സർക്കാർ ജോലിക്കായി 50 തവണ ശ്രമിച്ച് പരാജയപ്പെട്ട മനോവിഷമത്തിൽ 23 വയസുകാരന്‍ ജീവനൊടുക്കി. ഉത്തർ പ്രദേശിലെ കാൻപൂരിലാണ് ദാരുണ സംഭവം. ഗോൾഡ് മെഡലോടെ ബി.ടെക് ബിരുദം നേടിയ യുവാവായ ആനന്ദാണ് ആത്മഹത്യ ചെയ്തത്. 2024-ൽ ഉത്തർ പ്രദേശിൽ മൂന്നാം റാങ്കോടെ സ്വകാര്യ എൻജിനിയറിംഗ് കോളേജിൽ നിന്ന് ബി.ടെക് പഠനം പൂർത്തിയാക്കിയ ആനന്ദ്, റെയിൽവേ, എസ്എസ്എസി, ബാങ്കിംഗ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങി വിവിധ സർക്കാർ ജോലികൾക്കായി ഏകദേശം 50 തവണ പരീക്ഷകളും നിയമന നടപടികളും ശ്രമിച്ചതായി ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടർച്ചയായ പരാജയങ്ങളാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും കുറിപ്പിൽ പറയുന്നു.
"അച്ഛാ, എന്നോട് ക്ഷമിക്കണം. ഏകദേശം അൻപത് തവണ സർക്കാർ ജോലിക്കായി ശ്രമിച്ചു. പക്ഷേ എനിക്ക് വിജയിക്കാനായില്ല. എന്നോട് ക്ഷമിക്കണം," എന്നാണ് ആത്മഹത്യാക്കുറിപ്പിലെ വാക്കുകൾ. കാൻപൂരിലെ ഗുജാനിയിലെ ഗോവിന്ദ് നഗറിലെ മൂന്ന് നില വീടിനുള്ളിലായിരുന്നു ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂത്ത സഹോദരന്റെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ ബിഹാറിലേക്ക് പോയിരുന്ന സമയത്തായിരുന്നു സംഭവം. ആനന്ദിന്റെ പിതാവ് ബിഹാറിലെ ബക്സറിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തുടർച്ചയായി സർക്കാർ ജോലികൾക്കായി ശ്രമിച്ചിട്ടും വിജയം നേടാനാകാത്തതിനെ തുടർന്ന് ആനന്ദ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. നിരവധി മത്സര പരീക്ഷകളിൽ പങ്കെടുത്തെങ്കിലും നിയമനം ലഭിക്കാത്തത് അദ്ദേഹത്തെ ഏറെ നിരാശയിലാഴ്ത്തിയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
പഠനത്തിൽ മികവ് പുലർത്തിയ ആനന്ദ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഒന്നാം റാങ്കോടെയാണ് ബി.ടെക് പൂർത്തിയാക്കിയത്. കൂടാതെ ഉത്തർ പ്രദേശ് സംസ്ഥാനതലത്തിൽ മൂന്നാം റാങ്കും സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തെ തുടർന്നാണ് 2024 ഓഗസ്റ്റ് 13-ന് കോളേജ് സംഘടിപ്പിച്ച ചടങ്ങിൽ സ്വർണ മെഡൽ നൽകി അദ്ദേഹത്തെ ആദരിച്ചത്.
സംഭവദിവസം വീട്ടിലെ ജോലിക്കാരി പലതവണ വാതിലിൽ മുട്ടിയിട്ടും പ്രതികരണമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് അയൽവാസികളെയും പോലീസിനെയും വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് വാതിൽ തകർത്തു അകത്ത് പ്രവേശിച്ചപ്പോഴാണ് ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് അഞ്ച് വരികളടങ്ങിയ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പിന്നീട് ശനിയാഴ്ച വൈകുന്നേരം ഭൈരവ് ഘട്ടിൽ സംസ്കാരം നടത്തി.
A 23-year-old died by suicide in Uttar Pradesh's Kanpur after reportedly becoming distressed over repeated failures to secure a government job. Anand, who graduated with a B.Tech degree and a gold medal, completed his engineering from a private college in 2024, securing the third rank in Uttar Pradesh.
In his suicide note, Anand said he had appeared for around 50 recruitment exams and selection processes for various government jobs, including those in the Railways, SSC, banking, and the education department. He wrote that the repeated setbacks had ultimately led him to take the extreme step.