ഇന്ത്യൻ യുവത്വം ഒന്നടങ്കം ഡൽഹിയുടെ തെരുവ് സ്തംഭിപ്പിക്കുന്ന കാഴ്ചകൾക്കാണ് ഈ ദിവസങ്ങൾ സാക്ഷ്യം വഹിക്കുന്നത്. ഇതിൽ തന്നെ സമരത്തിലെ തീപ്പൊരി സാന്നിധ്യമായ ചിലരുമുണ്ട്. അതിൽ പ്രധാനിയാണ് ഐസയുടെ ദേശീയ പ്രസിഡന്റ് നേഹ ബോറ. ഉറച്ച ചുവടുകളും മുദ്രാവാക്യങ്ങളുമായി സമരമുഖത്തെ ശക്തമായ മുഖം.
ഇതിനോടകം തന്നെ നേഹയും നേഹയുടെ വാക്കുകളുമെല്ലാം അന്താരാഷ്ട്ര തലത്തിലടക്കം ചർച്ചയായിട്ടുണ്ട്. ഇതിനൊപ്പം തന്നെ ഏറെ ശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു പ്രതിഷേധങ്ങളിൽ നേഹ ധരിച്ച ചുവന്ന വൺ പീസ് ടീഷർട്ട്. ആ ടീഷർട്ടും അതിലെ ജോളി റോജർ ചിഹ്നവും ഭരണകൂട കേന്ദ്രങ്ങളിൽ പോലും സംസാരവിഷയമായി.
എന്താണ് വൺ പീസ് പൈറേറ്റ് എംബ്ലവും ഇതിലെ രാഷ്ട്രീയവും? വിശദമായി നോക്കാം.
വൺ പീസ് എന്ന പേരും വൈക്കോൽ തൊപ്പി ധരിച്ച ഒരു തലയോട്ടിയുടെ ചിത്രവുമാണ് നേഹയുടെ ഐക്കോണിക്ക് ടീഷർട്ടിലുള്ളത്. ഇത് 'സ്ട്രോ ഹാറ്റ് പൈറേറ്റ്സ്' എന്ന കഥാപാത്രങ്ങളുടെ 'ജോളി റോജർ' പതാകയെ അനുസ്മരിപ്പിക്കുന്നതാണ്. ഇതിന്റെ സവിശേഷമായ ഡിസൈൻ കാരണം, ജാപ്പനീസ് മംഗയുടെയും ആനിമെയുടെയും ആരാധകർക്ക് ഇത് പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കും.
നേഹ ഇത് ധരിക്കുന്നതിന് മുമ്പ് തന്നെ ഈ പൈറേറ്റ് പതാക ഇന്ത്യയ്ക്ക് വെളിയിൽ നടന്ന പ്രതിഷേധങ്ങളിൽ ഉയർന്നുവന്നിരുന്നു. ഇതിനാൽ തന്നെ ഈ ചിത്രത്തിന് രാഷ്ട്രീയപരമായ മറ്റൊരു പ്രാധാന്യം കൂടി കൈവരുന്നുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ജൂലൈ മാസത്തിൽ ന്യൂഡൽഹിയിലെ ജന്തർ മന്ദിറിൽ നടന്ന പ്രതിഷേധത്തിനിടയിലും ഈ പതാക കാണപ്പെട്ടിരുന്നു.
1997ൽ ഐക്കിറോ ഒഡ സൃഷ്ടിച്ച ഒരു ജാപ്പനീസ് മാംഗ അഥവാ കോമിക്സ് ആണ് വൺ പീസ്. വൺ പീസ് എന്ന നിധി തേടി, ഡി ലൂഫി എന്ന കുരങ്ങും അവന്റെ സ്ട്രോ ഹാറ്റ് പൈറേറ്റ്സ് എന്ന സംഘവും ഇറങ്ങിത്തിരിക്കുന്ന കഥയാണിത്. ഇതിൽ ലൂഫിയുടെ തൊപ്പി ധരിച്ചുള്ള ഒരു തലയോട്ടിയും കുറുകെ വെച്ചിരിക്കുന്ന എല്ലുകളും അടങ്ങിയതാണ് സംഘത്തിന്റെ പതാക. ജോളി റോജർ എന്നാണിതിന് പേര്. കടൽക്കൊള്ളക്കാരുടെ കഥ പറയുന്ന പല ബുക്കുകളിലും സിനിമകളിലും ഈ ജോളി റോജർ പതാക പ്രത്യക്ഷപ്പെടാറുണ്ട്.
ഈ പരമ്പരയിൽ, ഈ പതാക 'സ്ട്രോ ഹാറ്റ് പൈറേറ്റ്സിനെയും' അവരുടെ സംഘത്തെയുമാണ് അടയാളപ്പെടുത്തുന്നത്. സാധാരണക്കാരെ അടിച്ചമർത്തുന്ന ശക്തരായ വ്യക്തികളെ നിരന്തരം ചോദ്യം ചെയ്യുകയും നേരിടുകയും ചെയ്യുന്ന കഥാപാത്രമാണ് ലൂഫി. കഥയുടെ വിവിധ ഘട്ടങ്ങളിൽ നിരാലംബരായ മനുഷ്യരുടെ സ്വാതന്ത്ര്യവും അവകാശങ്ങളും വീണ്ടെടുക്കാൻ സഹായിച്ചുകൊണ്ട് ഈ സംഘം ഏകാധിപതികളെയും അഴിമതിക്കാരായ ഭരണാധികാരികളെയും വെല്ലുവിളിക്കുന്നു.
