തലൈവരുടെ പടയോട്ടം ‘ജയിലർ 2’ 628 കോടിയിൽ; എന്നാൽ ബോക്സ് ഓഫീസ് കുതിപ്പിന്റെ വേ​ഗത കുറഞ്ഞോ?

600 കോടി രൂപയുടെ നാഴികക്കല്ല് പിന്നിട്ട രജിനികാന്തിന്റെ ആക്ഷൻ ത്രില്ലർ ചിത്രം ‘ജയിലർ 2’യുടെ കളക്ഷനിൽ ഇടിവ്
തലൈവരുടെ പടയോട്ടം ‘ജയിലർ 2’ 628 കോടിയിൽ; എന്നാൽ ബോക്സ് ഓഫീസ് കുതിപ്പിന്റെ വേ​ഗത കുറഞ്ഞോ?
Published on: 

റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളിൽ ആഗോള ബോക്സ് ഓഫീസിൽ 600 കോടി രൂപയുടെ നാഴികക്കല്ല് പിന്നിട്ട രജിനികാന്തിന്റെ ആക്ഷൻ ത്രില്ലർ ചിത്രം ‘ജയിലർ 2’യുടെ കളക്ഷനിൽ ഇടിവ്. ട്രേഡ് ട്രാക്കറായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം, വ്യാഴാഴ്ച 17.15 കോടി രൂപ നേടിയ ചിത്രം വെള്ളിയാഴ്ച 14.50 കോടി രൂപ മാത്രമാണ് നേടിയത്. റിലീസിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഏകദിന കളക്ഷനാണിത്. ഇതോടെ ഇന്ത്യയിൽ ചിത്രത്തിന്റെ ആകെ ഗ്രോസ് കളക്ഷൻ 408.55 കോടി രൂപയും, നെറ്റ് കളക്ഷൻ 348.85 കോടി രൂപയിലുമെത്തി. അതേസമയം, ആഗോള ഗ്രോസ് കളക്ഷൻ 628.05 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തലൈവരുടെ പടയോട്ടം ‘ജയിലർ 2’ 628 കോടിയിൽ; എന്നാൽ ബോക്സ് ഓഫീസ് കുതിപ്പിന്റെ വേ​ഗത കുറഞ്ഞോ?
‘മറ്റുള്ളവരെ ഉപദേശിച്ച് സ്വയം നന്നാവാൻ മറന്ന മൊണ്ണ’; വ്ളോഗര്‍ അബ്ദുൽ ഹക്കീമിന്റെ അറസ്റ്റിൽ പരിഹസിച്ച് ആന്റണി വർഗീസ്

വെള്ളിയാഴ്ച തമിഴ് പതിപ്പിന് തിയറ്ററുകളിൽ മൊത്തം 34.77 ശതമാനം ഒക്യുപൻസിയാണ് രേഖപ്പെടുത്തിയത്. രാവിലെ നടന്ന പ്രദർശനങ്ങളിൽ 21.15 ശതമാനമായിരുന്നു ഒക്യുപൻസി. ഉച്ചയ്ക്കുള്ള ഷോകളിൽ ഇത് 28.85 ശതമാനമായും വൈകുന്നേരത്തെ പ്രദർശനങ്ങളിൽ 38.31 ശതമാനമായും ഉയർന്നു. രാത്രി ഷോകളിലാണ് ഏറ്റവും ഉയർന്ന ഒക്യുപൻസി രേഖപ്പെടുത്തിയത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന് വെള്ളിയാഴ്ച 27.35 ശതമാനം മൊത്തം തിയറ്റർ ഒക്യുപൻസി ലഭിച്ചപ്പോൾ ഹിന്ദി പതിപ്പിന് 17.07 ശതമാനമായിരുന്നു ഒക്യുപൻസി.

തലൈവരുടെ പടയോട്ടം ‘ജയിലർ 2’ 628 കോടിയിൽ; എന്നാൽ ബോക്സ് ഓഫീസ് കുതിപ്പിന്റെ വേ​ഗത കുറഞ്ഞോ?
‘സീനി’ൽ സീൻ വില്ലനായി നസ്‌ലിൻ; കാത്തിരിപ്പിന് ആവേശം നൽകി ക്യാരക്ടർ ടീസർ

ഇതിനോടകം തന്നെ ആദ്യ ഭാഗത്തിന്റെ ആകെ തിയറ്റർ കളക്ഷനെ ‘ജയിലർ 2’ മറികടന്നിട്ടുണ്ട്. 2023ൽ പുറത്തിറങ്ങിയ ‘ജയിലർ’ തിയറ്ററുകളിൽ നിന്ന് ആകെ 604.74 കോടി രൂപയായിരുന്നു നേടിയത്. ഇന്ത്യയിൽ നിന്ന് 348.55 കോടി രൂപ നെറ്റ് കളക്ഷൻ നേടിയ ചിത്രത്തിന്റെ വിദേശ വിപണിയിലെ വരുമാനം 196 കോടി രൂപയായിരുന്നു. എന്നാൽ, നേരത്തെ സൂചിപ്പിച്ചതുപോലെ ‘ജയിലർ 2’ന്റെ ആഗോള കളക്ഷൻ ഇതിനോടകം 628.05 കോടി രൂപയിലെത്തിക്കഴിഞ്ഞു. മാത്രമല്ല, വിദേശ വിപണിയിൽ നിന്ന് മാത്രം 219.50 കോടി രൂപയാണ് ചിത്രം നേടിയത്. ആഗോള ബോക്സ് ഓഫീസിൽ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളുടെ പട്ടികയിൽ ‘ജയിലർ 2’ ഇതിനോടകം തന്നെ ഇടം നേടിക്കഴിഞ്ഞു.

