India

മാലിന്യക്കൂമ്പാരമായ പുഴ ഒറ്റയ്ക്ക് വൃത്തിയാക്കി: നെതർലൻഡ്‌സ് വിളിച്ചു വൻ ഓഫറുമായി, ബിട്ടു തബാഹി സ്റ്റാർ ആണ്!

സുരേന്ദ്രയുടെ കഠിനാധ്വാനത്തിൽ ആകൃഷ്ടനായ ബോയൻ സ്ലാറ്റ് 'Come work for us' എന്ന് പോസ്റ്റിന് താഴെ നേരിട്ട് ക്ഷണം അയക്കുകയായിരുന്നു.

Madism Desk

മാലിന്യക്കൂമ്പാരമായ പുഴ ഒറ്റയ്ക്ക് വൃത്തിയാക്കിയ 20കാരൻ. സമൂഹമാധ്യമങ്ങളിൽ കുറച്ച് ദിവസങ്ങളായി ട്രെൻഡിംഗാണ് ഈ വാർത്ത. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റുമായി വെള്ളം പോലും കാണാനില്ലാതെ കിടന്ന അജ്‌നാർ പുഴയുടെ Before & After ചിത്രം പങ്കുവച്ചത് ബിട്ടു തബാഹിയെന്ന സുരേന്ദ്ര സിംഗ് ചൗധരിയാണ്. പുഴ വൃത്തിയാക്കാൻ ഒറ്റയ്ക്ക് മുന്നിട്ടിറങ്ങിയ ബിഎസ്‌സി വിദ്യാർഥി. ഇപ്പോഴിതാ, അവന് ഒരു 'ചെറിയ വലിയ' അംഗീകാരമെത്തിയിരിക്കുന്നു, അങ്ങ് നെതർലൻഡ്‌സിൽ നിന്ന്.

അജ്‌നാർ നദിയുടെ മുമ്പത്തെയും ശേഷമുള്ളതുമായ ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ പങ്കുവച്ചതോടെയാണ് സുരേന്ദ്ര ശ്രദ്ധാകേന്ദ്രമാകുന്നത്. ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങളുടെ തുടക്കം. ആരുടെയും സഹായത്തിന് കാത്തുനിൽക്കാതെ, സ്വന്തം കീശയിൽനിന്ന് പണം മുടക്കി കഴുത്തറ്റം വെള്ളത്തിലിറങ്ങി സുരേന്ദ്ര നദി വൃത്തിയാക്കാനാരംഭിച്ചു. കുപ്പികളും പായലും അടിഞ്ഞുകൂടി നിർജീവമായ നദിയുടെ ഭൂരിഭാഗവും ഒറ്റയ്ക്ക് തന്നെയാണ് സുരേന്ദ്ര വൃത്തിയാക്കിയത്. പിന്നീട് ഇത് കണ്ട മുനിസിപ്പാലിറ്റി സഹായത്തിനെത്തുകയും ജെസിബിയും മറ്റുമുപയോഗിച്ച് നദിയിലെ ബാക്കി ഭാഗം വൃത്തിയാക്കാൻ സഹായിക്കുകയും ചെയ്തു.

സുരേന്ദ്ര നദി വൃത്തിയാക്കിയ ചിത്രങ്ങൾ എക്സിൽ പ്രചരിച്ചതോടെ, നെതർലൻഡ്സ് ആസ്ഥാനമായുള്ള പ്രശസ്ത പരിസ്ഥിതി സംഘടനയായ 'ദി ഓഷ്യൻ ക്ലീനപ്പ്' (The Ocean Cleanup) സ്ഥാപകനും സി.ഇ.ഒയുമായ ബോയൻ സ്ലാറ്റ് ഇത് ശ്രദ്ധിച്ചു. ലോകമെമ്പാടുമുള്ള സമുദ്രങ്ങളിലും നദികളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്ന സംഘടനയാണിത്. സുരേന്ദ്രയുടെ കഠിനാധ്വാനത്തിൽ ആകൃഷ്ടനായ ബോയൻ സ്ലാറ്റ് 'Come work for us' (ഞങ്ങളോടൊപ്പം ജോലി ചെയ്യാൻ വരൂ) എന്ന് പോസ്റ്റിന് താഴെ നേരിട്ട് ക്ഷണം അയക്കുകയായിരുന്നു.

