പുലികൾ നരഭോജികളാകുന്നത് എപ്പോൾ? കാടുവിട്ട് നാട്ടിലേക്കിറങ്ങുന്നതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ!

തങ്ങളുടെ സ്വാഭാവികമായ ഇരതേടൽ രീതിയായ വേട്ടയാടലിന് പ്രയാസങ്ങൾ അഭിമുഖീകരിച്ച് തുടങ്ങുമ്പോഴാണ് പുലികൾ മനുഷ്യരെ ലക്ഷ്യം വെക്കുന്നത്
പുലികൾ നരഭോജികളാകുന്നത് എപ്പോൾ? കാടുവിട്ട് നാട്ടിലേക്കിറങ്ങുന്നതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ!
Published on

ലോകത്തെ വന്യമൃഗ ആക്രമണങ്ങളുടെ കണക്കെടുത്താൽ മനുഷ്യർക്ക് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത് പുലികളാണ്. എന്നാൽ ഞെട്ടിക്കുന്ന വസ്തുത മറ്റൊന്നാണ്; ആക്രമണങ്ങളിൽ മുൻപിലാണെങ്കിലും 99 ശതമാനം പുലികളും സ്വാഭാവികമായി നരഭോജികളല്ല! പിന്നെന്തുകൊണ്ടാണ് ഇവ മനുഷ്യരെ വേട്ടയാടുന്നത്? കാടിന്റെ അതിരുകൾ മായുന്നതും ആവാസവ്യവസ്ഥ തകരുന്നതും എങ്ങനെയാണ് ഒരു പുലിയെ നരഭോജിയാക്കി മാറ്റുന്നത്? മനുഷ്യമാംസത്തോട് പുലികൾക്ക് പ്രിയം തോന്നിത്തുടങ്ങുന്ന ആ അപൂർവ്വ സാഹചര്യങ്ങളെക്കുറിച്ചും വനനശീകരണം സൃഷ്ടിക്കുന്ന വൻ ഭീഷണികളെക്കുറിച്ചും കൂടുതൽ അറിയാം. പുലികൾ നാട്ടിലിറങ്ങുന്നതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പരിശോധിക്കാം.

പുലികൾ നരഭോജികളാകുന്നത് എപ്പോൾ? കാടുവിട്ട് നാട്ടിലേക്കിറങ്ങുന്നതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ!
വാൽപ്പാറയിൽ പുലി ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചു

മനുഷ്യൻ പുലിയുടെ സ്വാഭാവിക ഇരയല്ല. അവ സാധാരണയായി മനുഷ്യരെ ഭക്ഷിക്കാറുമില്ല. മാനുകൾ, പന്നികൾ, സമ്പ്രാണി, മയിലുകൾ തുടങ്ങിയ മൃഗങ്ങളെയാണ് പുലികൾ പ്രധാനമായും വേട്ടയാടി ഭക്ഷിക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് പുലികൾ മനുഷ്യരെ ആക്രമിച്ച് കൊല്ലുകയും ചിലപ്പോൾ ഭക്ഷിക്കുകയും ചെയ്യുന്നത്. ഇത്തരം പുലികളെയാണ് 'നരഭോജി' പുലികൾ എന്ന് നാം വിളിക്കുന്നത്. ലോകത്തിൽ ഇന്നുള്ളതിൽ പ്രധാനമായും മനുഷ്യരെ ആക്രമിക്കുന്നത് മൂന്ന് വിഭാഗത്തിലെ പുലികളാണ്. ഉത്തരാഖണ്ഡ് മേഖലയിൽ കാണപ്പെടുന്ന ചമ്പാവത് പുലികളാണ് ഇതില്‍ മുന്നില്‍, 436 മനുഷ്യരെയാണ് ഇവ കൊന്ന് ഭക്ഷിച്ചിട്ടുള്ളത്. പഞ്ചാബ് പുലികൾ 100-ലധികം ആളുകളെയാണ് വേട്ടയാടിയിട്ടുള്ളതായി കണക്കുകളുണ്ട്. ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടത്തുന്നത് സുന്ദർബൻസ് പുലികളാണ്.

Sundarban Leopard
Sundarban Leopard
പുലികൾ നരഭോജികളാകുന്നത് എപ്പോൾ? കാടുവിട്ട് നാട്ടിലേക്കിറങ്ങുന്നതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ!
21 ാം നൂറ്റാണ്ടില്‍ വംശനാശം സംഭവിച്ച ജീവജാലങ്ങള്‍

പുലി മനുഷ്യരെ ആക്രമിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ:

