഈ തലമുറയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായപൂര്‍ത്തിയായത്. അതുകൊണ്ട് തന്നെ ഭൂരിഭാഗം പേരും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഒന്‍പത് പേര്‍ ഈ വര്‍ഷം (2026) മാത്രം ജനപ്രതിനിധികളായവരാണ്.

ഏറ്റവും കൂടുതല്‍ ജെന്‍ സീ എം.എല്‍.എമാരുള്ളത് തമിഴ്നാട്ടിലാണ് (നാല് പേര്‍). മൂന്ന് പേര്‍ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തില്‍ നിന്നും ഒരാള്‍ എ.ഐ.എ.ഡി.എം.കെയില്‍ നിന്നും. പശ്ചിമ ബംഗാളില്‍ മൂന്ന് പേരും, ബിഹാര്‍, മേഘാലയ, തെലങ്കാന എന്നിവിടങ്ങളില്‍ രണ്ട് പേര്‍ വീതവുമുണ്ട്. ആന്ധ്രാപ്രദേശ്, അസം, ഹരിയാന, മഹാരാഷ്ട്ര, ഒഡീഷ, പുതുച്ചേരി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഓരോ എം.എല്‍.എമാര്‍ വീതവുമുണ്ട്. പാര്‍ട്ടി അടിസ്ഥാനത്തില്‍ ബി.ജെ.പിക്കാണ് ഏറ്റവും കൂടുതല്‍ ജെന്‍ സീ എം.എല്‍.എമാരുള്ളത് (അഞ്ചു പേര്‍). കോണ്‍ഗ്രസിന് നാലും ടി.വി.കെക്ക് മൂന്നും എം.എല്‍.എമാരുണ്ട്.

ഈ 20 ജനപ്രതിനിധികളില്‍ 16 പേരും ബിരുദധാരികളാണ് (അഞ്ചുപേര്‍ ബിരുദാനന്തര ബിരുദധാരികള്‍). എട്ടുപേര്‍ വനിതകളാണ്. കൂടാതെ 12 പേര്‍ കുടുംബപരമായ രാഷ്ട്രീയ പശ്ചാത്തലമില്ലാതെ സ്വയം ഉയര്‍ന്നുവന്നവരാണ്. തമിഴ്നാട്ടില്‍ നിന്നുള്ള ഡോക്ടറായ ദിലിപന്‍ ജയ്ശങ്കര്‍, പശ്ചിമ ബംഗാളിലെ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ സന്തു പാല്‍, ബിഹാറിലെ ഗായിക മൈഥിലി താക്കൂര്‍ എന്നിവര്‍ ഇതിന് ഉദാഹരണമാണ്. തമിഴ്നാടിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായ കീര്‍ത്തന എസ്, ഐ-പാക്കിലെ രാഷ്ട്രീയ ഉപദേശകയായിരുന്നു. സ്വതന്ത്രനായി ജയിച്ച രാജസ്ഥാനിലെ രവീന്ദ്ര സിങ് ഭാട്ടി വിദ്യാര്‍ഥി നേതാവായിരുന്നു. ബാക്കി എട്ടുപേര്‍ രാഷ്ട്രീയ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ഹരിയാനയിലെ ആദിത്യ സുര്‍ജേവാല (കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെ മകന്‍), മഹാരാഷ്ട്രയിലെ രോഹിത് പാട്ടീല്‍ (മുന്‍ ഉപമുഖ്യമന്ത്രി ആര്‍.ആര്‍ പാട്ടീലിന്റെ മകന്‍), പുതുച്ചേരിയിലെ വിഗ്‌നേഷ് കണ്ണന്‍ (മുന്‍ സ്പീക്കര്‍ പി. കണ്ണന്റെ മകന്‍) എന്നിവര്‍ ഇതില്‍ പ്രമുഖരാണ്.

വോട്ടുബാങ്കില്‍ മുന്നില്‍, അധികാരത്തില്‍ പിന്നില്‍: രാഷ്ട്രീയാധികാരത്തില്‍ പ്രാതിനിധ്യം കുറയുന്ന 'ജെന്‍ സീ' തലമുറ
ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചടി: മോദിക്കും ബിജെപിക്കും ദാതിയ, ബങ്കിപ്പൂര്‍ നല്‍കുന്ന പാഠങ്ങള്‍

40 വയസ്സിന് താഴെയുള്ളവരുടെ നിര

രാജ്യത്തുടനീളം 40 വയസ്സോ അതില്‍ താഴെയോ പ്രായമുള്ള 397 എം.എല്‍.എമാരുണ്ട്. സഭയിലെ ആകെയെണ്ണത്തിന്റെ ശതമാനക്കണക്കില്‍ ഛത്തീസ്ഗഢാണ് മുന്നില്‍, 35.6% എം.എല്‍.എമാരും 40 വയസ്സില്‍ താഴെയുള്ളവരാണ്. തമിഴ്നാട് (20.9%), മേഘാലയ (16.7%), വെസ്റ്റ് ബംഗാള്‍ (15.7%), ബിഹാര്‍ (15.6%) എന്നിവയാണ് തൊട്ടുപിന്നില്‍. അംഗങ്ങളുടെ എണ്ണത്തില്‍ തമിഴ്നാടാണ് മുന്നില്‍ (49 പേര്‍).

എന്തുകൊണ്ട് ഈ കണക്കുകള്‍ പ്രധാനം?

2029-ലെ അടുത്ത പൊതുതിരഞ്ഞെടുപ്പ് എത്തുമ്പോഴേക്കും ഇന്ത്യയിലെ വോട്ടര്‍മാരില്‍ ഏറ്റവും വലിയ വിഭാഗമായി ജെന്‍ സീ മാറും. 2031-ഓടെ രാജ്യത്തെ ജനസംഖ്യയുടെ 26.3% വരുന്നത് 19-നും 34-നും ഇടയില്‍ പ്രായമുള്ള ഈ തലമുറയായിരിക്കും. മില്ലെനിയലുകളുടെ പ്രാതിനിധ്യം 21.7% ആയി കുറയുകയും ചെയ്യും. അതിനാല്‍ തന്നെ, തെരുവില്‍ കേള്‍ക്കുന്ന യുവാക്കളുടെ ശബ്ദം വരും നാളുകളില്‍ നിയമനിര്‍മ്മാണ സഭകളിലും പ്രതിഫലിക്കേണ്ടത് രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിക്ക് അത്യന്താപേക്ഷിതമാണ്.

Summary

India's Generation Z (born between 1997 and 2012) makes up more than a quarter of the country's population, yet its representation in elected bodies remains strikingly low. Despite Gen Z accounting for 25.8% of India's 1.426 billion people, only six members of the Lok Sabha and 20 MLAs across the country belong to this generation. The 2024 Lok Sabha election marked the first opportunity for Gen Z candidates to enter Parliament, as the minimum age to contest is 25. Out of 8,360 candidates, only 98 were from Gen Z, and just six were elected. Most of these young MPs come from politically influential families.

Madism Digital
madismdigital.com