

പസഫിക് സമുദ്രത്തിൽ അതിവേഗം ശക്തിപ്രാപിക്കുന്ന എൽനിനോ പ്രതിഭാസം ശാസ്ത്രജ്ഞരിൽ ആശങ്ക ഉയർത്തുകയാണ്. ചരിത്രത്തിലെ ഏറ്റവും ശക്തമായ “സൂപ്പർ എൽ നിനോ” ആണ് വരാനിരിക്കുന്നതെന്നാണ് . 1997ലും 2015ലും ലോകത്തെ നടുക്കിയ പ്രകൃതിക്ഷോഭങ്ങൾക്ക് സമാനമായ, അല്ലെങ്കിൽ അതിനേക്കാൾ തീവ്രമായ ഒരു സൂപ്പർ എൽനിനോ പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്നു എന്നാണ് പുതിയ കണ്ടെത്തൽ.
സ്പാനിഷിൽ ചെറിയ പയ്യൻ എന്നൊക്കെ അർഥം വരുന്ന എൽനിനോ പ്രകൃതിയിലെ സ്വാഭാവിക പ്രതിഭാസമാണ്. പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്ത്, താപനില അസാധാരണമായി ഉയരുന്നതിനെ തുടർന്ന് കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനമാണിത്. താപനിലയെയും കാറ്റിന്‍റെ സ്വഭാവത്തെയുമൊക്കെ എൽനിനോ സ്വാധീനിക്കും. രണ്ട് വർഷത്തിലൊരിക്കലോ, പത്ത് വർഷം കൂടുമ്പോഴോ ഒക്കെയാണ് ഇത് സംഭവിക്കാറുള്ളത്.
ഇത്തവണത്തെ എൽനിനോ ആഗോള കാലാവസ്ഥയെ കാര്യമായി തന്നെ ബാധിക്കും എന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ചില മേഖലകളിൽ പ്രളയമടക്കവും മറ്റിടങ്ങളിൽ കനത്ത വരൾച്ചയുമുണ്ടായേക്കാം. ചൂട് എന്നാൽ, കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ അതിരൂക്ഷമായ വരൾച്ച.
ചിലയിടങ്ങളിൽ എൽ നിനോയുടെ സ്വാധീനം ഇപ്പോൾ തന്നെ കണ്ടുതുടങ്ങി എന്നാണ് വിവരം. ഇന്ത്യയിലെ കടുത്ത ഉഷ്ണതരംഗം ഇതിന്‍റെ ഭാഗമാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തീരദേശ മേഖലകളിലും ഇതിനകം തന്നെ താപനില 44 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിട്ടുണ്ട്. എൽനിനോ ശക്തി പ്രാപിച്ചാൽ ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയുടെ അളവും കുറയും. ഇത് രാജ്യത്തെ കാർഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും.
ജലസ്രോതസ്സുകൾ വറ്റിവരണ്ട്, വൈദ്യുതി പ്രതിസന്ധി രൂക്ഷമായി, വരും ദിവസങ്ങളിൽ ജനജീവിതം ദുസ്സഹമാകുമെന്നാണ് വിലയിരുത്തൽ. എൽനിനോ പ്രതിഭാസം ക്രമേണ ദുർബലമായി ലാ നിന ഘട്ടത്തിലേക്ക് മാറിയാൽ മാത്രമേ വരും ദിവസങ്ങളിൽ രാജ്യത്ത് ലഭിക്കുന്ന മഴയുടെ അളവിൽ സ്ഥിരതയുണ്ടാകൂ.
സാധാരണ ഇന്ത്യയുടെ മൺസൂൺ ലഭ്യത 870 മില്ലിമീറ്ററാണ്. ഇത്തവണ ഇതിലും താഴെപ്പോകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകൂട്ടൽ. ജൂൺ, ജൂലൈ മാസങ്ങളിൽ മഴ ലഭിക്കുമെങ്കിലും മൺസൂണിന്‍റെ രണ്ടാം പകുതിയായ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായിരിക്കും എൽനിനോ യഥാർഥ സ്വഭാവം പുറത്തെടുക്കുക.
തീരദേശങ്ങളിലെ അമിതമായ മഴയാണ് എൽനിനോയുടെ മറ്റൊരു മുഖം. മുൻവർഷങ്ങളെ അപേക്ഷിച്ച് നോക്കിയാൽ ഇത്തവണ എൽനിനോയിൽ ചെന്നൈ നഗരത്തിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണിയുണ്ട്. ആന്ധ്രാപ്രദേശിന്‍റെ തീരമേഖലകളിലും കനത്ത മഴ പെയ്തേക്കാം.
English Summary: Scientists are raising concerns over the rapidly intensifying El Niño in the Pacific Ocean. A historically powerful “Super El Niño” may be developing. New findings suggest that a Super El Niño — similar to or even stronger than the devastating climate events that shook the world in 1997 and 2015 — is now forming over the Pacific Ocean.