തങ്ങളുടെ സ്വാഭാവികമായ ഇരതേടൽ രീതിയായ വേട്ടയാടലിന് പ്രയാസങ്ങൾ അഭിമുഖീകരിച്ച് തുടങ്ങുമ്പോഴാണ് പുലികൾ മനുഷ്യരെ ലക്ഷ്യം വെക്കുന്നത്. പ്രായമാകൽ, സാരമായ പരിക്ക്, പല്ലുകൾക്ക് സംഭവിക്കുന്ന തേയ്മാനം, കാലിന് മുറിവ് സംഭവിക്കുക എന്നിങ്ങനെ വേട്ടയാടലിന് ഉതകുന്ന വേഗത്തിൽ മറ്റ് മൃഗങ്ങളെ ഓടി പിടിക്കാൻ സാധിക്കാതെ വരും. അപ്പോഴാണ് എളുപ്പത്തിൽ കീഴ്പ്പെടുത്താൻ സാധിക്കുന്ന ഇരയായ മനുഷ്യരിലേക്ക് പുലികൾ തിരിയുന്നത്. ഇത്തരത്തിൽ പല്ലുകൾക്ക് സംഭവിച്ച തേയ്മാനം കാരണം 1907-1938 കാലയളവിനുള്ളിൽ ചമ്പാവത് പുലികൾ ആക്രമിച്ചത് ഏകദേശം 436 മനുഷ്യരെയാണ്.

പുലികൾ നരഭോജികളാകുന്നത് എപ്പോൾ? കാടുവിട്ട് നാട്ടിലേക്കിറങ്ങുന്നതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ!
മഞ്ഞുരുകുന്ന അന്റാർട്ടിക്ക; എമ്പറർ പെൻഗ്വിനുകൾ അപ്രത്യക്ഷമാകുന്നു! ആഗോളതാപനം തീർക്കുന്ന ചതിക്കുഴിയിൽ അകപ്പെട്ട് മഞ്ഞുഭൂമിയുടെ കാവൽക്കാർ
Leopard
Leopard

പ്രകൃതി വിഭവങ്ങളുടെ കുറവും വേട്ടക്കാരായ മൃഗങ്ങളെ നല്ല രീതിയിൽ ബാധിക്കാറുണ്ട്. വനങ്ങൾ നശിക്കുന്നതിലൂടെ സ്വാഭാവിക ഇരകളായ മാനുകൾ, പന്നികൾ എന്നിവയുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിക്കുന്നതും ഭക്ഷണത്തിനായി മനുഷ്യരിലേക്ക് തിരിയുന്നതിലേക്ക് പുലിയെ സ്വാധീനിക്കുന്നു.

ഇതൊന്നുമല്ലാതെയും ബംഗ്ലാദേശ്-പശ്ചിമ ബംഗാൾ അതിർത്തിയിലെ സുന്ദർബൻസ് മഞ്ച് മേഖലയിലെ പുലികൾ മനുഷ്യരെ കൂടുതലായി ആക്രമിക്കുന്ന പ്രവണതയുണ്ട്. ഇവിടെ വാർഷത്തിൽ ശരാശരി 20–50 മനുഷ്യ ആക്രമണങ്ങൾ വരെ ഉണ്ടാകാറുണ്ട്. ഇതിന്റെ പ്രധാന കാരണം ഉപ്പുവെള്ളം കുടിക്കുന്നതിനായി മനുഷ്യരും പുലികളും ഒരേ സ്ഥലങ്ങളിലേക്ക് വരുന്നത് എന്നതാണ്.

പുലികൾ നരഭോജികളാകുന്നത് എപ്പോൾ? കാടുവിട്ട് നാട്ടിലേക്കിറങ്ങുന്നതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ!
ഇറച്ചി വേണ്ട, പച്ചക്കറി മതി, 'മെനു' മാറ്റി കരടികള്‍; കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതം ജീവികളുടെ ഭക്ഷണക്രമത്തിലും

ചില സാഹചര്യങ്ങളിൽ പ്രകോപനങ്ങളിലൂടെയും പുലികൾ മനുഷ്യരെ ആക്രമിക്കാറുണ്ട്. പുലിയുടെ കുട്ടികളുടെ അടുത്ത് ചെല്ലുക, മൃതദേഹത്തിനടുത്ത് പോകുക, പുലിയെ പിന്തുടരുക തുടങ്ങിയവയും ആക്രമണത്തിന് കാരണമാകാറുണ്ട്. വാസ്തവത്തിൽ പുലി മനുഷ്യരെ ഭയക്കുന്ന ഒരു ജീവിയാണ്. മനുഷ്യരെ ഭക്ഷിക്കുന്നത് അവയുടെ സ്വാഭാവിക വേട്ട രീതിയല്ല. ഭൂരിഭാഗം വരുന്ന നരഭോജി പുലികളും പ്രായാധിക്യം മൂലമോ പരിക്കുകൾ കാരണമോ ആണ് മനുഷ്യനിലേക്ക് തിരിയുന്നത്.

Indian Leopard with Family
Indian Leopard with Family
പുലികൾ നരഭോജികളാകുന്നത് എപ്പോൾ? കാടുവിട്ട് നാട്ടിലേക്കിറങ്ങുന്നതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ!
ഉടമയെ രക്ഷിക്കാൻ ജീവൻ വെടിയാൻ മടിയില്ലാത്ത നായ; ആ വൈകാരിക ബന്ധത്തിനു പഴക്കം 15,000 വര്‍ഷത്തിലേറെ!

English Summary: Tigers are not natural predators of humans, but in certain conditions—like injury, old age, or habitat loss—they may turn into man-eaters. Human encroachment, reduced prey, and environmental changes are the main reasons behind such attacks.

Related Stories

No stories found.
Madism Digital
madismdigital.com