തലൈവരുടെ പടയോട്ടം ‘ജയിലർ 2’ 628 കോടിയിൽ; എന്നാൽ ബോക്സ് ഓഫീസ് കുതിപ്പിന്റെ വേ​ഗത കുറഞ്ഞോ?
'ഭൈരവ ഈസ് ബാക്ക്': പിറന്നാൾ ദിനത്തിൽ 'കൽക്കി 2' ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രജിനികാന്ത് തിരിച്ചെത്തുന്ന ചിത്രത്തിൽ ഹൃത്വിക് റോഷൻ ഉൾപ്പെടെയുള്ള താരങ്ങളുടെ സർപ്രൈസ് കാമിയോകളുമുണ്ട്. അതേസമയം, ഹിന്ദി പതിപ്പിന്റെ തിയറ്റർ റിലീസിനെച്ചൊല്ലി ചിത്രം ഏറെ പ്രതിസന്ധികൾ നേരിട്ടിരുന്നു. തിയറ്റർ റിലീസിന് ശേഷം എട്ട് ആഴ്ച കഴിഞ്ഞേ ഒടിടി റിലീസ് പാടുള്ളൂവെന്ന മൾട്ടിപ്ലക്സ് ശൃംഖലകളുടെ നിലപാടും, നാലാഴ്ചയിൽ താഴെയുള്ള ഒടിടി വിൻഡർ തിരഞ്ഞെടുക്കാനുള്ള സൺ പിക്ചേഴ്സിന്റെ തീരുമാനവുമാണ് തർക്കത്തിന് കാരണമായത്. ഇത് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ തിയറ്റർ റിലീസിനെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ.

തലൈവരുടെ പടയോട്ടം ‘ജയിലർ 2’ 628 കോടിയിൽ; എന്നാൽ ബോക്സ് ഓഫീസ് കുതിപ്പിന്റെ വേ​ഗത കുറഞ്ഞോ?
"ഇയാൾ അധികാരം പ്രയോഗിക്കാൻ കഴിയുന്നവരോട് എങ്ങനെ പെരുമാറും?"; ബാലുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതികൾ, പ്രതികരിക്കാതെ സിനിമ ലോകം

പ്രമോഷൻ മെറ്റീരിയലുകളിലൂടെ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. ആദ്യ ഭാഗത്തേക്കാൾ വലിയ കാൻവാസിലാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. മാസ് രംഗങ്ങൾ, വമ്പൻ ആക്ഷൻ, ചടുലമായ ഗാനങ്ങൾ, വൈകാരിക മുഹൂർത്തങ്ങൾ, പഞ്ച് ഡയലോഗുകൾ എന്നിവയ്ക്കൊപ്പം സംവിധായകൻ നെൽസൺ ദിലീപ്കുമാറിന്റെ പ്രത്യേകതയായ ബ്ലാക്ക് ഹ്യൂമറും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.

രജിനികാന്തിനൊപ്പം സുരാജ് വെഞ്ഞാറമൂട്, എസ്. ജെ. സൂര്യ, വിദ്യാ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്. വ്യത്യസ്ത ഭാഷകളിൽ നിന്നുള്ള താരങ്ങളുടെ സാന്നിധ്യം ചിത്രത്തിന്റെ താരമൂല്യം വർധിപ്പിച്ചിട്ടുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്. രജനികാന്തിന്റെ മാസ് അവതരണത്തിന് അനിരുദ്ധിന്റെ സംഗീതം നൽകുന്ന ഊർജം ആദ്യ ഭാഗത്തിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രഹണം. ആർ നിർമലാണ് ചിത്രത്തിന്റെ എഡിറ്റർ. ആക്ഷൻ രംഗങ്ങൾക്കും ദൃശ്യാവിഷ്കാരത്തിനും പ്രാധാന്യം നൽകുന്ന സാങ്കേതിക വിഭാഗത്തിന്റെ പ്രവർത്തനവും ഈ ചിത്രത്തിൽ നിർണായകമാണ്.

Summary

Rajinikanth’s Jailer 2 has grossed Rs 628.05 crore worldwide, surpassing the lifetime collection of its 2023 predecessor. However, the action thriller witnessed a decline in daily box office earnings, collecting Rs 14.50 crore on Friday. The film’s Hindi theatrical release also faced challenges over disagreements regarding its OTT release window.

Madism Digital
madismdigital.com