സിനിമയുടെ പേര് മാറ്റാനും അധികാരം; സെന്‍സര്‍ ബോര്‍ഡിന്റെ പുതിയ നിര്‍ദേശങ്ങളില്‍ നിര്‍മാതാക്കളില്‍ ആശങ്ക, പ്രതിഷേധം

സിനിമയുടെ പേര് രജിസ്റ്റര്‍ ചെയ്തതുകൊണ്ട് മാത്രം അത് അന്തിമമായി അംഗീകരിക്കപ്പെടില്ലെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം
സിനിമയുടെ പേര് മാറ്റാനും അധികാരം; സെന്‍സര്‍ ബോര്‍ഡിന്റെ പുതിയ നിര്‍ദേശങ്ങളില്‍ നിര്‍മാതാക്കളില്‍ ആശങ്ക, പ്രതിഷേധം
Published on: 

സിനിമാ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യാപക പ്രതിഷേധം. സിനിമയ്ക്ക് നിര്‍മാതാക്കള്‍ നല്‍കുന്ന പേരില്‍ ഉള്‍പ്പെടെ അന്തിമ തീരുമാനം സെന്‍സര്‍ ബോര്‍ഡിനാണെന്ന് വ്യക്തമാക്കുന്ന നിലയിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയിയിരിക്കുന്നത്.

18 അംഗങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡ് പുനഃസംഘടിപ്പിച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ ഒക്ടോബര്‍ 26നാണ് സിനിമാ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് പുറത്തിറക്കിയത്. സിനിമകളുടെ പേര് മുന്‍കൂട്ടി നിശ്ചയിക്കാനാകില്ലെന്നും പേര് മാറ്റാന്‍ ബോര്‍ഡിന് അധികാരമുണ്ടെന്നതാണ് പുതിയ മാര്‍ഗനിര്‍ദേശത്തിലെ സുപ്രധാനമായ പ്രഖ്യാപനം.

സിനിമയുടെ പേര് മാറ്റാനും അധികാരം; സെന്‍സര്‍ ബോര്‍ഡിന്റെ പുതിയ നിര്‍ദേശങ്ങളില്‍ നിര്‍മാതാക്കളില്‍ ആശങ്ക, പ്രതിഷേധം
സിനിമ സർട്ടിഫിക്കേഷന് പുതിയ നിബന്ധനകൾ

സിനിമയുടെ പേര് രജിസ്റ്റര്‍ ചെയ്തതുകൊണ്ട് മാത്രം അത് അന്തിമമായി അംഗീകരിക്കപ്പെടില്ലെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം. ഇതോടെ സിനിമയുടെ പേര് രജിസ്റ്റര്‍ ചെയ്തതുകൊണ്ട് മാത്രം അത് അന്തിമമായി അംഗീകരിക്കപ്പെടില്ല എന്ന സാഹചര്യം ഉണ്ടാകും. തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിക്കുന്ന പേര് സ്വീകരിക്കേണ്ടിവരും.

ഇതു കൂടാതെ സിനിമയുടെ ഫൈനല്‍ കോപ്പി മാത്രമേ ഇനി സര്‍ട്ടിഫിക്കേഷനായി സമര്‍പ്പിക്കാവൂ. ചിത്രീകരണം പൂര്‍ത്തിയാകാത്ത സിനിമകളുടെ സെന്‍സറിങ് അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും നിര്‍ദേശമുണ്ട്. ചിത്രീകരണം പുരോഗമിക്കുന്ന ഘട്ടത്തിലോ അതിന് മുമ്പോ അപേക്ഷ നല്‍കാന്‍ കഴിയില്ല. റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെന്ന കാരണത്താല്‍ സെന്‍സറിങ് നടപടികള്‍ വേഗത്തിലാക്കാനും സാധിക്കില്ല.

സെന്‍സര്‍ബോര്‍ഡിന്റെ പുതിയ നിര്‍ദേശങ്ങളില്‍ സിനിമ മേഖലയില്‍ വ്യാപകമായ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. റിലീസ് തീയതി മുന്‍കൂട്ടി പ്രഖ്യാപിച്ചിട്ടും സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ക്ക് സമയപരിധി ഉറപ്പില്ലാത്തത് സിനിമാ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയേക്കും. സെന്‍സര്‍ സര്‍ട്ടിഫിക്കേഷന്‍ വൈകിയാല്‍ സിനിമകളുടെ റിലീസ് നീളാനുള്ള സാധ്യതയും ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ദേശങ്ങള്‍ക്കെതിരെ ഇതിനോടകം തന്നെ ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തുടങ്ങിയ സിനിമാ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട്.

സിനിമയുടെ പേര് മാറ്റാനും അധികാരം; സെന്‍സര്‍ ബോര്‍ഡിന്റെ പുതിയ നിര്‍ദേശങ്ങളില്‍ നിര്‍മാതാക്കളില്‍ ആശങ്ക, പ്രതിഷേധം
മതിഭ്രമക്കൊടുങ്കാറ്റില്‍ തകരുമോ ഐഎഫ്എഫ്കെ?

സെന്‍സര്‍ ബോര്‍ഡിന്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഫിലിം ചേംബര്‍ ആവശ്യപ്പെട്ടു. വിഷയത്തിലുള്ള തങ്ങളുടെ ആശങ്ക അറിയിച്ച് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സോണി തോമസ് ജോണ്‍ സെന്‍സര്‍ ബോര്‍ഡ് സിഇഒ രാജേന്ദ്ര സിങിന് കത്ത് നല്‍കി. പേരില്‍ മാറ്റം വരുത്താനുള്ള അധികാരം, വര്‍ക്ക്-ഇന്‍-പ്രോഗ്രസ് ചിത്രങ്ങളുടെ അപേക്ഷ സ്വീകരിക്കല്‍ എന്നിവയില്‍ പുനര്‍വിചിന്തനം വേണമെന്നും ഉത്തരവ് പുനഃപരിശോധിക്കണമെന്നുമാണ് ഫിലിം ചേംബറിന്റെ ആവശ്യം. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിക്കായി സമര്‍പ്പിക്കുന്നത് സിനിമ നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലായിരിക്കും. സമയത്ത് പേരുമാറ്റം നിര്‍ദേശിച്ചാല്‍ നിര്‍മാതാക്കള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്നും ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സോണി തോമസ് ജോണ്‍ സെന്‍സര്‍ ബോര്‍ഡിന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Summary

The Central Board of Film Certification (CBFC) has faced widespread criticism over its newly introduced film certification guidelines. The revised guidelines appear to give the censor board the final authority over decisions, including the titles submitted by filmmakers for their movies, raising concerns about creative freedom and filmmakers' autonomy.