ആരാണ് ബിട്ടു തബാഹി?

മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലുള്ള ബിയാവോറ സ്വദേശിയാണ് ചൗധരി. തന്റെ ശുചീകരണ ജോലികൾ റെക്കോർഡ് ചെയ്യുകയും ഇൻസ്റ്റാഗ്രാമിലെ നിരവധി വീഡിയോകളിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. നദിയിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്, പായൽ, മറ്റ് മാലിന്യങ്ങൾ എന്നിവ പലപ്പോഴും മറ്റാരുടെയും സഹായമില്ലാതെ അദ്ദേഹം നീക്കം ചെയ്യുന്നത് ഈ ദൃശ്യങ്ങളിൽ കാണാം.

ജനുവരിയിൽ ശുചീകരണം ആരംഭിച്ച അദ്ദേഹം നദിയുടെ പല ഭാഗങ്ങളും വൃത്തിയാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിനായി ചൗധരി ഇതുവരെ ഏകദേശം 30,000 രൂപ സ്വന്തമായി ചെലവഴിച്ചതായി ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ കെ.ആർ ടോക്സ് പറഞ്ഞു. മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഒരു യന്ത്രം നിർമ്മിക്കുന്നതിനെക്കുറിച്ച് ചൗധരി ആദ്യം ചിന്തിച്ചിരുന്നെങ്കിലും അതിനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല.

പിന്നെ ജനുവരി 26 വന്നപ്പോൾ, അർത്ഥവത്തായ എന്തെങ്കിലും ചെയ്യാൻ ഏറ്റവും നല്ല ദിവസമാണിതെന്ന് ഞാൻ കരുതി... അന്നുമുതൽ ഞാൻ നിർത്തിയിട്ടില്ല, തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുകയാണ്. വാർത്താ ഏജൻസിയായ എ.എൻ.ഐയോട് (ANI) അദ്ദേഹം പറഞ്ഞു. ഞാൻ ഒറ്റയ്ക്കാണ് തുടങ്ങിയത്; ഞാൻ ചെയ്യുന്നത് കണ്ടതോടെയാണ് അവർ (മുനിസിപ്പൽ കോർപ്പറേഷൻ) പിന്തുണ വാഗ്ദാനം ചെയ്തത്.

പിന്നീട് ബിയാവോറ മുനിസിപ്പൽ കോർപ്പറേഷനും ഈ ദൗത്യത്തിൽ പങ്കാളികളാവുകയും, നദിയിൽ നിന്ന് വൻതോതിലുള്ള മാലിന്യങ്ങളും പോളിത്തീൻ കവറുകളും നീക്കം ചെയ്യാൻ ജെ.സി.ബി, പൊക്ലെയ്ൻ യന്ത്രങ്ങൾ ഉപയോഗിക്കുകയും ചെയ്തു.

ഒരാൾക്ക് എന്തെങ്കിലും മാറ്റമുണ്ടാക്കാൻ കഴിയുമോ എന്ന് സംശയിച്ചവരെക്കുറിച്ച് ചൗധരി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെ സംസാരിച്ചിട്ടുണ്ട്. ഒരു വ്യക്തി പ്രവർത്തിക്കാൻ തീരുമാനിച്ചാൽ എന്തൊക്കെ നേടാനാകും എന്നതിന്റെ തെളിവാണ് താൻ ചെയ്ത ജോലിയെന്ന് അദ്ദേഹം ഇപ്പോൾ പറയുന്നു.

A 20-year-old who single-handedly cleaned up a garbage-filled river. The story has been trending on social media for the past few days. Surendra Singh Chaudhary, known as Bittu Tabahi, shared before-and-after pictures of the Ajnar River, which was so clogged with plastic waste and other garbage that the water was barely visible. The BSc student took it upon himself to clean the river alone. Now, he has received a “small but big” recognition — all the way from the Netherlands