ബാലൻസ് തെറ്റി യുവത്വം; ഇന്ത്യയിൽ പ്രമേഹവും വൈറ്റമിൻ ഡി കുറവും വ്യാപിക്കുന്നത് എന്തുകൊണ്ട്?

ഇന്ത്യയിലെ യുവതലമുറ നേരിടുന്ന ഗുരുതരമായ ആരോഗ്യപ്രതിസന്ധികളെക്കുറിച്ചുള്ള വിവരങ്ങൾ അപ്പോളോ ഹെൽത്ത് കെയർ പുറത്തുവിട്ടു
ബാലൻസ് തെറ്റി യുവത്വം; ഇന്ത്യയിൽ പ്രമേഹവും വൈറ്റമിൻ ഡി കുറവും വ്യാപിക്കുന്നത് എന്തുകൊണ്ട്?
Published on

ഇന്ത്യയിലെ യുവാക്കൾക്കിടയിൽ പ്രമേഹസാധ്യതയും പോഷകാഹാരക്കുറവും അതിവേഗം വർദ്ധിച്ചുവരുന്നതായി പ്രമുഖ ആരോഗ്യ സേവനദാതാക്കളായ അപ്പോളോ ഹെൽത്ത് കെയറിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. ഇരുപതു വയസ്സ് പ്രായമുള്ളവരിൽ അഞ്ചിൽ ഒരാൾ എന്ന കണക്കിൽ (20 ശതമാനം) പ്രീ-ഡയബറ്റിക് (പ്രമേഹത്തിന് തൊട്ടുമുൻപുള്ള അവസ്ഥ) ബാധിതരാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കൂടാതെ, പ്രതിരോധശേഷിക്കും എല്ലുകളുടെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ വൈറ്റമിൻ ഡിയുടെ അഭാവം 70 ശതമാനം യുവാക്കളിലും കണ്ടെത്തിയിട്ടുണ്ട്. 2025-ൽ നടന്ന മുപ്പത് ലക്ഷത്തിലധികം ആരോഗ്യ പരിശോധനകളെ അടിസ്ഥാനമാക്കിയാണ് വിവരങ്ങൾ.

ബാലൻസ് തെറ്റി യുവത്വം; ഇന്ത്യയിൽ പ്രമേഹവും വൈറ്റമിൻ ഡി കുറവും വ്യാപിക്കുന്നത് എന്തുകൊണ്ട്?
പരിശോധനാ ഫലങ്ങൾക്കപ്പുറം നിങ്ങളുടെ ഹൃദയം പറയുന്നത് കേൾക്കൂ; മറഞ്ഞിരിക്കുന്ന ഹൃദ്രോഗ സാധ്യതകൾ എങ്ങനെയറിയാം?

വിദ്യാർത്ഥികളെയും ഉദ്യോഗസ്ഥരെയും ഒരുപോലെ ബാധിക്കുന്ന ശാരീരിക ബലഹീനതകളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. മുപ്പത് വയസ്സിൽ താഴെയുള്ളവരിൽ മൂന്നിൽ രണ്ട് ഭാഗം പേർക്കും ആവശ്യമായ ശാരീരിക വഴക്കമോ കരുത്തോ ബാലൻസോ ഇല്ലെന്ന് പഠനം പറയുന്നു. ഇത് ഭാവിയിൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്കും മറ്റ് അപകടങ്ങൾക്കും കാരണമായേക്കാം. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ സർവ്വേയിൽ, 17-നും 25-നും ഇടയിൽ പ്രായമുള്ളവരിൽ ഭൂരിഭാഗം പേർക്കും ഉടനടി ചികിത്സയോ മുൻകരുതലോ ആവശ്യമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ബാലൻസ് തെറ്റി യുവത്വം; ഇന്ത്യയിൽ പ്രമേഹവും വൈറ്റമിൻ ഡി കുറവും വ്യാപിക്കുന്നത് എന്തുകൊണ്ട്?
ജാഗ്രത! വൃക്കകളെ നിശബ്ദമായി നശിപ്പിക്കുന്ന ഈ 5 ശീലങ്ങൾ നിങ്ങൾക്കുണ്ടോ?

തൊഴിലെടുക്കുന്ന മധ്യവയസ്കരുടെ ഇടയിൽ ആരോഗ്യനില കൂടുതൽ മോശമാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുപ്പതുകളുടെ അവസാനത്തിലുള്ളവരിൽ പകുതിയോളം പേരും പ്രമേഹബാധിതരോ അല്ലെങ്കിൽ ആ അവസ്ഥയിലേക്ക് നീങ്ങുന്നവരോ ആണ്. ഇതിൽ തന്നെ 80 ശതമാനം പേരും അമിതഭാരമുള്ളവരാണെന്നത് ജീവിതശൈലീ രോഗങ്ങളുടെ തീവ്രത വെളിപ്പെടുത്തുന്നു. സ്ത്രീകളുടെ ആരോഗ്യകാര്യത്തിൽ, വിളർച്ചയും അമിതവണ്ണവും പ്രധാന വെല്ലുവിളികളായി തുടരുന്നു. പ്രത്യേകിച്ച്, ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത സ്തനാർബുദം പോലുള്ള രോഗങ്ങൾ തിരിച്ചറിയാൻ കൃത്യമായ സ്ക്രീനിംഗ് പരിശോധനകൾ അനിവാര്യമാണ്.

ബാലൻസ് തെറ്റി യുവത്വം; ഇന്ത്യയിൽ പ്രമേഹവും വൈറ്റമിൻ ഡി കുറവും വ്യാപിക്കുന്നത് എന്തുകൊണ്ട്?
പുരുഷന്മാരിൽ വായയിലെ അർബുദം വർധിക്കുന്നു; നേരത്തെ തിരിച്ചറിയുന്നത് അതിജീവനത്തിൽ പ്രധാനം

രക്തസമ്മർദ്ദവും പ്രമേഹവും പോലുള്ള വിട്ടുമാറാത്ത അസുഖങ്ങൾ ഉള്ളവർ തുടർച്ചയായ ചികിത്സയും പരിശോധനകളും ഉറപ്പാക്കണം. കൃത്യസമയത്തുള്ള ഇടപെടലുകളിലൂടെയും ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും മാത്രമേ ഇന്ത്യയിലെ യുവജനതയുടെ ആരോഗ്യനില മെച്ചപ്പെടുത്താൻ സാധിക്കൂ.

English Summary: A new Apollo Health Care report warns that young Indians are facing rising rates of pre-diabetes, vitamin D deficiency and poor physical fitness. The study found that 20% of people in their twenties are pre-diabetic, while 70% suffer from low vitamin D levels.

Related Stories

No stories found.
Madism Digital
madismdigital.com