ട്രെയിൻ ശബ്ദം: കാണാതെ പോകുന്ന പൊതുജനാരോഗ്യ പ്രതിസന്ധി

ട്രെയിന്‍ കടന്നു പോകുമ്പോള്‍ ട്രാക്കില്‍ നിന്നുള്ള അലകം അനുസരിച്ചാണ് ശബ്ദത്തിന്റെ തോത് കണക്കാക്കുന്നത്.
ട്രെയിൻ ശബ്ദം: കാണാതെ പോകുന്ന പൊതുജനാരോഗ്യ പ്രതിസന്ധി
Published on

ഇന്ത്യയുടെ ജീവ നാഡിയാണ് റെയില്‍വെ. രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക വ്യാവസായിക വളര്‍ച്ചയില്‍ റെയില്‍വെയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യയുടെ വികസനത്തിന്റെ നട്ടെല്ലായാണ് റെയില്‍വെയെ വിലയിരുത്തുന്നത്. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ നല്‍കുന്ന റെയില്‍ ലോകത്തെ ഏറ്റവും വലിയ തൊഴിലുടമകളില്‍ ഒന്ന് കൂടിയാണ്. വടക്ക് കശ്മീരിലെ കത്രമുതല്‍ തെക്ക് തമിഴ് നാട്ടിലെ കന്യാകുമാരിവരെയും, കിഴക്ക് അസമിലെ ലൊഡോ മുതല്‍ ഗുജറാത്തിലെ ഓഖ വരെയും സംസ്ഥാനങ്ങളെയും സംസ്‌കാരങ്ങളെും ബന്ധിപ്പിക്കുന്ന നാഡി കൂടിയാണ് റെയില്‍വെ. ഇന്ത്യ വലിയ വികസന സ്വപ്‌നങ്ങളുമായി മുന്നോട്ട് സഞ്ചരിക്കുമ്പോള്‍ റെയില്‍ വെയും വളര്‍ച്ചയുടെ പാതയിലാണ്. അതിവേഗ റെയില്‍ പദ്ധതികള്‍, ചരക്ക് ഇടനാഴികള്‍, വൈദ്യുതീകരണം ഉള്‍പ്പെടെയുള്ള നവീകരണങ്ങളുമായി റെയില്‍വെ ദിനം പ്രതി വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

റോഡ് ഗതാഗതത്തേക്കാള്‍ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദമായതുമാണ് റെയില്‍ ഗതാഗതം. റോഡ് ഗതാഗതവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ കാര്‍ബര്‍ ബഹിര്‍ഗമനം മാത്രമാണ് റെയില്‍വെ ഉണ്ടാക്കുന്നത്. ഏത് തരത്തില്‍ നോക്കുമ്പോഴും ഇന്ത്യന്‍ റെയില്‍വെ രാജ്യത്തിന്റെ മുന്നേറ്റത്തിന്റെ പ്രധാന ഘടകമാണ്. ഇന്ത്യ റെയില്‍വെയുടെ ഉരുക്ക് ട്രാക്കുകളിലൂടെ പകലെന്നോ രാത്രിയെന്നോ വക വയ്ക്കാതെയും, കാലവസ്ഥയും പ്രതിസന്ധികളും മറികടന്നും ആയിരക്കണക്കിന് ട്രെയിനുകള്‍ കുതിച്ചുപായുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ട്രെയിനുകള്‍ ഉണ്ടാക്കുന്ന ശബ്ദ മലിനീകരണം. പൊതുജനാരോഗ്യ പരിപാലനത്തില്‍ ഈ മലിനീകരണം ഉണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ആകില്ലെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ട്രെയിൻ ശബ്ദം: കാണാതെ പോകുന്ന പൊതുജനാരോഗ്യ പ്രതിസന്ധി
'കള്ളാടിയിലേത് കൂട്ടിയിട്ട മണ്ണ് ഒലിച്ചതല്ല, മണ്ണിടിച്ചില്‍ തന്നെ'; കേരളത്തില്‍ നടക്കാത്ത 'വടക്കേ ഇന്ത്യന്‍' ഫോര്‍മുലകള്‍

ട്രെയിന്‍ കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന ശശാശരി ശബ്ദം

ട്രെയിന്‍ കടന്നു പോകുമ്പോള്‍ ട്രാക്കില്‍ നിന്നുള്ള അലകം അനുസരിച്ചാണ് ശബ്ദത്തിന്റെ തോത് കണക്കാക്കുന്നത്. ട്രാക്കിന് 50 മീറ്റര്‍ അകലം വരെ യാത്രാ ട്രെയിന്‍ കടന്നു പോകുമ്പോള്‍ 80 - 90 ഡെസിബെല്‍ വരെ ശബ്ദമാണ് ഉണ്ടാകുന്നത്. അതിവേഗ ട്രെയിന്‍ കടന്നു പോകുമ്പോള്‍ ഇതേ ദുരത്തില്‍ : 90-100 ഡെസിബല്‍ ശബ്ദം ഉണ്ടാകുന്നു. സാധാരണ ട്രെയിന്‍ കടന്നുപോകുമ്പോള്‍ 25 മീറ്റര്‍ അകലത്തില്‍ 85 - 95 ഡെസിബെല്‍ ശബ്ദമാണ് ഉണ്ടാകുന്നത്. അതിവേഗ ട്രെയിന്‍ കടന്നുപോകുമ്പോള്‍ ഇതേ ദൂരത്തില്‍ 95 -105 ഡെസിബല്‍ ശബ്ദം അനുഭവപ്പെടുന്നു. ട്രാക്കിന് തൊട്ടരികില്‍ ആണെങ്കില്‍ (ഏകദേശം 510 മീറ്റര്‍) ഉള്ളില്‍ ശബ്ദത്തിന്റെ തോത് 95 - 110 ഡെസിബല്‍ വരെ ഉണ്ടാകുന്നു. ചില അതിവേഗ ട്രെയിനുകളില്‍ ഇതിലും കൂടുതലാകാം. 85 ഡെസിബലിന് മുകളിലുള്ള ശബ്ദം തുടര്‍ച്ചയായി കേള്‍ക്കുന്നത് കേള്‍വിശേഷിയെ ബാധിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നിരിക്കെയാണ് ജനവാസ കേന്ദ്രങ്ങളില്‍ ട്രെയിനുകള്‍ ഉണ്ടാക്കുന്ന മലിനീകരണം എത്രത്തോളം വലുതാണെന്ന് വ്യക്തമാകുന്നത്.

