പാകിസ്ഥാനിലെ ആശുപത്രിയിൽ ഗുരുതര അനാസ്ഥ; പുനരുപയോഗിച്ച സിറിഞ്ചുകളില്‍നിന്ന് കുട്ടികള്‍ക്ക് വ്യാപക എച്ച്ഐവി ബാധ

ടൗൺസയിലെ സർക്കാർ ആശുപത്രിയിൽ ഗുരുതര സുരക്ഷാവീഴ്ചയെന്ന് കണ്ടെത്തൽ
പാകിസ്ഥാനിലെ ആശുപത്രിയിൽ ഗുരുതര അനാസ്ഥ; പുനരുപയോഗിച്ച സിറിഞ്ചുകളില്‍നിന്ന് കുട്ടികള്‍ക്ക് വ്യാപക എച്ച്ഐവി ബാധ
Published on

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ടൗൺസ തഹസിൽ ആസ്ഥാന ആശുപത്രിയിൽ (THQ) ചികിത്സ തേടിയ നൂറുകണക്കിന് കുട്ടികൾക്ക് എച്ച്ഐവി (HIV) ബാധിച്ചതായി റിപ്പോർട്ട്. ബിബിസി നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഞെട്ടിപ്പിക്കുന്ന അനാസ്ഥ പുറത്തുവന്നത്. 2024 നവംബർ മുതൽ 2025 ഒക്ടോബർ വരെയുള്ള കാലയളവിൽ മാത്രം 331 കുട്ടികൾക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്. ഉപയോഗിച്ച സിറിഞ്ചുകൾ തന്നെ വീണ്ടും ഉപയോഗിക്കുന്നതും അണുനശീകരണം നടത്താത്തതുമാണ് കുരുന്നുകളുടെ ജീവൻ അപകടത്തിലാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

പാകിസ്ഥാനിലെ ആശുപത്രിയിൽ ഗുരുതര അനാസ്ഥ; പുനരുപയോഗിച്ച സിറിഞ്ചുകളില്‍നിന്ന് കുട്ടികള്‍ക്ക് വ്യാപക എച്ച്ഐവി ബാധ
ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു; നൂറിലധികം കുട്ടികൾ മരിച്ചു

സാധാരണ പനിക്കും മറ്റ് അസുഖങ്ങൾക്കും ചികിത്സ തേടിയെത്തിയപ്പോഴാണ് കുട്ടികൾക്ക് രോഗം പകർന്നത്. കുട്ടികളുടെ മാതാപിതാക്കൾക്ക് എച്ച്ഐവി ബാധയില്ലെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. അതുകൊണ്ടുതന്നെ അമ്മയിൽ നിന്നും കുട്ടിയിലേക്ക് രോഗം പടരാനുള്ള സാധ്യത അധികൃതർ തള്ളിക്കളഞ്ഞു. രോഗം ബാധിച്ച 97 കുടുംബങ്ങളിൽ നടത്തിയ പരിശോധനയിൽ വെറും നാല് അമ്മമാർക്ക് മാത്രമാണ് രോഗം കണ്ടെത്തിയത്. ഇത് ആശുപത്രിയിലെ അശാസ്ത്രീയമായ കുത്തിവെപ്പ് രീതികളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ആശുപത്രിയിൽ മാസങ്ങളോളം നടത്തിയ ഒളിക്യാമറ അന്വേഷണത്തിൽ, ആരോഗ്യ പ്രവർത്തകർ ഒരേ സിറിഞ്ച് ഉപയോഗിച്ച് പലതവണ മരുന്ന് കുപ്പികളിൽ (Vials) നിന്ന് മരുന്ന് എടുക്കുന്നതായി കണ്ടെത്തി. സൂചി മാറ്റിയാലും സിറിഞ്ചിന്റെ പ്രധാന ഭാഗം മലിനമായിരിക്കുമെന്നും ഇത് രോഗവ്യാപനത്തിന് കാരണമാകുമെന്നും വിദഗ്ധർ പറയുന്നു. കൂടാതെ, ഗ്ലൗസ് ധരിക്കാതെ കുത്തിവെപ്പ് നൽകുന്നതും മെഡിക്കൽ അവശിഷ്ടങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും ആശുപത്രിയിലെ പതിവ് രീതിയാണ്. ലോകാരോഗ്യ സംഘടനയും യുണിസെഫും നടത്തിയ പരിശോധനകളിലും ഇവിടുത്തെ ശുചിത്വമില്ലായ്മയെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

പാകിസ്ഥാനിലെ ആശുപത്രിയിൽ ഗുരുതര അനാസ്ഥ; പുനരുപയോഗിച്ച സിറിഞ്ചുകളില്‍നിന്ന് കുട്ടികള്‍ക്ക് വ്യാപക എച്ച്ഐവി ബാധ
ട്രാൻസ്‌ജെൻഡർ നിയമ ഭേദഗതി ബിൽ കാരണം ലിംഗമാറ്റ ശസ്ത്രക്രിയയും ഹോർമോൺ തെറാപ്പിയും നിർത്തിയോ? കേന്ദ്രത്തോട് ഹൈക്കോടതി

പാകിസ്ഥാനിലെ ആരോഗ്യരംഗം നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് അനാവശ്യമായ കുത്തിവെപ്പുകളും മെഡിക്കൽ ഉപകരണങ്ങളുടെ ദൗർലഭ്യവും. രോഗികളുടെ സമ്മർദ്ദത്തിന് വഴങ്ങിയോ അല്ലെങ്കിൽ സൗകര്യങ്ങളുടെ കുറവ് മൂലമോ ആരോഗ്യ പ്രവർത്തകർ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നത് പതിവാകുകയാണ്. 2019-ൽ സിന്ധ് പ്രവിശ്യയിലുണ്ടായ സമാനമായ എച്ച്ഐവി വ്യാപനത്തിന് ശേഷവും അധികൃതർ ജാഗ്രത പുലർത്തിയില്ല എന്നതിന്റെ തെളിവാണ് ടൗൺസയിലെ ഈ സംഭവം. നിലവിൽ രോഗം ബാധിച്ച കുട്ടികൾ ശാരീരിക വേദനകൾക്ക് പുറമെ സമൂഹത്തിൽ നിന്നും കടുത്ത വിവേചനവും നേരിടുകയാണ്.

പാകിസ്ഥാനിലെ ആശുപത്രിയിൽ ഗുരുതര അനാസ്ഥ; പുനരുപയോഗിച്ച സിറിഞ്ചുകളില്‍നിന്ന് കുട്ടികള്‍ക്ക് വ്യാപക എച്ച്ഐവി ബാധ
നായകനെക്കാൾ ആരാധകരുള്ള വില്ലൻ; കഥാപാത്രന്റെ പൂർണ്ണതയ്ക്ക് സ്വന്തം ജീവൻ ബലിനൽകിയ ഹീത്ത് ലെഡ്ജറിന്‍റെ കഥ

English Story: A shocking medical negligence case in Punjab, Pakistan, has led to hundreds of children contracting HIV due to unsafe injection practices. Investigations revealed reuse of syringes and poor hygiene standards at a government hospital.

Related Stories

No stories found.
Madism Digital
madismdigital.com