ലുഫിയുടെ ലക്ഷ്യം വ്യക്തമാണ്- മറ്റുള്ളവരിൽ ആധിപത്യം സ്ഥാപിക്കാതെ, അവകാശങ്ങൾക്ക് വേണ്ടി പോരാടുക. സ്വതന്ത്രമായി ജീവിക്കുക. വ്യക്തിസ്വാതന്ത്ര്യം, തിരഞ്ഞെടുപ്പുകൾ, കൃതജ്ഞത, ഏകാധിപത്യത്തോടുള്ള നിരന്തരമായ പോരാട്ടം എന്നിവയിലൂന്നിയാണ് അവന്റെ യാത്ര.
വൺ പീസിന് ഒരു വലിയ പ്രേക്ഷക വൃന്ദമുണ്ട്. 2025 സെപ്റ്റംബർ വരെ 500 മില്യൺ കോപ്പികളാണ് വിറ്റഴിഞ്ഞത്. അനിമെകളായും നെറ്റ്ഫ്ലിക്‌സ് സീരീസുകളായും ഇത് പിന്നീട് പുനർനിർമിക്കപ്പെടുകയും ചെയ്തു. ബിസിനസ് സ്റ്റാൻഡേർഡിന്റെ റിപ്പോർട്ട് പ്രകാരം, രാഷ്ട്രീയം ചർച്ച ചെയ്യുന്നതിനായി പുതിയ തലമുറ സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്ന ഭാഷയുടെ ഭാഗമായി ആനിമേഷൻ പരാമർശങ്ങൾ മാറിയിട്ടുണ്ട്. അധികാരികളോടുള്ള അമർഷവും നിരാശയും പ്രകടിപ്പിക്കുന്നതിനായി അവർ കഥാപാത്രങ്ങളെയും രംഗങ്ങളെയും സംഭാഷണങ്ങളെയും മീമുകളായും ചെറിയ വീഡിയോകളായും പതിവായി മാറ്റിയെടുക്കുന്നു.
നേപ്പാൾ മുതൽ ഇന്തോനേഷ്യ വരെ, ആളിപ്പടർന്ന ജോളി റോജർ
ഇന്തോനേഷ്യ, ഓഗസ്റ്റ് 2025
രാജ്യത്തിന്റെ സ്വാതന്ത്ര്യദിനമായ 2025 ഓഗസ്റ്റ് 17-ന് മുന്നോടിയായി, സർക്കാരിന്റെ നയങ്ങൾക്കും രാഷ്ട്രീയ പരാതികൾക്കുമെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടയിൽ വൺ പീസ് പതാക കാണപ്പെട്ടിരുന്നു. ഇതിന്റെ ഉപയോഗത്തെ ചില ഉദ്യോഗസ്ഥർ ശക്തമായി വിമർശിക്കുകയും, ഈ പതാക ഉയർത്തുന്നത് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. കൂടാതെ, ഇത് പ്രദർശിപ്പിക്കുന്നത് രാജ്യദ്രോഹത്തിന് തുല്യമായേക്കാമെന്ന് മുന്നറിയിപ്പ് നൽകിയതായും ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.
നേപ്പാൾ, സെപ്റ്റംബർ 2025
പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ സർക്കാരിനെതിരെ നേപ്പാളിൽ നടന്ന 'ജെൻ-സി' പ്രതിഷേധങ്ങൾക്കിടയിലും ഈ പതാക കാണപ്പെട്ടിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്നാണ് ഈ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തെ യുവതലമുറ ഈ നടപടിയെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായാണ് വിശേഷിപ്പിച്ചത്.
ഫിലിപ്പീൻസ്, സെപ്റ്റംബർ 2025
വെള്ളപ്പൊക്ക നിയന്ത്രണങ്ങൾക്കും ദുരിതാശ്വാസ പദ്ധതികൾക്കുമായി മാറ്റിവെച്ച ഫണ്ട് വകമാറ്റി തട്ടിയെടുത്ത കേസിൽ ഉദ്യോഗസ്ഥരും കോൺട്രാക്ടർമാരും ഉൾപ്പെട്ട അഴിമതി ആരോപണങ്ങൾക്കെതിരായ പ്രതിഷേധങ്ങളിലും ഈ പതാക ഉയർത്തപ്പെട്ടു. ആരോപണങ്ങളിൽ തങ്ങളുടെ അമർഷം രേഖപ്പെടുത്തുന്നതിനായി പതിനായിരക്കണക്കിന് ആളുകളാണ് മനിലയിലെ റിസാൽ പാർക്ക് (റൈസൽ പാർക്ക്) എന്നും അറിയപ്പെടുന്ന ലുനെറ്റ പാർക്കിൽ തടിച്ചുകൂടിയത്.
Neha and her statements have already sparked discussions at the international level. Another element that drew considerable attention was the red one-piece T-shirt she wore during the protests. The T-shirt and its Jolly Roger emblem even became a topic of discussion in government circles.
What is the One Piece pirate emblem, and what is its political significance? Let's take a detailed look.