പഠനങ്ങള്‍ പറയുന്നത്

ഇന്ത്യയിലെ റെയില്‍വെ ട്രാക്കുകള്‍ക്ക് സമീപം താമസിക്കുന്നവരില്‍ ട്രെയിനിന്റെ നിരന്തര ശബ്ദം മാനസിക - ശാരീരിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്നാണ് ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി 2024 ല്‍ നടത്തിയ പഠനം അടിവരയിടുന്നത്. ട്രെയിനുകള്‍ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന വൈബ്രേഷനും ശബ്ദവുമാണ് ആളുകളെ പ്രതികൂലമായി ബാധിക്കുന്നത് എന്നാണ് യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്ര എഞ്ചിനീയറിങ്ങ് വിഭാഗം നടത്തിയ പഠനം പറയുന്നത്.

ഡല്‍ഹിയിലെ പത്തോളം സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനം അനുസരിച്ച് ട്രെയിനുകള്‍ കടന്നു പോകുമ്പോള്‍ ഉണ്ടാകുന്നത് ശബ്ദ മലിനീകരണം സംബന്ധിച്ച മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നോട്ട് വയ്ക്കുന്ന കണക്കിന്റെ പതിന്‍മടങ്ങാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ടെയിനുകള്‍ ഉണ്ടാക്കുന്ന ശബ്ദം മൂലം മതിയായ ഉറക്കം ലഭിക്കാതിരിക്കുകയോ, തടപ്പെടുകയോ ചെയ്യുന്നു എന്നും ഇവിടങ്ങളിലുള്ളവര്‍ പറയുന്നു.

ട്രെയിൻ ശബ്ദം: കാണാതെ പോകുന്ന പൊതുജനാരോഗ്യ പ്രതിസന്ധി
പശ്ചിമഘട്ടത്തെ തുരക്കുന്ന വികസനം! കള്ളാടി ദുരന്തം നല്‍കുന്ന മുന്നറിയിപ്പ്, ചോദ്യമുനയില്‍ വയനാട് തുരങ്കപാത

ഇത്തരം സാഹചര്യങ്ങള്‍ പൊതുജനാരോഗ്യത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വിവരണാതീതമാണെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ യൂണിവേഴ്‌സിറ്റിലെ അസി. പ്രൊഫസര്‍ രാജീവ് കുമാര്‍ മിശ്ര ചൂണ്ടിക്കാട്ടുന്നു. പഠനത്തിന്റെ തുടര്‍ച്ചയായി 2025 ല്‍ ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നു പോകുന്ന 1057 ട്രെയിനുകളെയാണ് ഗവേഷകര്‍ പരിശോധിച്ചത്. 14 ഇടങ്ങളിലായി നടത്തിയ പരിശോധനയിലും ട്രെയിനുകള്‍ കടന്നു പോകുമ്പോള്‍ അനുവദനീയ പരിധിയില്‍ അധികം ശബ്ദം ഉണ്ടാകുന്നു എന്നാണ് കണ്ടെത്തിയത്. ചരക്കു ട്രെയിനുകളാണ് പാസഞ്ചര്‍ ട്രെയിനുകളേക്കാള്‍ അധികം ശബ്ദ മലിനീകരണം ഉണ്ടാക്കുന്നത്. ഇലക്ട്രിക് എഞ്ചിനുകളേക്കാള്‍ ഡീസല്‍ എഞ്ചിനുകള്‍ ഉയര്‍ന്ന ശബ്ദം പുറപ്പെടുവിക്കുന്നതായും കണ്ടെത്തി. പതിനാല് ഇടങ്ങളിലും ശബ്ദ മലിനീകരണം അനുവദനീയമായ ഡെസിബലിന് മുകളിലാണ്. ഈ സാഹചര്യം ആളുകളില്‍ ഉണ്ടാക്കാന്‍ ഇടയുള്ള ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ആഴത്തില്‍ പരിശോധിക്കണമെന്നും പഠനം പറയുന്നു.

അമിത ശബ്ദത്തിന് അപ്പുറത്ത് ട്രെയിനുകള്‍ കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന കുലുക്കമാണ് ശ്രദ്ധ പതിയേണ്ട മറ്റൊരു വസ്തുതയെന്നും ഗവേഷകര്‍ പറയുന്നു. ട്രെയിനുകള്‍ ഉണ്ടാക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ പരിഗണിക്കപ്പെടുന്നില്ലെന്നും ഗവേഷകര്‍ പറയുന്നു.

Summary

A growing body of research suggests that India faces a significant railway noise problem, but its impact on public health remains poorly understood. Millions of people living near railway tracks are regularly exposed to high levels of noise from passing trains, yet there is limited research on its long-term effects. Experts say more studies are needed to assess links between railway noise and health issues such as sleep disturbance, stress, cardiovascular disease, and reduced quality of life, which could help shape future noise-control policies.

Madism Digital
madismdigital.com