അസമില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു, അഞ്ച് സൈനികര്‍ മരിച്ചു; രണ്ട് വര്‍ഷത്തിനിടെ ഉണ്ടായത് ആറോളം അപകടങ്ങള്‍

സ്‌ക്വാഡ്രണ്‍ ലീഡര്‍ പ്രശാന്ത് സിങ്, ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് ശുഭം കുമാര്‍, സര്‍ജന്റ് ജിതേന്ദ്ര ശര്‍മ്മ, അഗ്‌നിവീര്‍ ഖേരം കുമാവത്, ഡാനിഷ് ആലം എന്നിലവരാണ് മരിച്ചത്.
അസമില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു, അഞ്ച് സൈനികര്‍ മരിച്ചു; രണ്ട് വര്‍ഷത്തിനിടെ ഉണ്ടായത് ആറോളം അപകടങ്ങള്‍
Published on

രാജ്യത്തെ നടുക്കി വീണ്ടും സൈനിക വിമാനാപകടം. അസമിലെ ജോര്‍ഹട്ടിലെ വ്യോമതാവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍-32 ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. വിമാനത്തിലെ സഹ പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടതാണ് ആശ്വാസ വാര്‍ത്ത.

സ്‌ക്വാഡ്രണ്‍ ലീഡര്‍ പ്രശാന്ത് സിങ്, ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് ശുഭം കുമാര്‍, സര്‍ജന്റ് ജിതേന്ദ്ര ശര്‍മ്മ, അഗ്‌നിവീര്‍ ഖേരം കുമാവത്, ഡാനിഷ് ആലം എന്നിലവരാണ് മരിച്ചത്.

പരിശീലനപ്പറക്കലിനിടെ ജോര്‍ഹട്ടിലെ ഇന്ത്യന്‍ വ്യോമസേന സ്റ്റേഷനില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്. വ്യോമതാവളത്തിനുള്ളില്‍ ലാന്‍ഡ് ചെയ്തതിന് ശേഷം വിമാനത്തിന് തീപിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് തൊട്ടുപിന്നാലെ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണയ്‌ച്ചെങ്കിലും മരണങ്ങള്‍ സംഭവിക്കുകയായിരുന്നു.

അസമില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു, അഞ്ച് സൈനികര്‍ മരിച്ചു; രണ്ട് വര്‍ഷത്തിനിടെ ഉണ്ടായത് ആറോളം അപകടങ്ങള്‍
ഇറാൻ യുദ്ധത്തിൽ നിലനിൽപ്പ് നോക്കി അമേരിക്ക, ഇസ്രേയലിൽ കനക്കുന്ന പ്രതിഷേധം; ഒറ്റപ്പെട്ട് നെതന്യാഹു, രാഷ്ട്രീയ ഭാവിയുടെ അന്ത്യമോ?
അസമില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു, അഞ്ച് സൈനികര്‍ മരിച്ചു; രണ്ട് വര്‍ഷത്തിനിടെ ഉണ്ടായത് ആറോളം അപകടങ്ങള്‍
അന്ന് എംഎച്ച് 370 വഴി മാറിപ്പറന്നു? ദുരൂഹതയിലേക്ക് വെളിച്ചം വീശുന്ന പുതിയ നിഗമനങ്ങൾ

ജുഡീഷ്യല്‍ അന്വേഷണം

അപകടം സംബന്ധിച്ച് ജൂഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ ഉള്‍പ്പെടെ അന്വേഷണത്തില്‍ വ്യക്തമാകുമെന്നാണ് വിലയിരുത്തല്‍.

അസമില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു, അഞ്ച് സൈനികര്‍ മരിച്ചു; രണ്ട് വര്‍ഷത്തിനിടെ ഉണ്ടായത് ആറോളം അപകടങ്ങള്‍
ഇന്‍സ്റ്റഗ്രാമില്‍ ബാങ്കോക്ക് യാത്ര, മടക്കയാത്രയില്‍ കൈവശം 11.82 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവ്; മലയാളി മോഡലിന്റെ പശ്ചാത്തലം തേടി കസ്റ്റംസ്

രണ്ട് വർഷത്തിനിടെ ആറോളം അപകടം

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആറോളം സൈനിക വിമാനങ്ങളാണ് ഇന്ത്യയില്‍ അപകടത്തില്‍പെട്ടിട്ടുള്ളത്. 2025 ജനുവരിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ എഎല്‍എച്ച് ധ്രുവ് ഹെലികോപ്റ്റര്‍ ഗുജറാത്തിലെ പോര്‍ബന്ദറില്‍ തകര്‍ന്നു വീണ്ട് മൂന്ന് പേര്‍ മരിച്ചിരുന്നു. ഇതേ വര്‍ഷം സേനയുടെ ഭായമായ ജാഗ്വാര്‍, പിലാറ്റസ് പി സി -7 ഉള്‍പ്പെടെയുള്ള വിമാനങ്ങളും അപകടത്തില്‍പ്പെട്ടിരുന്നു. 2025 നവംബറില്‍ ദുബായ് എയര്‍ ഷോയ്ക്കിടെ തേജസ് എംകെ 1 വിമാനം അപകടത്തില്‍പ്പെട്ടിരുന്നു. സംഭവത്തില്‍ വിങ് കമാന്‍ഡര്‍ നമന്‍സ് സ്യാല്‍ എന്ന ഉദ്യോഗസ്ഥനും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ തേജസ് വിമാനം തകര്‍ന്നു വീണിരുന്നു. അപകടത്തില്‍ പൈലറ്റ് രക്ഷപ്പെട്ടു. മാര്‍ച്ചില്‍

എസ് യു 30 എംകെഐ യുദ്ധ വിമാനം അസമിലെ കര്‍ബി ആംഗ്ലോഗ് മേഖലയില്‍ അപകടത്തില്‍പ്പെട്ടിരുന്നു. രണ്ട് പൈറ്റുമാരാണ് ആ അപകടത്തില്‍ മരിച്ചത്.

Summary

Five Indian Air Force personnel were killed after an AN-32 transport aircraft crashed while attempting to land at the Air Force Station in Jorhat, Assam, on Saturday. The co-pilot survived the accident and is currently undergoing medical treatment.

The Indian Air Force confirmed the deaths and announced that a Court of Inquiry has been ordered to investigate the cause of the crash. The incident occurred within the premises of the Jorhat Air Force Station.

Madism Digital
madismdigital.com